ലെസ്ബിയൻ കപ്പിൾസ് നൂറയും നസ്രിനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. ആദില നസ്രിനും ഫാത്തിമ നൂറയും വിവാഹിതരായി.
ആലുവ സ്വദേശി ആദില നസ്രിനും കോഴിക്കോട് താമരശ്ശേരി സ്വദേശി ഫാത്തിമ നൂറയും വിവാഹിതരായി. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ആദില നസ്രിനും ഫാത്തിമ നൂറയും മിന്നിത്തിളങ്ങുന്ന ലെഹങ്ക ധരിച്ചാണ് വിവാഹത്തിന് എത്തിയത്. ഇരുവരും പരസ്പരം മാല അറിയിക്കുകയും പരസ്പരം ചുംബനം നൽകുകയും ചെയ്തു. ഇരുവരും പരസ്പരം മോതിരം മാറുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്നത്. ആദില നസ്രിന് 22 വയസ്സും ഫാത്തിമ നൂറയ്ക്ക് 23 വയസുമാണുള്ളത്. ഒരുപാട് ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ഒരുപാട് സപ്പോർട്ടാണ് ലഭിച്ചിരിക്കുന്നതും.
സൗദി അറേബ്യയിലെ പ്ലസ് വൺ പഠനകാലത്താണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും പരസ്പരം എല്ലാ കാര്യങ്ങളും പങ്കു വയ്ക്കുമായിരുന്നു. ആണും പെണ്ണും ആയിരുന്നെങ്കിൽ ഒരു പക്ഷെ സ്വന്തം സമുദായക്കാരായ നമുക്ക് വിവാഹം കഴിക്കാമായിരുന്നെന്നു ഒരിക്കൽ ആദില തന്റെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു എന്നാണ് പറയുന്നത്. നൂറയാണ് തന്റെ സ്വത്തം ആദ്യമായി വെളിപ്പെടുത്തിയത്. പ്ലസ് ടു ആയപ്പോഴേക്കും ഇരുവരും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയത്തിലായി.
പിന്നീട് ഇരുവരുടെയും മെസ്സേജുകളും ഫോൺ കൊളുമൊക്ക വീട്ടുക്കാർ പിടിക്കുകയും അനുനയിപ്പിക്കാൻ വേണ്ടി നോക്കുകയും ചെയ്തു. എന്നിട്ടും ഇരുവരും പരസ്പരം പിന്തിരിയുന്നില്ല എന്ന് വീട്ടുകാർക്ക് ബോധ്യപെട്ടപ്പോൾ ഇരുവരെയും അവരുടെ വീട്ടുക്കാർ നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചു. അതോടെ പരസ്പരം കാണാനും സംസാരിക്കാനുമുള്ള എല്ലാ വഴികളും ഇരുവരുടെയും മുന്നിൽ അടയ്ക്കപ്പെട്ടു. മിക്സഡ് കോളേജിൽ പഠിക്കാൻ വിട്ടാൽ ആദിലയുടെ സ്വഭാവം മാറുമെന്നായിരുന്നു ആദിലയുടെ ഉപ്പ വിചാരിച്ചത്.
വിവാഹം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് നൂറയുടെ വീട്ടുകാരും കരുതി. കൂടാതെ കൗൺസിലിംഗിന് വിധേയരാക്കിയിട്ടും ഇരുവരും പിന്മാറിയില്ല. പിന്നീട് വീട്ടുക്കാർ ഇരുവരെയും ഒരുപാട് ഉപദ്രവിക്കുകയും തല്ലുകയും ഒക്കെ ചെയ്തിട്ടും പിന്മാറിയില്ല. പിന്നീട് നൂറയെ വീട്ടുക്കാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നോക്കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന ആദിലയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും തുടർന്ന് ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ വേണ്ടി അനുമതി തേടി ആദില നസ്രിൻ ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. പിന്നീട് ഇരുവർക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി കോടതിയിൽ നിന്ന് കാണിക്കുകയും ചെയ്തു. പല ഭാഗത്ത് നിന്നും ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും ഒടുവിൽ ഇരുവരും ആഗ്രഹിച്ച പോലെ ഒരുമിക്കാൻ അവർക്ക് സാധിച്ചു. എന്നാൽ പരസ്പരം വിശ്വാസത്തിനും സ്നേഹത്തിനും വില കൽപ്പിച്ച ഇരുവർക്കും ഒരുമിക്കാൻ സാധിച്ചല്ലോ എന്നാണിപോൾ ഇരുവരുടെയും ആരാധകർ പറയുന്നത്.