Tuesday, December 3, 2024
HomeLatest Updatesഇൻ്റർനെറ്റ് സ്പീഡ് തീരെ കുറവ് ബോസിനോട് ചൂട് ആയി ജോലിക്കാരൻ ഒരു പ്രാവിനെ വെച്ച് ഇതിലും...

ഇൻ്റർനെറ്റ് സ്പീഡ് തീരെ കുറവ് ബോസിനോട് ചൂട് ആയി ജോലിക്കാരൻ ഒരു പ്രാവിനെ വെച്ച് ഇതിലും വേഗത്തിൽ ഡാറ്റ അയക്കാം പരീക്ഷണം നടത്തി മുത…readmore

ഇൻ്റർനെറ്റ് സ്പീഡ് തീരെ കുറവ് ബോസിനോട് ചൂട് ആയി ജോലിക്കാരൻ ഒരു പ്രാവിനെ വെച്ച് ഇതിലും വേഗത്തിൽ സാധനം അയക്കാം പരീക്ഷണം നടത്തി മുതലാളി..

2009 സൗത്ത് ആഫ്രിക്കയിൽ നടന്ന രസകരമായ ഒരു സംഭവം ആണ് ഇത് , Unlimited IT Call Center എന്ന കമ്പനിയിയിലേ ജോലിക്കാരൻ തൻ്റെ ഇൻ്റർനെറ്റ് വളരെ സ്ലോ ആയതിൽ കലി പൂണ്ട് , തൻ്റെ ബോസിൻ്റെ ഓഫീസിലേക്ക് കയറി ചെല്ലുന്നു.

അവിടെ നിന്ന് തൻ്റെ മുതലാളിയോട് പറയുന്നത് ” എൻ്റെ ഇൻ്റർനെറ്റ് വളരെ സ്ലോ ആണ് ഒരു പ്രാവിനെ വെച്ച് ഇതിലും വേഗത്തിൽ ഫൈൽസ് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ സാധിക്കും ” ഇത് കേട്ട് അവരുടെ മുതലാളി തന്നെ ഇതൊരു ടെസ്റ്റ് ആയി ചെയ്യാൻ തീരുമാനം എടുക്കുന്നു ,

അവർ 11 മാസം പ്രായം ഉള്ള Winston എന്ന പ്രാവിനെ അവരുടെ ഇൻ്റർനെറ്റ് ആയി മത്സരിക്കാൻ തിരഞ്ഞെടുക്കുന്നു , അതിന് ശേഷം , 4GB പെൻഡ്രൈവിൽ ഡാറ്റ നിറച്ച് പ്രാവിനെ പുറകിൽ കെട്ടി അവരുടെ 60 Miles അപ്പുറം ഉള്ള ഹെഡ് ഓഫീസ് ലക്ഷ്യം ആക്കി പറത്തി വിടുന്നു, അതെ സമയം അതെ ഫയൽസ് അവിടെ ഉള്ള ഒരു ജോലിക്കാരൻ ഇൻ്റർനെറ്റ് കണക്ഷൻ വഴി തങ്ങളുടെ ഹെഡ് ഓഫീസിലേക്ക് അയക്കാൻ തുടങ്ങുന്നു..

അതിൻ്റെ റിസൽറ്റ് ആണ് എല്ലാവരെയും ഞെട്ടിച്ചത് 1 മണിക്കൂർ 8 മിനുട്ട് കൊണ്ട് തന്നെ Winston തൻ്റെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നു , അടുത്ത ഒരു മണിക്കൂർ കൊണ്ട് USB യില് നിന്ന് ഡാറ്റ കോപ്പി ചെയ്യലും നടക്കുന്നു , ആ സമയത്തും 4 % ഡാറ്റാ മാത്രമേ സ്ലോ ഇൻ്റർനെറ്റ് കണക്ഷൻ വഴി അയക്കാൻ സാധിച്ചുള്ളൂ,

ഇന്നത്തെ ഇൻ്റർനെറ്റ് സ്പീഡ് വെച്ച് 4 Gb ഒക്കെയും മിനിറ്റുകൾ കൊണ്ട് തന്നെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും കാലം, ടെക്നോളജി വളർച്ച എല്ലാം ചൂണ്ടി കാണിക്കുന്ന ഒരു സംഭവം തന്നെ ഇത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments