“ഞാൻ എന്ത് ധരിച്ചാലും ഞാൻ ഏത് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടാലും എല്ലാർവർക്കും അതാണ് പ്രശ്നം. എന്നെ വിഷമിപ്പിക്കാനും പരിഹസിക്കാനും വേണ്ടി തന്നെ ഇറങ്ങി തിരിച്ച ചിലരുണ്ട് “; താൻ പ്രതികരിക്കാത്തത് കൊണ്ടാണിത് എന്നറിയാം പ്രതികരിക്കാൻ തനിക്കു അറിയാഞ്ഞിട്ടല്ല എന്ന് തുറന്നടിച്ച് നടി ഭാവന.
മലയാള ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത നടിയാണ് ഭാവന ബാലചന്ദ്രൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരു പോലെ അഭിനയിച്ച് പ്രശസ്തയായ നടിയാണ് ഭാവന. ഇപ്പോൾ കേരളക്കാരുടെ മനസിൽ അതിജീവിത ആയിട്ടാണ് ഭാവന അറിയപ്പെടുന്നത്. ഒരുപാട് പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിട്ട് അതിജീവിച്ച് നിശ്ചയദാർഡ്യത്തോട് കൂടി മുന്നേറിയ വ്യക്തിയാണ് ഭാവന. ചലച്ചിത്ര സംവിധായകൻ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടിയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടനേകം ചിത്രങ്ങൾ ഭാവന ചെയുകയുണ്ടായി. കന്നഡ സിനിമാ നിർമ്മാതാവായ നവീൻ ആണ് ഭാവനയെ വിവാഹം ചെയ്തിരിക്കുന്നത്. 2018 ജനുവരി 23 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ സിനിമയിൽ നിന്നും ഭാവന കുറെ വര്ഷങ്ങളായി മാറി നോക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഭാവന രംഗത്ത് വന്നിരിക്കുന്നു. ഇപ്പോൾ വിവാദമായിരിക്കുന്ന ത് വേറൊന്നുമല്ല; ഭാവന ധരിച്ച ഡ്രസ്സിനെ കുറിച്ച് വളരെ മോശമായ കമ്മെന്റുകളായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന് കൊണ്ടിരുന്നത്.
നടി ഒരു ഇടവേളക്ക് ശേഷം രംഗത്ത് എത്തിയപ്പോൾ ഒരുപാട് ഉദ്ഘാടനങ്ങളിൽ പങ്കെടുത്തിരുന്നു എന്നും അന്നൊക്കെ നാടൻ വസ്ത്രം ആണ് ധരിച്ചിരുന്നതെന്നും ഇത് എന്ത് വേഷം ആണെന്നുമാണ് ആരാധകർ ചോദിക്കുന്നത്. നടിക്ക് കഴിഞ്ഞ ദിവസം യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
ഭാവന അന്ന് അണിഞ്ഞിരുന്ന വാസ്തത്തിന്റെ നിറവും ശരീരത്തിന്റെ നിറവും ഏകദേശം ഒരു പോലെ ആയിരുന്നത് കൊണ്ട് പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രം ഇല്ലാത്ത പോലെയായിരുന്നു തോന്നുക. അതുകൊണ്ട് വലിയൊരു കൂട്ടം ആളുകൾ ഇപ്പോൾ ഭാവനയുടെ വസ്ത്രധാരണത്തിന് എതിരെയാണ് കമന്റുകളും പോസ്റ്റുകളുമൊക്കെ വന്നിരിക്കുന്നത്. ബ്ലൗസ് ഇടാൻ മറന്നു പോയതാണോ എന്നും ഇത് വളരെ മോശമായിപ്പോയി എന്നും ഭാവനയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒന്നും വിചാരിച്ചില്ല എന്നും ആണ് ആരാധകർ പോലും കമന്റ് ഇട്ടിരിക്കുന്നത്. എന്നാൽ നടി ഇപ്പോൾ തനിക്കെതിരെയുള്ള കമ്മെന്റുകൾക്ക് മറുപടിയുമായിട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.
അന്ന് താൻ ഒരു കഫതീൻ ആണ് ധരിച്ചിരുന്നത് അതിനുള്ളിൽ ശരീരത്തിന്റെ അതെ നിറമുള്ള സ്ലിപ്പും ധരിച്ചിരുന്നു എന്നാണ് ആ കമ്മെന്റുകളൾക്ക് എതിരെ പ്രതികരിച്ചു കൊണ്ട് നടി പറഞ്ഞത്. തനിക്കെതിരെ വന്ന വാർത്തയുടെ ഒരു സ്ക്രീന്ഷോട്ടും ആയിട്ടാണ് നടി എത്തിയിരിക്കുന്നത്. താൻ എന്ത് ചെയ്താലും ഏത് വസ്ത്രം ധരിച്ചാലും കുറ്റവും കുറവും കണ്ടു പിടിക്കാൻ വേണ്ടി വരുന്നവരുണ്ട് ; തന്നെ ഇരുട്ടിലേക്ക് തള്ളി വിടാനാണ് അവർ നോക്കുന്നതെന്നും എല്ലാം മറന്നൊന്നു ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനും സമ്മതിക്കില്ല എന്നാണ് നടി പ്രതികരിച്ചത്. തനിക്കു പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല താൻ മിണ്ടാതിരുന്നതെന്നും നടി പറഞ്ഞു. തന്നെ ആകെഷേപിക്കുന്നതിലും വിഷമിപ്പിക്കുന്നതിലും സുഖം കണ്ടെത്തുന്ന ചിലരുണ്ട്; അവരോട് ഒന്നും തനിക്കു പറയാൻ ഇല്ലെന്നുമാണ് നടി കൂട്ടിച്ചേർത്തത്.