Wednesday, December 4, 2024
HomeLatest Updatesസുക്കർ അണ്ണൻ്റെ പുതിയ ത്രെഡ് മലയാളികളും ആയി എന്ത് ബന്ധം , കേരളത്തിൽ വന്ന സുക്കർ...

സുക്കർ അണ്ണൻ്റെ പുതിയ ത്രെഡ് മലയാളികളും ആയി എന്ത് ബന്ധം , കേരളത്തിൽ വന്ന സുക്കർ അണ്ണൻ കണ്ട എന്ത് കാഴ്ച ഇതിന് വ…..

പുതിയ ട്വിട്ടർ ഡ്യൂപ്പ് ആയി മർക് സുക്കർ ബർഗ് ഇറക്കിയ ത്രെഡ് മലയാളികളും ആയി എന്ത് ബന്ധം രസകരമായ ലേഖനം.

മലയാളികൾക്ക് ആദരസൂചകമായി ഇൻസ്റ്റഗ്രാം പുതിയൊരു ആപ് നിർമ്മിച്ചിരിക്കുകയാണ്. ” ക്ര ” എന്ന് മലയാള അക്ഷരമാണ് ആപിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

ട്വിറ്റർ മാതൃകയിൽ നിർമ്മിച്ച ആപിന് ” ക്ര ” എന്ന് നൽകാൻ കാരണമായി മെറ്റ ചെയർമാൻ സൂക്കർബർഗ് പറയുന്നത് ഇങ്ങനെയാണ്.

” 2012ൽ ഞാന്‍ വളരെ രഹസ്യമായി കേരളം സന്ദർശിക്കുകയുണ്ടായി. കേരളത്തിലെ ഹരിതാഭയും പച്ചപ്പും എന്നെ ഹഠാദാകർഷിച്ചു.

ഞാന്‍ ഒരു ദിവസം വൈകുന്നേരം കേരളത്തിലെ കുഗ്രാമത്തിലൂടെ നടക്കുകയാണ്. ആരും എന്നെ തിരിച്ചറിഞ്ഞില്ല. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാനൊരു ചായ കടയിൽ കയറിയിരുന്നു. അവിടെ കുറേ പ്രായമായ ആളുകൾ ഇരിക്കുന്നുണ്ട്.

കൂട്ടത്തിലുള്ള ഒരാളെ ഞാന്‍ കൗതുകത്തോടെ നോക്കി. അയാൾ ഒരു ഇല കീശയിൽ നിന്നെടുത്തു. ഇലയുടെ തണ്ട് പൊട്ടിച്ച് അയാളത് ഉള്ളം കയ്യിൽ വെക്കുകയാണ്. ശേഷം കീശയിൽ നിന്നും ചെറിയൊരു കുപ്പിയെടുത്തു. അതിൽ വെളുത്ത ക്രീമാണുള്ളത്. അയാളത് ഇലയിൽ തേച്ചു. ഇലയിൽ തേച്ചുപിടിപ്പിച്ച ക്രീമിന് മുകളിലായി അല്പം കറുത്ത നിറത്തിലുള്ള ഔഷധ ഗുണമുണ്ടെന്ന് തോന്നിപ്പിക്കുന്ന മുറിച്ചെടുത്ത വള്ളി അയാൾ അതിലേക്ക് വെച്ചു. പിന്നെ കുറച്ച് സീഡ്സും ഇലയിൽ വിതറിയ ശേഷം അയാൾ ഇല നാല് ഭാഗത്ത് നിന്നും മടക്കുന്നുണ്ട്.

ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാളെന്താണ് ചെയ്യുന്നതെന്ന ആകാംക്ഷ എന്നിലുണ്ട്. അയാൾ മടക്കിയ ഇല പതിയെ വായിലിട്ടു. പിന്നെ ചവക്കാൻ തുടങ്ങി. ദീർഘ നേരം ചവ തുടങ്ങി. ചവച്ചുചവച്ച് പത്തോ പതിനഞ്ചോ മിനിട്ട് കഴിഞ്ഞിരിക്കണം.

അയാൾ ഒരു മന്ത്രം പോലെ ” ക്ര..” എന്ന് ഉറക്കെ പറഞ്ഞു. ശേഷം ചുണ്ടിനിടയിൽ വിരള് വെച്ച് റോഡിലേക്ക് തുപ്പി. അത്ഭുതമെന്ന് തന്നെ പറയണം. അയാൾ ചവച്ച പച്ചയില ചുവപ്പ് നിറമായി മാറിയിരുന്നു. ഞാന്‍ ഞെട്ടിത്തരിച്ചു.

പച്ച നിറത്തിലുള്ള ഇല എങ്ങനൊണ് “ക്രാ” എന്ന് പറഞ്ഞപ്പോൾ ചുവപ്പ് നിറമായി മാറിയത്. ആ രഹസ്യം എനിക്കറിയില്ല. പക്ഷെ ഇനിയൊരു ആപ് എന്നെങ്കിലും ഞാന്‍ നിർമ്മിക്കുന്നുണ്ടെങ്കിൽ ആ ആപിന് ക്ര എന്ന മന്ത്രമാണ് പേര് നൽകുക. ”

സൂക്കർ ബർഗ് വാക്ക് പാലിച്ചു. കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം അയാളൊരു ആപ് നിർമ്മിച്ചു. ആപിന് ” ക്ര ” എന്ന പേരും നൽകി.
മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ രൂപപ്പെടുത്തിയ അക്ഷരം ഇനി ലോകത്തിലെ ദശകോടിയാളുകളുടെ വിരൽതുമ്പിലെത്തുകയാണ്.

മലയാളം അഭിമാനം ❤️

.
.
ജംഷിദ്‌ പള്ളിപ്രം

ശരിക്ക് ട്വിറ്റർ ന് ഒരു എതിരാളി എന്ന നിലയിൽ ആണ് ത്രെഡ് കൊണ്ട് വന്നിരിക്കുന്നത്. വന്ന ആദ്യം സമയം കൊണ്ട് തന്നെ 5 M + ആൾക്കാര് ഇതിൽ ഭാഗം ആയി എന്നാണ് കണക്കുകൾ സൂചന നൽകുന്നത്.

എല്ലാം പൊന്നക്കിയ ചരിതം ഉള്ള ഫേസ്ബുക്ക് മൊതലാളി ഇതും ഒരു വൻ സംഭവം ആയി മാറട്ടെ എന്നല്ലാതെ എന്ത് പറയാൻ . നമുക്ക് കാത്തിരുന്ന് കാണാം Musk Zukker പൊരു കാണാം..

RELATED ARTICLES
- Advertisment -

Most Popular

Recent Comments