Thursday, December 5, 2024
HomeLatest Updatesസേഫ്റ്റിയും ഇല്ല ഒരു മാങ്ങയും ഇല്ല. ഇങ്ങനാണേൽ പല്ലിന്റെ എണ്ണവും കുറയും എല്ലിന്റെ എണ്ണവും കൂടും

സേഫ്റ്റിയും ഇല്ല ഒരു മാങ്ങയും ഇല്ല. ഇങ്ങനാണേൽ പല്ലിന്റെ എണ്ണവും കുറയും എല്ലിന്റെ എണ്ണവും കൂടും

ഇതിൽ കയറിയാൽ മുകളിൽ എത്തുന്നതിനു മുമ്പേ തന്നെ താഴെ എത്തും എന്നാണ് പലരും പറയുന്നത്. കാണാൻ ലുക്ക് ഉണ്ടെങ്കിലും നമ്മുടെ ലുക്കിന് അത് ബാധകമാകും എന്ന് മറ്റു ചിലർ.
മുകളിലേക്ക് മുകളിലേക്ക് കയറുന്നത് മാത്രമേ നമ്മൾ അറിയൂ എന്നാൽ താഴേക്ക് ഇറങ്ങുന്നത് നമ്മൾ അറിയില്ല കാരണം അപ്പോഴേക്കും ബോധം പോകും എന്ന് മറ്റു ചിലർ.

സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്ന ഒരു സ്റ്റെയർകെയ്സ് ആണിത്.
ഇങ്ങനെ ഒരു സ്റ്റെയർകെയ്സ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആർക്കും തന്നെ മനസ്സിലാവുന്നില്ല കാരണം യാതൊരുവിധ സേഫ്റ്റി ഫീച്ചറും ഇല്ലാണ്ട് നിർമ്മിച്ചിരിക്കുന്ന ഈ രീതിയെ കുറിച്ചാണ്.
ഈ രീതിയെക്കുറിച്ച് ഒരുപാട് വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

 

കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ തല സ്റ്റെയർകേഴ്സിന് ഇടയിൽ കുടുങ്ങിയപ്പോൾ ഫയർഫോഴ്സ് വിളിച്ചാണ് പുറത്തെടുത്തത്, അതിനുശേഷം ഈ സ്റ്റെയർകേസിന്‍റെ ഫോട്ടോ കൂടിയായപ്പോൾ ഒരുപാട് വിമർശനങ്ങൾ ആണ് കടന്നുവരുന്നത് ഇതിനെ ചൊല്ലി അങ്ങോട്ട് ഇങ്ങോട്ട് വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടും ഇത് പൊളിയാണ് സൂപ്പർ എന്നു പറഞ്ഞ് മറ്റു ചിലർ.

ഓർത്തോ ഹോസ്പിറ്റൽ അടുത്താണെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും മറുപടി കാണാൻ ഒരു ലുക്ക് ഉണ്ടെങ്കിലും ഇത് പ്രായോഗികമല്ല പക്ഷേ ആവശ്യത്തിനനുസരിച്ച് സേഫ്റ്റി മേഷേഴ്‌സ് കൂടി വയ്ക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും കൂടാതെ കാണാൻ ഒരു മനോഹാരിത ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments