ബിഗ് ബോസിൽ തനിക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയ കാര്യം എന്താണെന്ന് മാരാർ തുറന്നു പറഞ്ഞത് ഇന്ന് രാവിലത്തെ മോണിംഗ് ടാകിൽ ഉണ്ടായിരുന്നു .
ലാലേട്ടൻ വന്ന എപ്പിസോഡിൽ മിഥുൻ തന്നെപ്പറ്റി പറഞ്ഞ ഒരു കാര്യമാണ് മാരാർ ഇന്ന് ഓർമ്മിക്കുന്നത് . അവൻ ഞാൻ പുറകിൽ നിന്ന് കുത്തുന്ന ഒരാളാണെന്ന് പറഞ്ഞപ്പോൾ ആകെ വിഷമമായി ഞാൻ ഇവിടെ നിന്ന് കരഞ്ഞ ഒരു ദിവസമായിരുന്നു . മാരാർ തൻ്റെ ശൈലിയിൽ ഇത് പറഞ്ഞപ്പോൾ മിഥുനും ഷിജുവും അടക്കം ഫൗസിലെ ഓരോരുത്തരും വിങ്ങുന്നത് കാണാമായിരുന്നു.
എല്ലാവരുടെയും ഹൃദയത്തിൽ തൊട്ട ഒരു സംഭാഷണവും ഒരു റിയാക്ഷൻ അവിടെ കാണാൻ പറ്റും. മാരാർ ഒരേ സമയം ലോലഹൃദയനും മികച്ച ഒരു ഗെയിമറും നല്ല ഒരു മനുഷ്യനും ആണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ബിഗ് ബോസ് ആരാധകർ പറയുന്നു .
അഖിൽ മാരാർ, ഷിജു ,വിഷ്ണു ,മിഥുൻ കോമ്പോ ആദ്യ ആഴ്ചകളിൽ വൻ ഹിറ്റായിരുന്നു എന്നും അതുതന്നെ തുടർന്നു പോയിരുന്നെങ്കിൽ മിഥുന്റെ ഗെയിം തന്നെ മാറിയേനെ എന്നും ഇപ്പോഴാണ് മിഥുൻ മനസ്സിലാക്കുന്നത് അതിനെപ്പറ്റി ഇന്നലെ മുതൽ തന്നെ മിഥുൻ സംസാരിക്കുന്നുണ്ടായിരുന്നു.
ഇവിടെ നാലുപേർ ഉണ്ടായിരുന്നു മൂത്ത ചേട്ടൻ ശിക്കു രണ്ടാമത്തെ അക്കു പിന്നെയുള്ളവൻ മിക്കു താഴെയുള്ളവൻ വിക്കു ഓർത്തു മിഥുൻ പറഞ്ഞു.
തൻ്റെ ഹൗസിന് പുറത്തുള്ള അവസ്ഥ മിഥുൻ അഖിൽ മാരരെ ധരിപ്പിച്ചു. എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് അഖിലും ഉറപ്പു നൽകി.