അവൻ അവളെ ഒരുപാട് വിശ്വസിച്ചിരുന്നു ; പ്രണയത്തിന് രക്തസാക്ഷിയായി അവൻ പോയി. പ്രണയം നടിച്ച് അതിദാരുണമായി കാമുകന്റെ ജീവനെടുത്ത് കാമുകി.
ഒരുപാട് കൊലപാതക കേസുകളും മരണങ്ങളും കേട്ട് പഴകിയെങ്കിലും ഷാരോൺ കൊലക്കേസ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒന്നായിരുന്നു. പ്രണയം നടിച്ച് ആൺകുട്ടികൾ പെൺകുട്ടികളെ വഞ്ചിക്കുന്നതും കൊല്ലുന്നതും ഒക്കെ സർവ്വ സാധാരണമായിരുന്നുവെന്ന് മുദ്ര കുത്തപ്പെട്ട ഈ നാട്ടിൽ ഒരു പെൺകുട്ടി ആൺകുട്ടിയെ പറഞ്ഞു പറ്റിച്ച് കഷായത്തിൽ വിഷം കൊടുത്ത് കൊന്നു എന്ന ഒരു വലിയ ക്രൂരതയ്ക്ക് കേരളം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷാരോണിണിനെയാണ് ഗ്രീഷ്മ എന്ന പെൺകുട്ടി കഷായത്തിൽ വിഷം ചേർത്ത് നൽകിയത്. പഠിക്കാൻ വളരെ മിടുക്കിയായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എം എസ് സർവ്വകലാശാലയിൽ നിന്നും ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഹൊറർ സിനിമയുടെ ആരാധികയാണ് ഗ്രീഷ്മ ഏകമകളാണ്. പോലീസ് ചോദ്യം ചെയ്തപ്പോൾ വളരെ ധൈര്യത്തോടെയാണ് ഗ്രീഷ്മ നേരിട്ടത്. ഗ്രീഷ്മയും ഷാരോണും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും ഗ്രീഷ്മയെ കാണാൻ എത്തുമ്പോൾ എന്നും ജ്യൂസ് നൽകിയിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്. 14 ന് വൈകിട്ട് ഷാരോൺ തന്നെ കാണാൻ എത്തിയപ്പോൾ താൻ കുടിച്ചിരുന്ന കഷായം ആണ് താൻ ഷാരോണിന് നൽകിയതെന്നും തന്നെ കളിയാക്കിയപ്പോൾ താൻ കയ്പ്പ് ആണെന്ന് മനസിലാക്കി കൊടുക്കാൻ വേണ്ടിയാണ് കഷായം നൽകിയതെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് വിശ്വസിക്കാൻ തയ്യാറാകാതെ ഇരുന്ന ഷാരോണിന്റെ വീട്ടുകാർ വീണ്ടും ചോദ്യങ്ങൾ ഉയർത്തിയതോടെ കഷായം തീർന്നെന്നും താൻ ആ കുപ്പി ആക്രിക്കാർക്ക് കൊടുത്തെന്നുമുള്ള ഗ്രീഷ്മയുടെ മൊഴിയാണ് വഴിത്തിരിവായത്.
ഷാരോണിന്റെ അനിയനും ബന്ധുക്കളും ഗ്രീഷ്മക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഗ്രീഷ്മയ്ക്ക് ഷാരോണിനെ കൂടാതെ നാല് കാമുകന്മാർ ഉണ്ടായിരുന്നെന്നും എല്ലാവരുടെയും കൂടെ ഗ്രീഷ്മ ചുറ്റി സഞ്ചരിച്ചിരുന്നു എന്നും ഒരാളുടെ കൂടെ പോയപ്പോൾ ഉണ്ടായ അപകടത്തിലാണ് ഗ്രീഷ്മയുടെ മുന്നിലെ പല്ല് അറ്റ് പോയതെന്നുമാണ് ഷാരോണിന്റെ അനിയൻ പറയുന്നത്.
ഷാരോൺ മരിക്കാൻ തുടങ്ങുന്നതിനു മുൻപ് പല തവണ തനിക്ക് നൽകിയ കഷായത്തിന്റെ പേര് എന്താണെന്ന് ചോദിച്ചിട്ടും ഗ്രീഷ്മ പറയാൻ തയ്യാർ ആയില്ല. എന്നിട്ടും അവൾ അങ്ങനെ ഒന്നും ചെയ്യില്ല താൻ ഡേറ്റ് കഴിഞ്ഞ ജ്യൂസ് ആണ് കുടിച്ചതെന്നുമാണ് ഷാരോൺ അവസാനമായി മരണ മൊഴി നൽകിയത്. അവൻ അവളെ ഒരുപാട് വിശ്വസിച്ചിരുന്നു. എന്നാൽ അവൾ തന്നെ ഒഴിവാക്കുകയാണെന്ന് ഷാരോണിന് അറിയില്ലായിരുന്നു.
ഒരു യാത്രയ്ക്കിടയിലാണ് ഷാരോണും ഗ്രീഷ്മയും തമ്മിൽ പരിചയപ്പെടുന്നത്. ഷാരോണുമായി ബന്ധം തുടർന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ഗ്രീഷ്മ ഷാരോണിൽ നിന്നും അകന്നു തുടങ്ങിയിരുന്നു.
എന്നാൽ ഒരു ജ്യോൽസ്യൻ പറഞ്ഞത് കേട്ട് ഗ്രീഷ്മയുടെ മനസ് വീണ്ടും മാറിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. തന്നെ വിവാഹം കഴിക്കുന്ന ആദ്യത്തെ ആൾ മരിക്കുമെന്ന് ജ്യോൽസ്യൻ പറഞ്ഞപ്പോൾ പിന്നീട് വീണ്ടും ഷാരോണുമായി ഗ്രീഷ്മ ബന്ധം സ്ഥാപിച്ചതാണെന്ന് പോലീസിനും സംശയമുണ്ട്. ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ഷാരോണുമായി ബന്ധം ഉണ്ടായിരുന്നു എന്നും ഇറങ്ങിവരാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു എന്നും അതിനു ശേഷം ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു എന്നും ഗ്രീഷ്മ തന്നെ സമ്മതിച്ചു. മെഡിക്കൽ കോളേജിൽ വച്ചാണ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപെടുത്തിയത്. എന്നാൽ അവിടെ വച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.