പ്രശസ്ത ഫുഡ് ബ്ലോഗർ കോഴിക്കോട് ടൂ യു എന്ന ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോയുടെ താഴെ വന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
മമ്മൂക്കയ്ക്ക് ഇഷ്ടം സാലഡ് ലാലേട്ടൻ ഇഷ്ടം സൂഷി വിഭവങൾ എന്ന ക്യാപ്ഷനിലാണ് vlogger വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
റോയൽ കാറ്ററിംഗ് ഒരുക്കിയ 200ലധികം വിഭവങ്ങൾ വരുന്ന വിഭവസമൃദ്ധമായ ഒരു വിരുന്നായിരുന്നു അമ്മ ജനറൽ ബോഡി 29 മീറ്റിംഗ് നു ഒരുക്കിയത്.
പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമന്റുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇവർക്ക് ഈ പൈസ കൊണ്ട് പാവങ്ങളെ സഹായിച്ചു കൂടെ , പാവങ്ങൾക്ക് വീട് വെച്ച് കൊടുത്തു കൂടെ. ഇങ്ങനെ നീളുന്നു കമന്റുകൾ.
ജനങ്ങളുടെ പണം ആണിത് ധൂർത്തടിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ മണ്ടത്തരമാണ് കമൻ്റ് ബോക്സിൽ പലരും ചോദിക്കുന്നത്.
ചില കമന്റുകൾ ഇവിടെ ചേർത്തിട്ടുമുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാവരും പങ്കെടുത്ത വലിയൊരു പരിപാടിയായിരുന്നു അമ്മ ജനറൽബോഡി 29മത്തെ മീറ്റിംഗ്.
മോഹൻലാൽ മമ്മൂട്ടി ടോവിനോ ജയസൂര്യ മനോജ് കെ ജയൻ തുടങ്ങി ഒട്ടുമിക്ക താരങ്ങളെയും നമുക്ക് കാണാവുന്നതാണ് വീഡിയോയുടെ ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.
ഇത് അമ്മയുടെ തന്നെ പൈസ കൊണ്ടുള്ള മീറ്റിംഗ് ആണെന്നും നാട്ടുകാരുടെ പൈസ അല്ലെന്നും മനസ്സിലാക്കാതെയുള്ള കമന്റുകളാണ് പലതും ഇന്നും ചിലർ കമൻറ് ബോക്സിൽ ചേർത്തിട്ടുണ്ട്.