ആദിപുരുഷ് എന്ന സിനിമക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി വക്താവ് മാളവിക അവിനാഷ്. നീല കണ്ണുകളും മേക്കപ്പും ഇട്ട് ലെതർ ജാക്കറ്റും ധരിച്ച രാവണൻ; ഇതാണോ സിനിമാ ചിത്രീകരണം എന്ന് പ്രതികരിച്ച് ബിജെപി വക്താവ് മാളവിക അവിനാഷ് രംഗത്ത്.
ടീസർ പുറത്ത് വിട്ടതിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓമ് ഔട്ട് സംവിധാനം ചെയ്യുന്ന ആദി പുരുഷ് എന്ന സിനിമ. കാർട്ടൂൺ സിനിമകൾക്ക് സമാനമായ വിഎഫ്എക്സ് രംഗങ്ങളാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപി വക്താവ് മാളവിക അവിനാഷാണ് വിമർശനങ്ങളും പരാതികളും ആയിട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ഹിന്ദു ദൈവങ്ങളെ മോശമായിട്ട് ചിത്രീകരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ബിജെപി സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നത്.ഹിന്ദു ദൈവങ്ങളെ മോശമായിട്ട് ചിത്രീകരിച്ചാൽ സിനിമക്കും പ്രവർത്തകർക്കുമേതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രേദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആണ് രംഗത്ത് എത്തിയത്.സിനിമയുടെ ട്രെയിലറിൽ ദൈവങ്ങളുടെ വേഷവും പകർച്ചയും ഒന്നും ശരി അല്ലെന്നും കാർട്ടൂൺ ചിത്രീകരിക്കുന്നത് പോലെയാണോ രാവണനെ ചിത്രീകരിക്കുന്നതെന്നും ബിജെപി ചൂണ്ടി കാട്ടി. നീല കണ്ണുകളും മേക്കപ്പും ഒക്കെ ഇട്ട് ലെതർ ജാക്കറ്റ് ധരിച്ചാണോ രാവണനെ ചിത്രീകരിക്കുന്നത് എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് സിനിമക്ക് എതിരെ എത്തിയിരിക്കുന്നത്.ചിത്രത്തിൽ ഹനുമാൻ ലെതർ ചെരിപ്പ് ധരിച്ചിരിക്കുന്നതായാണ് കാണിക്കുന്നത് എന്നും പുരാണത്തിൽ അങ്ങനെയാണോ എന്നും ഇത് ദൈവങ്ങളെയും പുരാണത്തെയും അപകീർത്തിപ്പെടുത്താനാണെന്നും അത് അനുവദിക്കില്ലെന്നും ഉടനെ ഈ രംഗങ്ങൾ എല്ലാം തന്നെ സിനിമയിൽ നിന്നും നീക്കം ചെയ്യണം എന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. രാക്ഷസ രാജാവാണ് രാവണൻ എന്നും ശിവഭക്തനായ ബ്രാഹ്മണൻ ആണ് രാവണനെന്നും പക്ഷെ തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടി കാട്ടിയാണ് മാളവിക അവിനാഷ് രംഗത്ത് വന്നത്.നമ്മുടെ ചരിത്രത്തെ ആണ് അവർ സിനിമ ആക്കിയതെന്നും ആവീഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് പക്ഷെ അതെന്തും കാണിക്കാണുള്ള ലൈസൻസ് ആയി കാണരുതെന്നും മാളവിക അവിനാഷ് തുറന്നടിച്ചു.
ഒരാൾ സിനിമ എടുക്കുന്നതിനു മുൻപ് ആ വിഷയത്തെ പറ്റി തിരക്കണെമെന്നും ആത്യന്തികമായി അതിനെ പറ്റി പഠിക്കണമെന്നും ബിജെപി നേതൃത്വം പറഞ്ഞ് വച്ചു. ആദിപുരുഷ് എന്ന സിനിമയുടെ സംവിധായകൻ രാമായണം പോലും വായിച്ചിട്ടില്ല എന്നും വാല്മീകിയുടെ രാമായണമോ, കമ്പ രാമായണമോ, തുളസീദാസന്റെ രാമായണമോ അല്ലെങ്കിൽ ഇത് വരെ ലഭ്യമായ ഏതെങ്കിലും രാമായണ വ്യാഖാനങ്ങളെ കുറിച്ചോ സിനിമയുടെ സംവിധായകൻ ഒരു ഗവേഷണവും നടത്തിയിട്ടില്ല എന്നും അവർക്ക് തോന്നിയത് പോലെ രാമായണത്തെയും ദൈവങ്ങളെയും വളച്ചൊടിച്ചു എന്നും മാളവിക അവിനാഷ് ആരോപിച്ചു. അത് ഓർക്കുമ്പോൾ ദേഷ്യവും സങ്കടവും തോന്നുന്നു എന്നും മാളവിക പറഞ്ഞു.