കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടന്ന ഒരു സംഭവമാണ് ഇന്നിവിടെ വാർത്ത മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് പരിക്കേറ്റ സംഭവം നടന്ന സ്ഥലത്ത് മുൻപും ഇതേപോലെ തന്നെ അപകടങ്ങൾ ചെറുതും വലുതുമായി ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ ഇത് പ്രതികരിക്കാനായി കോൺഗ്രസുകാർ മുന്നോട്ടുവന്നിരിക്കുകയാണ്. കിടന്നുകൊണ്ടാണ് ഇവർ പ്രതിഷേധിക്കുന്നത് അപകടം നടന്ന ആൾ ഇപ്പോൾ തിരുവനന്തപുരം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്താണ് ഈ സംഭവം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴികളാണ് പ്രധാന കാരണം പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് വച്ചുവെങ്കിലും റോഡിൻറെ കാര്യം അതോ ഗതിയിലാണ്. കഴിഞ്ഞ ഒരു കൊല്ലമായിട്ട് ഇതുതന്നെയാണ് അവസ്ഥ പല പ്രതിഷേധങ്ങളും ഇതിനെതിരെ നടത്തിയെങ്കിലും യാതൊരുവിധ ഫലവും കണ്ടില്ല. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗത്താണ് ഈ സംഭവം അതുകൊണ്ട് യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇതിനെതിരെ പ്രതിഷേധിക്കാനായി കോൺഗ്രസുകാർ റോഡിന് കുറുകെ കിടന്നാണ് പ്രതിഷേധിക്കുന്നത്.
കൂടാതെ യാത്ര തടസ്സവും യാത്രക്കാർക്ക് ഉണ്ടാവുന്നുണ്ട് ഇതിനൊരു റിസൾട്ട് ഉണ്ടാവുന്ന വരെ പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം