Wednesday, November 20, 2024
HomeLatest Updatesഏറ്റവും അപകടകാരികളായ 10 കടൽ ജീവികൾ | Top 10 Most Dangerous Sea Creatures

ഏറ്റവും അപകടകാരികളായ 10 കടൽ ജീവികൾ | Top 10 Most Dangerous Sea Creatures

നമ്പർ 10 : The flower urchin


ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നായാണ് ഇതിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അടയാളപ്പെടുത്തിയിരിക്കുന്നത്. സ്വയം പ്രതിരോധത്തിൽ വേറെ തന്നെ ലെവൽ ആണ് ഈ പുള്ളി. ഈ ജീവിയെ അങ്ങേയറ്റം അപകടകാരിയാക്കുന്നത് ഇതിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന കൊടും വിഷമാണ്. ഫ്ലവർ അർച്ചിനു അതിന്റെ പേര് ലഭിക്കാൻ കാരണമായ പൂ പോലുള്ള രൂപത്തിൽ നിന്നാണ് അത് തന്റെ വിഷം പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അനവധി മരണങ്ങൾക്ക് ആണ് ഈ ഫ്ലവർ അർച്ചിൻ കാരണമായത്.

നമ്പർ 09 : The great baracuda


അറക്കവാൾ പോലെയുള്ള കൂർത്ത പല്ലുകളോട് കൂടിയുള്ള ടോർപീഡോ പോലുള്ള രൂപമുള്ള ഈ മത്സ്യം ഏതൊരു ജീവിയേയും മാരകമായ രീതിയിൽ ഉപദ്രവിക്കാൻ ശേഷി ഉള്ളതാണ്. തന്റെ മിന്നൽ വേഗതയും അപ്രതീക്ഷിതമായ ആക്രമണ തന്ത്രങ്ങളും ആണ് അവ ഇര പിടിക്കുന്നതിനായി ഉപയോഗിച്ച് വരുന്നത്. കടലിനടിയിൽ ഇവയെ കാണുമ്പോൾ തിളങ്ങുന്ന കത്തിയോ മറ്റു വെള്ളി ആഭരണമോ ആയിട്ടാണ് തോന്നുക. എന്നാൽ ബരാകൂടയുടെ ആക്രമണങ്ങൾ അതി മാരകം ആയേക്കാം, അവ ആഴത്തിലുള്ള മുറിവുകൾ തന്നെ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കും. വാരിയെല്ലുകൾ പൊട്ടുകയും രക്ത സ്രാവം നിലക്കാതിരിക്കുകയും ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്പർ 08 : The cone snail


ചിപ്പികൾ ശേഖരിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളിൽ ഒന്നായിരുന്നു നൂറ്റാണ്ടുകളോളം കോൺ ഒച്ചുകൾ. എന്നാൽ ഇതിന്റെ സുന്ദരമായ പുറന്തോട് കണ്ടു നിങ്ങൾ ഒരിക്കലും തെറ്റിദ്ധരിക്കരുത്, ഇവ സത്യത്തിൽ കൊലയാളികൾ ആണ്. പല്ലു പോലെ കാണപ്പെടുന്ന ഒരു അവയവത്തിൽ നിന്നും നിങ്ങളുടെ ശരീരത്തിലെ ഏതു ഭാഗത്തേക്കും വിഷം പുറപ്പെടുവിക്കാൻ ശേഷി ഉള്ളതാണ് ഇവ. ഇവയ്ക്കു മനുഷ്യന്റെ തൊലി മാത്രമല്ല കയ്യുറകളും കൊട്ടുകളും തന്നെ തുളച്ചു കയറുവാനുള്ള ശേഷിയുണ്ട്. ഇവയുടെ ഒരു തുള്ളി വിഷത്തിനു തന്നെ 20 മനുഷ്യരെ കൊല്ലുവാനുള്ള ശേഷിയുണ്ട്, അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷ ജീവികളിൽ ഒന്നായാണ് ഇവയെ കണക്കാക്കുന്നത്.

നമ്പർ 07 : The leopard seal


അന്റാർട്ടിക് ഭക്ഷ്യ ശൃഖലയുടെ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന സതേൺ ഓഷ്യനിൽ കണ്ടു വരുന്ന ഇവയെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ സീലുകളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. 13 അടി നീളവും 600 കിലോഗ്രാമോളം ഭാരവും ഉള്ള ഇവ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഇരപിടിയന്മാർ ആണ്. ഇതിന്റെ സമാനതകളില്ലാത്ത ശരീര വലുപ്പവും വേഗതയും കൂടാതെ എന്തിനെയും കടിച്ചു കീറാൻ ശക്തിയുള്ള കൂർത്ത പല്ലുകളും ആണ് ഇവയ്ക്കുള്ളത്. 2003 ൽ ഒരു ബ്രിട്ടീഷ് സയന്റിസ്റ് അത്ര ഭാഗ്യം ചെയ്തവർ ആയിരുന്നില്ല എന്ന് വേണം കരുതാൻ, 28 വയസുള്ള ഈ മറൈൻ ബയോളജിസ്റ് ബ്രിട്ടീഷ് അന്റാർട്ടിക് സർവേയുടെ ഭാഗം ആയി പ്രവർത്തിക്കുക ആയിരിന്നു. അപ്പോഴാണ് അവരെ ഒരു ഭീമാകാരനായ ലെപോഡ് സീൽ ആക്രമിച്ചത്. അവരെ സീൽ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോവുകയും അങ്ങനെ മരണപ്പെടുകയും ചെയ്തു.

നമ്പർ 6 : The stone fish


ഈ വിചിത്രമായ രൂപമുള്ള ജീവി ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നാണ്. കണ്ടു കഴിഞ്ഞാൽ കടലിനടിയിലെ ചെറിയ പാറ ആണെന്ന് മാത്രം തോന്നുന്ന ഈ ജീവിയെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഇവ ഒളിച്ചിരിക്കുന്ന പാറ കൂട്ടത്തിനടുത്തേക്ക് വരുന്ന ചെറു ജീവികളുടെ കഷ്ടകാലം എന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ. ഞരമ്പുകളെ ബാധിക്കുന്ന ഇവയുടെ വിഷം മാരകം ആണെന്ന് മാത്രമല്ല അവിശ്വസനീയമാം വിധം വേദനാ ജനകവുമാണ്. ഇവയുടെ കടിയേറ്റ ആൾക്കാർ അവരുടെ കാലുകൾ മുറിച്ചു മാറ്റാൻ വേണ്ടി കരഞ്ഞു യാചിച്ചതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നമ്പർ 05 : The blue ringed octopus


പസിഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ ആഴങ്ങളിൽ കാണപ്പെടുന്ന ഈ ചെറു ജീവികളെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. കാണാൻ വളരെയധികം മനോഹരം ആണെങ്കിലും ഈ ചെറു ജീവി സമുദ്രത്തിലെ തന്നെ ഏറ്റവും അപകടകാരികളിൽ ഒരാളാണ്. ഈ ചെറു നീരാളിയെ അങ്ങേയറ്റം അപകടകാരിയാക്കുന്നത് ഇതിന്റെ വിഷമാണ്. ചില അപകടകാരികളായ വിഷ തവളകളിലും മൽസ്യങ്ങളിലും കാണപ്പെടുന്ന തരത്തിലുള്ള ഈ വിഷം സയനൈഡിനേക്കാൾ നൂറു മടങ് അപകടകാരിയാണ്. അതായതു ഇതിന്റെ പല ഇരകളും കടി അറിയാറു പോലും ഇല്ല. ഞരമ്പുകളെ ബാധിക്കുന്ന ഈ വിഷം നദികളെ തളർത്തി കളയുകയും ശരീരം തളർന്നു പോവുകയും ആണ് ചെയ്യുന്നത്.

 

 

നമ്പർ 04 :  The box jelly fish


തങ്ങളുടെ ബോക്സ് രൂപത്തിലുള്ള ശരീരത്തിൽ നിന്നാണ് ഈ ജീവികൾക്ക് അവയുടെ പേര് ലഭിച്ചത്. സമുദ്ര മേഖലയിൽ തന്നെ ഏറ്റവും വിഷം ഉള്ള ജീവികളിൽ ഒന്നായ ഇവയുടെ കുത്ത് അങ്ങേയറ്റം അപകടകരം ആണ്. ഓസ്‌ട്രേലിയയുടെ നോർത്തേൺ തീരങ്ങളിലും ട്രോപ്പിക്കൽ സൗത്ത് ഈസ്റ്റ് ഏഷ്യയിലും കാണപ്പെടുന്ന ഇവ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജെല്ലി ഫിഷ് ആയാണ് കണക്കാക്കുന്നത്. 60 പ്രായപൂർത്തിയായ മനുഷ്യരെ കൊല്ലാവുന്നത്രയും ശക്തിയുള്ളതാണ് ഓരോ ബോക്സ് ജെല്ലി ഫിഷിന്റെയും ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷം.

നമ്പർ 03  : The sea snake


പസിഫിക്, ഇന്ത്യൻ മഹാസമുദ്രത്തിലെ ട്രോപ്പിക്കൽ ജലത്തിലാണ് കടൽ പാമ്പുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന പാമ്പുകളുടെ വ്യത്യസ്ഥ ഉപ വിഭാഗങ്ങൾ കാണപ്പെടുന്നത്. ഓസ്ട്രലിയയിലെ കര പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ കാലക്രമേണ ജലത്തിൽ ജീവിക്കാനുള്ള അനുകൂലനങ്ങൾ നേടിയെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവയുടെ ശരീരത്തിലെ ചില പ്രത്യേകതകൾ ആണ് ഇതിനു തെളിവായി ചൂണ്ടി കാണിക്കപ്പെടുന്നത്. കരയിൽ രാജവെമ്പാലയുടെയും വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെയും അടുത്ത ബന്ധുക്കൾ ആയ ഇവർ വിഷമുള്ളതായി എന്ന് അധികം അതിശയിക്കേണ്ട കാര്യം ഒന്നും അല്ലല്ലോ. എന്നാൽ ഇവയുടെ കരയിൽ ജീവിക്കുന്ന സഹോദരന്മാരേക്കാൾ വളരെയധികം മാരകം ആണ് ഇവയുടെ വിഷം.

നമ്പർ 02 : The death worm


ഈ ഭീകരനായ ജീവി തീർച്ചയായും ഭയം ഉളവാക്കുന്നതാണ്, പ്രത്യേകിച്ചും നിങ്ങൾ കാണുന്ന തരത്തിലുള്ള ഇതിന്റെ ഭയാനകമായ പല്ലുകൾ അതിന്റെ മുഴുവൻ ശരീരത്തിനുള്ളിൽ ഉണ്ട് എന്ന് അറിയുമ്പോൾ. ഇതിഹാസ തുല്യമായ മംഗോളിയൻ ഡെത്ത് വേർമിന്റെയും ഒരു ഹോളിവുഡ് സിനിമയിലെ ഭീകര ജീവിയുടെയും ഒരു സമ്മിശ്ര രൂപം ആണ് ഇതിനുള്ളത്. എന്തോ ആയിക്കോട്ടെ, നരകത്തിൽ നിന്നും വന്നു എന്ന തരത്തിലുള്ള ഈ ജീവി യഥാർത്ഥത്തിൽ നില നിൽക്കുന്നുണ്ടോ , സത്യം പറയാമല്ലോ , ഇല്ല എന്നാണ് ഉത്തരം. ഒരുപാടു തിരച്ചിലുകൾക്കു ഒടുവിൽ മനസ്സിലായ കാര്യം എന്താണെന്നു വച്ചാൽ ഈ ജീവിയോട് ഏതെങ്കിലും തരത്തിൽ വിദൂര സാമ്യം എങ്കിലും പുലർത്തുന്ന ഒരേ ഒരു ജീവി ബോബ്ബിറ്റ് വേം എന്ന ഒരു കടൽജീവിയാണ്. 10 സെന്റിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെയാണ് ഇവയുടെ നീളം. എന്നാൽ ഇത് പോലും ഭൂമിക്ക് മുകളിൽ അല്ല . ബോബ്ബിറ്റ് വേം അതിന്റെ ഭൂരിഭാഗം സമയങ്ങളിലും കടലിന്റെ അടിത്തട്ടിൽ മണലിന്റെ അടിയിലാണ് കഴിച്ചു കൂട്ടുന്നത്. ഇതിനു മുകളിലൂടെ കടന്നു പോകുന്ന ചെറുമീനുകളെ ആക്രമിക്കുകയും പിടിച്ചു ഭക്ഷിക്കുകയും ആണ് ആശാന്റെ പ്രധാന പണി.

 

നമ്പർ 01 :  sharks


സ്രാവുകളെ പറ്റി പറയാതെ അപകടകാരികളായ കടൽ ജീവികളുടെ ലിസ്റ്റ് എങ്ങനെ കമ്പ്ലീറ്റ് ആകാനാണ്. പത്തടി നീളവും മൂന്ന് ടണ്ണോളം ഭാരവും ഉള്ള ഈ ഇരപിടിയൻ മൽസ്യം അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അപകടകാരിയാണ്. ഇതിന്റെ ഇരപിടിയൻ തന്ത്രം എന്ന് പറയുന്നത് ഇരയുടെ അടിയിൽ വരുകയും മണിക്കൂറിൽ 35 മൈൽ വേഗതയിൽ തന്റെ കൂർത്ത പല്ലുകൾ നിറഞ്ഞ വായ മുഴുവനായും തുറന്നു കൊണ്ട് ഇരയുടെ നേർക്ക് പാഞ്ഞടുക്കുകയും ചെയ്യുകയാണ് എന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments