തമിഴിൽ പുതിയതായി ഇറങ്ങിയ ഒരു സൂപ്പർ ഹീറോ സിനിമയാണ് ” വീരൻ” മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ മിന്നൽ മുരളിയുമായി ഒരുപാട് സാമ്യമുള്ള ഒരു സിനിമയാണ് “വീരൻ ”
മിന്നൽ മുരളിക്ക് തൻ്റെ സൂപ്പർ പവർ ആയ സ്പീഡും മറ്റും ലഭിക്കുന്നത് മിന്നലേറ്റത് മൂലമാണ് അതേപോലെതന്നെ ഈ സിനിമയിൽ നായകനെ പവർ ലഭിക്കുന്നതും മിന്നൽ കൊണ്ടാണ്.
സിനിമയിൽ നായക വേഷം ചെയ്യുന്നത് ഹിപ് ഹോപ് തമിഴാ ആദി , വില്ലൻ വിനയ് റായ് എന്നിവർ ആണ് , തമിഴിൽ പുറത്ത് ഇറങ്ങുന്ന 7 മത്തെ സൂപ്പർ ഹീറോ സിനിമ ആണ് ” വീരൻ ”
വൻ വിജയം ആവാൻ സാധിച്ചില്ല എങ്കിലും മികച്ച ആക്ഷൻ മികച്ച സ്റ്റോറി നിലവാരം ഉള്ള VFX എല്ലാം കൊണ്ട് പ്രേക്ഷകന് നല്ലൊരു അനുഭവം സമ്മനിക്കുന്നുണ്ട് വീരൻ.
ജൂൺ 2 തീയ്യതി തീയേറ്റർ റിലീസ് ചെയ്ത സിനിമ ഇപ്പോള് മുതൽ ആമസോൺ പ്രൈം OTT യില് available ആണ്. പലരും ടെലഗ്രാം വഴിയും കണ്ട് സിനിമ നല്ലത് ആണ് എന്ന അഭിപ്രായത്തിൽ തന്നെ ഫേസ്ബുക്കിൽ കുറിക്കുന്നു.
സിനിമയുടെ പ്ലോട്ട്..
“കോയമ്പത്തൂരിലെ ഒരു ചെറിയ ഗ്രാമമായ വീരനോറിലെ താമസക്കാരനും 15 വയസ്സുള്ള ആൺകുട്ടിയുമായ കുമാരൻ ഇടിമിന്നലേറ്റ് ഒരു ചെറിയ കോമ അനുഭവിക്കുന്നു. സുഖം പ്രാപിച്ചതിന് ശേഷം, തനിക്ക് മിന്നലും മനസ്സിനെ നിയന്ത്രിക്കാനുള്ള അമാനുഷിക കഴിവുകളും ഉണ്ടെന്ന് അയാൾ മനസ്സിലാക്കുന്നു, കുറച്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ചെത്തി, കനത്ത അപകടമുണ്ടാക്കുന്ന ഒരു ഒപ്റ്റിക് കേബിൾ സ്ഥാപിക്കാൻ പദ്ധതിയിട്ട ഒരു ദുഷ്ട ശാസ്ത്രജ്ഞനിൽ നിന്ന് വീരന്നൂരിലെ ജനങ്ങളെ സഹായിക്കുന്നു. ഒരു പ്രത്യേക ഭീഷണി ഉയർത്തുകയും അയാൾ ഒരു പ്രാദേശിക ദേവനായ വീരന്റെ മുഖംമൂടി ധരിച്ച് ആളുകളെ സഹായിക്കുകയും ചെയ്യുന്നു.”
ആക്ഷൻ സീനുകൾ കാണാൻ തന്നെ ഒരുതവണ ഈ സിനിമ കണ്ട് നോക്കവുന്നത് ആണ് , അത്ര മുകച്ച ലോകോത്തര നിലവാരത്തിലുള്ള ആക്ഷൻ ആണ് സിനിമയിൽ ഉള്ളത്..