കഴിഞ്ഞ ദിവസം ബിഗ്‌ബോസ് സീസൺ5 ൽ മത്സരാർത്ഥികൾ എല്ലാരും ഒരുമിച്ച് കൂടി. ഏകദേശം ആൾക്കാരും തിരിച്ചു ബിഗ്‌ബോസ് വീട്ടിൽ എത്തി. അങ്ങനെ ഇരിക്കെയാണ് മിഥുനും അഖിൽ മാരാരും തമ്മിൽ ഉണ്ടായ സംഭാഷണത്തിനിടയിൽ ഈ രംഗം ഉണ്ടാവുന്നത്.
ഞാനിത് വെറും ഒരു എന്റർടൈൻമെന്റിന് പറഞ്ഞതാണെന്നും ഇതുതന്നെയായിരിക്കും പുറത്തു പോയാൽ മറ്റുള്ളവരോട് പറയുന്നതും എന്നും മിഥുൻ വാദിച്ചു ഇത് ബിഗ് ബോസ് ആണെന്നും ഒരു എന്റർടൈമിനു വേണ്ടി ഞാൻ ഒരു സാധനം പെടച്ചു എന്നും അഖിൽമാരാരോട് സംസാരിച്ചു
ഇതിൽ നിന്നും മനസ്സിലാക്കാം ആ കഥ വെറും വ്യാജമാണെന്നും ബിഗ് ബോസ് ഷോയിലെ ടാസ്കിനിടയിൽ മിഥുൻ തന്നെ മെനഞ്ഞെടുത്ത ഒരു കഥയാണെന്നും.
ഈയൊരു സന്ദർഭത്തിൽ മിഥുന്റെ ആരാധകർ പോലും ഞെട്ടിയിരിക്കുകയാണ് ഇനി എന്താണ് സംഭവിക്കുന്നത് എന്ന് ബിഗ് ബോസ് സീസൺ ഫൈവ് ഫിനാലെ കഴിഞ്ഞ് കാണാം.