Saturday, January 11, 2025
HomeLatest Updatesജാഡക്കാരിയായ മീനാക്ഷിയെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ജാഡക്കാരിയായ മീനാക്ഷിയെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയ നടി നമിതാ പ്രമോദ് തന്റെ പുതിയ വിശേഷങ്ങൾ അഭിമുഖത്തിലൂടെ പങ്കു വച്ചു.
നമിതയുടെ സുഹൃത്തായ മീനാക്ഷിയുടെ വിശേഷങ്ങളാണ്‌ നമിത കൂടുതലും പങ്കുവച്ചത്.
ജാഡക്കാരിയായ മീനാക്ഷിയെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിതാ പ്രമോദ്. മിനിസ്‌ക്രീനിലൂടെ എത്തി പ്രേക്ഷകരുടെ ബിഗ്സ്‌ക്രീൻ താരമായ നമിതാ പ്രമോദ് ടെലിവിഷൻ സീരിയലിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് തിരക്കഥ എഴുതിയ പുതിയ തീരങ്ങൾ എന്ന സിനിമയിൽ കൂടിയാണ് നമിതാ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുന്നത്.പുതിയ തീരങ്ങൾ എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രത്തിൽ കൂടിയാണ് നമിതാ ബിഗ്സ്‌ക്രീനിലെ താരമായത്.പിന്നീട് ഒരുപാട് സിനിമകളിൽ നമിതാ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ബെഹൈണ്ടുഡ്സിന് നൽകിയ ആഭിമുഖത്തിലാണ് നമിത തന്റെ പുതിയ വിശേഷങ്ങൾ പങ്കു വച്ചത്.നമിത തന്റെ വിശേഷങ്ങളെക്കാൾ കൂടുതൽ തന്റെ പ്രിയപ്പെട്ട സുഹൃത്തായ മീനാക്ഷിയെ കുറിച്ചാണ് പങ്കു വച്ചത്. മലയാളത്തിലെ പ്രശസ്ത നടൻ ദിലീപിന്റെ മകളാണ് മീനാക്ഷി. ദിലീപിന്റെ കൂടെ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ നമിത നായികാ വേഷം ചെയ്തിട്ടുണ്ട്.ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപ് 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സർക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാര്യ.

ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. മകൾ മീനാക്ഷി; ഇരുവരും കുടുംബത്തിലുണ്ടായ വിഷയങ്ങളെ തുടർന്ന് പിരിയുകയായിരുന്നു.മീനാക്ഷി ദിലീപിന്റെ കൂടെയാണ്. ദിലീപിന്റെ കൂടെ സെറ്റിൽ വരുമ്പോൾ നമിതാ പ്രമോദ് മീനാക്ഷിയെ കണ്ടിട്ടുണ്ടെന്നും പിന്നീട് നടൻ നാദിർഷായുടെയും മക്കളുടെയും കൂടെ മീനാക്ഷിയെ കണ്ടിട്ടുണ്ടെന്നും എന്നാൽ മീനാക്ഷി തന്നെ ഇറുകണ്ണിട്ടു നോക്കിയതല്ലാതെ ഒന്നും മിണ്ടിട്ടില്ലെന്ന് നമിത പറഞ്ഞു.പിന്നീട് ഒരു തവണ ഫ്ലൈറ്റിൽ പോയപ്പോഴാണ് താൻ മീനാക്ഷിയെ കൂടുതൽ അടുത്ത് അറിഞ്ഞതെന്നു നമിത പറയുന്നു.ആദ്യം താൻ വിചാരിച്ചത് മീനാക്ഷി ഭയങ്കര ജാട ആണെന്നാണ് നമിത പറയുന്നത്.എന്നാൽ പിന്നെ അടുത്തറിഞ്ഞപ്പോഴാണ് മീനാക്ഷി പൊതുവെ ആരോടും അങ്ങനെ മിണ്ടാറില്ലെന്ന് താരം ആഭിമുഖത്തിൽ കൂടി പങ്കു വച്ചു.

ഫ്ലൈറ്റിൽ പോയപ്പോൾ മീനാക്ഷിക്കും നമിതക്കും ഹോട്ട് ചോക്ലേറ്റ് കുടിക്കാൻ മോഹം ഉണ്ടായെന്നും ഒരുപാട് തവണ കുടിച്ചെന്നുമൊക്കെയുള്ള രസകരമായ നിമിഷങ്ങളും നമിത വിവരിച്ചു. നടൻ നാടിർഷായുടെ മകളുടെ കല്യാണത്തിന് മീനാക്ഷിയും നമിതയും കളിച്ച ഡാൻസ് ഒരുപാട് വൈറൽ ആയിരുന്നു. മികച്ച ഒരു പ്രതികരണം ആരുന്നു ആരാധകർ ആ ഡാൻസ് വീഡിയോയോയ്ക്ക് നൽകിയത്. നാദിർഷായുടെ മകളും ഇരുവരുടെയും സുഹൃത്ത് ആണെന്ന് താരം പറഞ്ഞു. ആദ്യം കണ്ടപ്പോൾ മിണ്ടാഞ്ഞപ്പോൾ ജാട ആണെന്ന് വിചാരിച്ചു മിണ്ടിയില്ല ; ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ മീനാക്ഷി ആണെന്നും നമിത പങ്കു വച്ചു.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments