Saturday, November 30, 2024
HomeLatest Updatesഅന്ന് പടം റിലീസ് ആയപ്പോൾ മുതൽ ഉള്ള ഒരു അഭിപ്രായം ആണ് വിക്രം ഐയിൽ ചെയ്ത...

അന്ന് പടം റിലീസ് ആയപ്പോൾ മുതൽ ഉള്ള ഒരു അഭിപ്രായം ആണ് വിക്രം ഐയിൽ ചെയ്ത ബോഡിബിൾഡർ റോൾ ഒട്ടും ചേരുന്നില്ല അതിൻ്റെ ശാസ്ത്രീയ കാരണം ഇതാ….readmore

അന്ന് പടം റിലീസ് ആയപ്പോൾ മുതൽ ഉള്ള ഒരു അഭിപ്രായം ആണ് വിക്രം ഐയിൽ ചെയ്ത ബോഡിബിൾഡർ റോൾ ഒട്ടും ചേരുന്നില്ല എന്നത് .

ശരിയാണ് Mr.Tamil Nadu Title ഒക്കെ അടിക്കാൻ ഉള്ള physique പുള്ളിക്ക് ഇല്ല. കാരണം ഇദ്ദേഹത്തിന്റെ ബോഡി അത്രയും shredded(lower fat %) ഉം അല്ല massive ഉം അല്ല. 5 തവണ Mr.India ആയിട്ടുള്ള M.Kamaraj (Villain) നോട് ഒക്കെ പിടിച്ചു നിൽക്കാൻ ഉള്ള ഒരു ചാൻസും ഇല്ല.

അതിന്റെ പ്രധാന കാരണം വിക്രം steroids പോലുള്ള യാതൊരു വിധ Performance Enhancement Drugs ഓ ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഒരുപക്ഷെ അദ്ദേഹം എടുത്തതിൽ വച്ച് ഏറ്റവും മികച്ച തീരുമാനം ആണെന്ന് തോന്നുന്നു. അങ്ങനെ ചെയ്താൽ അദ്ദേഹം മറ്റുള്ളവരെ പോലെ Shredded ഉം Massive ഉം ആയ physique ഉണ്ടാക്കിയേനെ എന്ന് 100 ശതമാനം പറയാം…

പക്ഷേ അദ്ദേഹം അത് ചെയ്തിരുന്നു എങ്കിൽ തൻ്റെ ആരോഗ്യമോ അല്ലെങ്കിൽ ജീവൻ തന്നെ പണയം വയ്ക്കേണ്ടി വന്നേനെ. ഒരു സാധാരണ യുവാവ് ഇത്തരം steroid എടുക്കുന്നത് പോലെ അല്ല 48 ആം വയസ്സിൽ വിക്രം ഇതൊക്കെ എടുത്താൽ. ഇനി എടുത്താൽ തന്നെ ഇതേ സിനിമയ്ക്ക് വേണ്ടി തന്നെ വ്യത്യസ്ത ശരീര ഭാരങ്ങളിലൂടെയും ജീവിതശൈലിയിലും കൂടെ കടന്നു പോകുന്നുണ്ട്.

ഈ imbalance അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കാരണം ബോഡി ബിൽഡിംഗ് എന്നത് വളരെ discipline വേണ്ട ഒന്നാണ്. പലരും പറയുന്നത് പ്രഭാസിന് സംഭവിച്ചതും ഇതാണ് എന്നാണ്. 2-3 വർഷം നിരന്തരം വർക്കൗട്ടും strict diet ഉം ഫോളോ ചെയ്തിട്ട് പെട്ടെന്ന് അതെല്ലാം ഉപേക്ഷിച്ചപ്പോൾ ഉള്ള After effect ആണെന്നാണ് ബോഡി ബിൽഡിംഗ് അറിയാവുന്നവർ പറയുന്നത്.

സിനിമ താരങ്ങൾ മാത്രമല്ല ഇന്ന് ലോകത്തിലെ ഭൂരിപക്ഷം ബോഡിബിൽഡർമാരും steroids ഓ ഏതെങ്കിലും Synthetic Drugs ഓ ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്(ചില ഖാൻമാർ സമ്മതിക്കില്ല). Even Arnold Schwarzenegger തന്നെ ഇത് പറഞ്ഞിട്ടുണ്ട്. കാരണം നാച്ചുറൽ ആയി ഇത്തരം physique ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല(Natural-shredded-massive എന്നീ മൂന്ന് ഘടകങ്ങൾ ഒരിക്കലും ഒരുമിച്ച് വരില്ല, മികച്ച genetics ഉളളവർക്ക് ഇതെല്ലാം ബെറ്റർ ആയിരിക്കും എന്നല്ലാതെ).

ഒന്നുകിൽ സൽമാൻ ഖാനെ പോലെ നാച്ചുറലും മാസ്സീവും ആയിരിക്കാം അല്ലെങ്കിൽ സൂര്യയെ പോലെ നാച്ചുറലി shredded ആയിരിക്കാം. അല്ലാതെ CBum നെ പോലെ വരണമെങ്കിൽ നിങ്ങൾ ചില പൊടിക്കൈകൾ ചെയ്യേണ്ടി വരും. അതേപോലെ വിക്രമിനും ചെയ്യാമായിരുന്നു. പക്ഷേ കുറച്ച് കൂടി appealing ആവും വിക്രമിന് പ്രശംസ കിട്ടും എന്നല്ലാതെ പടത്തിന് യാതൊരു ഗുണവും നൽകില്ല. ഈ സിനിമയ്ക്ക് വേണ്ടി തന്നെ 55 മുതൽ 110 കിലോ വരെ ഭാരം ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ‘ചിലർ’ അദ്ദേഹത്തെ പുച്ഛത്തോടെ കാണുന്നു. ഇങ്ങനെ ഒരാവേശത്തിന് പുള്ളി എല്ലാം എടുത്തു മസ്സിൽ പെരുപ്പിച്ചിരുന്നേൽ പിന്നെ അദ്ദേഹത്തെ നമ്മൾക്ക് നല്ല രീതിയിൽ കാണാൻ സാധിക്കുമോ എന്ന് പോലും അറിയില്ല.

ശരീര ഭാരം കൂട്ടിയും കുറച്ചും വൻ രീതിയിൽ effort എടുക്കുന്ന ഹോളിവുഡ് നടന്മാരിൽ ഒരാളായ Christan bale ഭാരം 30-100 KG ഉള്ളിൽ ഭാരം കൂട്ടിയും കുറച്ചും ഉള്ള റോളുകൾ ചെയ്തിട്ടുണ്ട് . അതൊക്കെ എത്രത്തോളം stressful, painfull ആയ പ്രൊസസ്സ്ലൂടെ ആണെന് Bale interview പരാമർശം നടത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments