കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ഒരു കോമഡി സിനിമയാണ് പച്ചക്കുതിര. ബാബു ഷാഹിർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ്, ഗോപിക, സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ദിലീപ് ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്.എങ്കിലും വൻ ഹിറ്റ് ആയതും ഇല്ല സോഷ്യൽ മീഡിയ ചർച്ചകളിൽ അധികം വന്നതും ഇല്ല..
ഇപ്പൊ ഇതാ Unpopular Malayalam Opinion ഗ്രൂപ്പിൽ പച്ചകുതിരയെ പറ്റി ഒരു ചർച്ച. Azar Kannur Post ചെയ്തത് ഇങ്ങനെ ആണ്..
“Cid മൂസ പോലെ കൌണ്ടറുകളുടെ അയ്യര്കളി.. അധികം പ്രശംസ നേടാത്ത പോയ Vibe പടം.. ✨️✨️”
അതിനു താഴെ വന്ന കമ്മൻ്റുകൾ ആണ് ഈ ലേഖനം എഴുതാൻ കാരണം ആയത് മൊത്തത്തിൽ കമൻ്റ് ബോക്സ് വഴി ഓടിച്ച് നോക്കിയപ്പോൾ ഒരുപാട് ചിരിക്കാൻ പറ്റി..
സലിം കുമാർ കരിയർ ഗ്രാഫ് എടുത്തു നോക്കിയാൽ അതിൽ മുന്നിൽ നിൽക്കേണ്ട ഒരു സിനിമ ആയിരുന്നു പച്ചക്കുതിര എന്നൽ അധികം ചർച്ച ഉണ്ടായില്ല
ദിലീപ് വെപ്പ് മീശ മാത്രം ആണ് മോശം ആയത് എന്നും ചിലർ കുറിച്ച് കമൻ്റ് ഇവിടെയും അറ്റാച്ച് ചെയ്തിട്ടുണ്ട്..
ഇത്ര അധികം Fun ഉണ്ടായിട്ടു എന്ത് കൊണ്ട് ഈ സിനിമ അധികം ചർച്ച ആവുന്നില്ല എന്നത് പലർക്കും ഒരു അൽഭുതം തന്നെ ആയി തുടരുന്നു. കമലിൻ്റെ വേറിട്ട ഒരു ശ്രമം തന്നെ ആയിരുന്നു പച്ചക്കുതിര.
ക്ലൈമാക്സ് ഡ്രാമ മാറി വെച്ച് കഴിഞ്ഞാൽ പൂർണ തൃപ്തി തരുന്ന ഒരു ഫൺ എൻ്റർടെയ്നർ തന്നെയാണ് പച്ചക്കുതിര.
കോമഡി രംഗങ്ങൾ കൂടാതെ ഒരുപാട് കിടിലൻ ഇമോഷണൽ രംഗങ്ങളും പടത്തിൽ ഉണ്ട് . ഏട്ടനെ അനിയൻ തിരിച്ച് അറിയുന്ന സീൻ ഒക്കെ ഇപ്പോൽ കണ്ടാലും കണ്ണ് നിറയും. അടി കൊണ്ട് അവശൻ ആയി ആശുപത്രിയിൽ കിടന്നു എഴുനേക്കുമ്പോൾ ആദ്യം ബാഗ് ചോദിച്ച് അതിലെ കാരണം അറിയുന്ന രംഗവും ഇമോഷൻ നിറഞ്ഞത് ആയിരുന്നു..
എല്ലാവരും മികച്ച പ്രകടനം തന്നെ ആയിരുന്നു , സലിം കുമാർ എടുത്തു പറയേണ്ട അഭിനയം തന്നെ കാഴ്ച വച്ചു..