വന്ദേ ഭാരത് ട്രെയിൻ വെള്ളയിൽ നിന്നും കാവിയിലേക്ക് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വെള്ള നീല എന്നീ കളറുകളിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി അറിയാൻ കഴിഞ്ഞു. പക്ഷേ അന്തിമ തീരുമാനം ഇന്ത്യൻ റെയിൽവേയിൽ നിന്ന് ലഭിച്ചിട്ടില്ല. ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തീരുമാനം ലഭിച്ചാൽ പേരാമ്പൂരിൽ സ്ഥിതി ചെയ്യുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി പല നിറവും ട്രൈ ചെയ്തു നോക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരതിന്റെ പുതിയ ട്രെയിനിൽ ആയിരിക്കും ഇത് പരീക്ഷിച്ചു നോക്കുന്നത് എന്നാൽ ഈ നിറത്തിനെതിരെ ഒരുപാട് വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്.
ഇപ്പോഴത്തെ വെള്ളാനീല കോമ്പിനേഷൻ മനോഹരം ആണെങ്കിലും പെട്ടെന്ന് വൃത്തികേട് ആകാനുള്ള ചാൻസ് കൂടുതലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടാണ് കോമ്പിനേഷന് പകരം മറ്റു കളറുകൾ ട്രൈ ചെയ്തു നോക്കാമെന്ന് അധികൃതർ പറയുന്നത്. എന്നാൽ നിറം മാറ്റം എന്ന് ഉറപ്പിച്ച ഒരു തീരുമാനം ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടില്ല വരും ദിവസങ്ങളിൽ നമുക്ക് അവരുടെ ഭാഗത്തുനിന്നും ഉടൻ തന്നെ ഇതിനെ കുറിച്ച് ഒരു വിവരം ലഭിക്കുമെന്ന് കാത്തിരിക്കാം
കഴിഞ്ഞ ദിവസങ്ങളിൽ ഈ നിറം മാറ്റത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ കാണാൻ സാധിക്കുന്നുണ്ട് പ്രത്യേകിച്ച് ഈ കാവി നിറത്തിന്റെ പേരിൽ തുടർ ദിവസങ്ങളിലും ഒരുപാട് വിമർശനങ്ങൾ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു