Monday, December 2, 2024
HomeLatest Updatesലാലേട്ടൻ വ്യാകരണ പിശക് ഉള്ള നടൻ വൈറൽ ആയ ആർട്ടിക്കിൾ.മോഹൻലാലിൻ്റെ സംഭ....read more

ലാലേട്ടൻ വ്യാകരണ പിശക് ഉള്ള നടൻ വൈറൽ ആയ ആർട്ടിക്കിൾ.മോഹൻലാലിൻ്റെ സംഭ….read more

ലാലേട്ടൻ വ്യാകരണ പിശക് ഉള്ള നടൻ വൈറൽ ആയ ആർട്ടിക്കിൾ.മോഹൻലാലിൻ്റെ ഒരു അധികം ശ്രദ്ധിക്കാത്ത കാര്യം പ്രസിദ്ധ ഗ്രൂപ്പ് ആയ Cinephile ഗ്രൂപ്പിൽ ബിനുകുമാർ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൽ വൈറൽ ആയിരിക്കുന്നത്.

മലയാളികളുടെ ഫേവറിറ്റ് ആയ ലാലേട്ടനെ കുറിച്ച് ഉള്ള കുറിപ്പ് ആണിത് അത് താഴെ ചേർക്കുന്നു.

മോഹൻലാലിനെക്കുറിച്ച് പലരും പലതരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. കാർട്ടൂണിസ്റ്റ് കൂടിയായ ജി അരവിന്ദൻ ‘ ഭ ‘ മുഖമുള്ള നടൻ എന്നാണ് മോഹൻലാലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ വളരെ രസകരമായി തോന്നിയ മറ്റൊരു നിരീക്ഷണമുണ്ട്. വർഷങ്ങൾക്കു മുൻപ് ഒ കെ ജോണി എന്ന എഴുത്തുകാരൻ പറഞ്ഞതാണത്.

സിനിമകളിലെ മോഹൻലാലിന്റെ സംഭാഷണങ്ങളെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത് .സംഭാഷണങ്ങളിൽ ‘വ്യാകരണപ്പിശകുള്ള നടൻ “എന്നാണ് അദ്ദേഹം വളരെ സരസ്സമായി മോഹൻൻലാലിനെക്കുറിച്ച് പറഞ്ഞത്.

സാധാരണ നമ്മൾ സംസാരിക്കുന്നത് കർത്താവ്,കർമ്മം ,ക്രിയ ( subject, object, verb)എന്ന ക്രമത്തിലാണ്. എന്നാൽ മോഹൻലാലിന്റെ പ്രസിദ്ധമായ ഡയലോഗുകളെല്ലാം ഈ വ്യാകരണം തെറ്റിച്ചുള്ളതാണ് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

അതായത് ആദ്യം ക്രിയ (verb), പിന്നെ കർമ്മം (object) എന്ന രീതിയിൽ.. ഉദാഹരണമായി “കാള കുത്തിയോ..”? എന്നല്ല” കിലുക്കത്തിൽ”മോഹൻലാൽ ചോദിക്കുന്നത്.

“കുത്തിയോ കാള” എന്നാണ്.

എന്ന് വച്ച് എല്ലാസംഭാഷണങ്ങളും ഈ patternil ആണ് എന്നല്ല.

മറിച്ച് നമ്മുടെ മനസ്സിൽക്കയറിക്കൂടിയ പല ഡയലോഗ്കളും ഈ രീതിയിൽആണ് എഴുതപ്പെട്ടത് എന്നത് യാഥാർത്ഥ്യമാണ്..

അതിൽ മോഹൻലാലിന് യാതൊരു പങ്കുമില്ല എന്നറിയാം..

എന്നാൽ ഒരുപക്ഷെ ലാൽ ഇങ്ങനെ പറയുന്നത് കേൾക്കാൻ കൂടുതൽ ഭംഗിയുള്ളത് കൊണ്ടാകാം സംഭാഷണങ്ങൾ ഇങ്ങനെ എഴുതപ്പെടുന്നത്..

ഉദാഹരണമായി നമ്മൾ ആഘോഷിച്ച ക്രിയയിൽ (verb) തുടങ്ങുന്ന മറ്റ് ചില സംഭാഷണങ്ങൾ നോക്കാം.

ചവിട്ടി താഴ്ത്തും ഞാൻ പാതാളത്തിലേക്ക്..

വഴിമാറടാ മുണ്ടക്കൽ ശേഖരാ..

കൊല്ലും ഞാൻ..

ഇഷ്ടമാണ് എന്നെ എല്ലാവർക്കും

പോരുന്നോ എന്റെ കൂടെ…

( ഇതുപോലുള്ള സംഭാഷണങ്ങൾ അറിയാമെങ്കിൽ നിങ്ങൾക്കും ഷെയർ ചെയ്യാം)

എന്തായാലും ഈ വ്യാകാരണപ്പിശകാണ് മോഹൻലാലിന്റെ സംഭാഷണങ്ങളുടെ സൗന്ദര്യം എന്നതിൽ സംശയമില്ല..

അതുകൊണ്ട് തന്നെ എന്താണെന്നറിയില്ല..

ഇഷ്ടമാണ് നമുക്കും ഈ വ്യാകരണപ്പിശക് കാരനെ…❤️❤️❤️

ഇതിനെ പറ്റി നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്. ലാലേട്ടൻ്റെ ഈ വ്യാകരണം ഇഷ്ടം ആണോ ? അതാണോ നടനെ നമ്മുടെ ഒക്കെ ഫേവറിറ്റ് ആയി നില നിർത്തുന്നത്.

ഇതൊക്കെ തന്നെ ആവും അല്ലെ ഇന്നും അദേഹം ലെജൻഡ് ആയി തന്നെ തുടരാൻ കാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments