*അമൃത സുരേഷ് ഗോപി സുന്ദറിനോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.അതീവ സുന്ദരിയായി പട്ടു സാരിയും മുല്ലപ്പൂവും സിന്ദൂരവും അണിഞ്ഞെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി; ഏറ്റെടുത്ത് ആരാധകർ.
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗോപി സുന്ദറിന് ഏറെ ആരാധകർ ആണുള്ളത്. പാട്ടിന്റെ സംഗീതത്തിനൊപ്പം തന്നെ സാങ്കേതിക രംഗത്തുള്ള പൂർണതയാണ് എല്ലാ സംഗീത സംവിധായകരിൽ നിന്നും ഗോപി സുന്ദറിനെ വ്യത്യസ്തനാക്കുന്നത്.ഗോപി സുന്ദറിനെ പോലെ തന്നെ എല്ലാവർക്കും സുപരിചിതയാണ് അമൃത സുരേഷ്. ഒരു പക്ഷെ അദ്ദേഹത്തിനെക്കാളും ആരാധകർ അമൃതക്കുണ്ടെന്നു പറയേണ്ടി വരും. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്നു മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു സ്ഥാനം നേടിയ അതുല്യ പ്രതിഭ ആണ് അമൃത.റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ തന്നെ സിനിമാ താരം ബാലയുമായി പ്രണയത്തിലാവുകയും തുടർന്ന് ബന്ധം പിരിയേണ്ടിയും വന്നു. ഒരു മകളാണ് ഉള്ളത്.ഗോപി സുന്ദറും വിവാഹിതനാണ്. ആദ്യ ഭാര്യയിൽ രണ്ടു മക്കളുമുണ്ട്. അവരെ ഒഴിവാക്കി പത്തു വർഷം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ്ങ് ടുഗെതർ റിലേഷൻഷിപ്പായിരുന്നു. ഇപ്പോളിതാ അവരെയും ഒഴിവാക്കി അമൃതയുടെ ഒപ്പമാണ്. അങ്ങനെയാണ് ഗോപിസുന്ദറിനും അമൃതക്കും ഒപ്പം ഉണ്ടായിരുന്ന ആരാധകർ അവർക്ക് എതിരെ ആയത്.
ഇപ്പോൾ അമൃത സുരേഷും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണ്; ഇരുവരും ഒരുമിച്ചു ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും നിരവധി ആക്രമണങ്ങൾ അമൃതയും കുടുംബവും നേരിട്ടു. അമൃതയുടെ സഹോദരി അഭിരാമിയെ വരെ കളിയാക്കുന്ന രീതിയിലുള്ള കമ്മെന്റുകളും ആക്രമണങ്ങളും വന്നപ്പോൾ അഭിരാമി ഫേസ്ബുക്കിൽ ലൈവിൽ വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇപ്പോൾ കമന്റ്‌സും ആക്രമണങ്ങളും കുറഞ്ഞിട്ടുണ്ട്. വീട്ടിലുള്ളവരെ പോലും കുറ്റം പറഞ്ഞും പഴി ചാരിയും കമന്റ്സ് വന്ന് തുടങ്ങിയതോടെ അമൃതയും അഭിരാമിയും നിയമപരമായി മുന്നോട്ട് നീങ്ങിയിരുന്നു.
ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല; അമൃതയുടെ വേഷങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ കമെന്റ്സുകൾ ഏറെ വന്നിരുന്നു. അതിനെയെല്ലാം മറികടക്കുന്ന രീതിയിൽ നീല കളർ ട്രഡീഷണൽ പട്ടു സാരിയണിഞ്ഞാണ് താരം ഗോപി സുന്ദറിനോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. അതീവ സന്തോഷവതിയായാണ് അമൃത എത്തിയത് .
സീമന്ത രേഖയിൽ സിന്ദൂരവും അണിഞ്ഞ് തലമുടിയിൽ മുല്ലപ്പൂവും ചൂടി തനി നാടൻ ലുക്കിലായിരുന്നു അമൃത എത്തിയത്. അമൃത ഗോപി സുന്ദറിനോടൊപ്പവും ഒറ്റക്കുമുള്ള ഒരുപാട് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. എന്നും ഏത് ഫോട്ടോ ഇട്ടാലും അവരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നവർ ഇന്ന് നല്ല പ്രതികരണവുമായാണ് എത്തിയിരിക്കുന്നത്.
അമൃത സാരിയിൽ സുന്ദരി ആണെന്നും നല്ല സന്തോഷത്തിലാണല്ലോ എന്നും ആരാധകർ പങ്കു വച്ചിട്ടുണ്ട്.
ഗോപി സുന്ദർ നിങ്ങളുടെ ജീവിതത്തിൽ വന്നതിനു ശേഷം നിങ്ങൾ അതീവ സന്തോഷത്തിലാണെന്നും അതീവ മനോഹരി ആണെന്നും എന്നും അങ്ങനെ സന്തോഷമായിരിക്കട്ടെ എന്നും എപ്പോഴും ഏ സന്തോഷം നിലനിൽക്കട്ടെ എന്നും ഒരു ആരാധകൻ പങ്കുവച്ചിട്ടുണ്ട്.ആളുകളെ മുഴുവൻ മാറ്റുന്നതിനേക്കാളും നല്ലത് സ്വയമായി മാറുന്നത് തന്നെയാണ് നല്ലതെന്നും ഒരാൾ പങ്കു വച്ചിട്ടുണ്ട്. എന്ത് തന്നെ ആയാലും ഇപ്പോൾ വീണ്ടും ആരാധകരുടെ മനം കവർന്നിരിക്കുകയാണ് അമൃത.