Tuesday, December 3, 2024
HomeEco Systemsഈ മൃഗങ്ങളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും | You will be shocked to...

ഈ മൃഗങ്ങളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും | You will be shocked to hear the price of these animals

10.അറേബ്യൻ ഹോഴ്സ് (Arabian Horse)


ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയപ്പെടാൻ പറ്റുന്ന കുതിര വർഗ്ഗത്തിൽ പെട്ടതാണ് അറേബ്യൻ ഹോർസ്.വ്യത്യസ്തമായ തലയെടുപ്പും വലുപ്പമേറിയ വാൽഭാഗവും മറ്റു കുതിര വർഗങ്ങളിൽ നിന്ന് അറേബ്യൻ ഉപദ്വീപുകളിൽ നിന്ന് ജന്മമെടുത്ത ഈ അശ്വരാജനെ വ്യത്യസ്തനാക്കുന്നു.ലോകത്തിൽ ഏറ്റവും പഴക്കമുള്ള കുതിരയിനം പ്രത്യേകതയും അറേബ്യൻ ഹോർസിനുണ്ട്.

9. ലാവണ്ടർ ആൽബിനോ ബോൾ പൈതോൺ (Lavender Albino Ball Python)


വളരെ റെയർ ആയി കാണപ്പെടുന്ന ഒരു മലമ്പാമ്പ് വർഗ്ഗമാണ് Lavender Albino Ball Python. നിറത്തിലുള്ള പ്രത്യേകതകൊണ്ട് തന്നെ സ്നേക്ക് ലവേസിന്റെ ഇടയിൽ പ്രത്യേക സ്ഥാനമാണ് ഇവയ്ക്കുള്ളത്.ഇളം വയലറ്റിൽ സ്വർണ നിറമുള്ള മാർക്കുകളോടെയും ചുവന്ന് തിളങ്ങുന്ന കണ്ണുകളോടെയുമാണ് പൊതുവെ ഇവയെ കാണപ്പെടുന്നത്.ശരീരത്തിൽ മെലാനിൻ ഉല്പാദിപ്പിക്കാനുള്ള കഴിവില്ലായ്മയാണ് ഇവയ്ക്ക് ഈ നിറം നൽകുന്നത്. ആഫ്രിക്കയിലെ പെറ്റ് ട്രേഡിൽ വർഷം മൂവായിരം മുതൽ അമ്പതിനായിരം വരെ ബോൾ പൈത്തൻസിനെ കയറ്റുമതി ചെയ്യപ്പെടുന്നു. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ടും ശരാശരി മൂന്നടി നീളം മാത്രം ഉള്ളത് കൊണ്ടും വളർത്തുമൃഗമായി ധാരാളമായി ഇവയെ തിരഞ്ഞെടുത്തു വരുന്നു. നാൽപതിനായിരം ഡോളർ വിലയുള്ള ഒരു ബോൾ പൈത്തനെ നിങ്ങൾ വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ സ്ഥിരമായി അവനെ നിങ്ങളുടെ കൈകളിൽ എടുത്തു താലോലിച്ചു ശീലിക്കുക.

8.ഷീപ് ഡോഗ് ( Sheep Dog)


ഇംഗ്ലണ്ടിൽ ജന്മമെടുത്ത വലുപ്പമേറിയ ശ്വാന വർഗ്ഗമാണ് ഷീപ് ഡോഗ്. ഒട്ടുമിക്ക എല്ലാ ബ്രീഡുകളും രണ്ട് അടിയിൽ അധികം നീളവും ഇരുപതിൽ അധികം കിലോ ഭാരമുള്ളതും ആണ്. ഷീപ് ഡോഗിന് രോമം നിറഞ്ഞ നെറ്റിത്തടം കാണപ്പെടുമ്പോൾ ബെൽജിയൻ ബ്രീഡിൽ നീളമേറിയ കറുത്ത മുടിയും നീണ്ട ചെവിയും കാണപ്പെടുന്നു. പന്തയ ലേലം നടക്കുന്ന ട്രയൽ ഫീൽഡുകളിൽ മിന്നുന്ന പ്രകടനമാണ് ഇവ കാഴ്ചവെക്കുന്നത്.സാധാരണയായി ഒരു ഷീപ് ഡോഗിന് ഒരു ദിവസം ഏകദേശം അൻപത് മൈലുകൾ വരെ താണ്ടാനാകും.പന്തയ ലേലങ്ങളിൽ മിന്നും താരമായ ഇവയ്ക്ക് പതിനയ്യായിരം ഡോളർ ആണ് വില.

7.ടൈബീരിയൻ മസ്റ്റിഫ് (Tibetan Mastiff)


പേര് പോലെ തന്നെ ടിബറ്റൻ മലനിരകളിലാണ് ഇവ ജന്മമെടുത്തത്. തിബറ്റൻ മൊണാസ്ട്രികളിൽ കാവൽകാരനായി നിന്നാണ് ഇവ ലോകത്തിന് മുന്നിൽ ശ്രദ്ധ ആകർഷിച്ചത്. തിബറ്റൻ മലനിരകളിലെ തണുപ്പിൽ നിന്നും രക്ഷനേടാൻ കട്ടികൂടിയ കമ്പിളി രോമവൃതം ഇവയെ സഹായിച്ചുപോന്നു. പകൽ സമയങ്ങളിൽ പൊതുവെ അലസമായി കിടന്നുറങ്ങുന്ന ഇവ രാത്രിയിൽ നിതാന്തമായ ജാഗ്രതയും കാര്യക്ഷമതയും കാണിക്കുന്നു. കൃത്യവും കണിശവുമായ പരിശീലനം ആവശ്യമാണ് ഈ ഭീമാകാരന്. അല്ലെങ്കിൽ തികച്ചും അപകടകാരിയും പ്രവചനാതീതസ്വഭാവിയും ആയിരിക്കും കക്ഷി. ശരാശരി പത്ത് മുതൽ പതിനാറ് വർഷംവരെ ആയുർദൈർഘ്യം ഉള്ള ഇവയുടെ വിപണിമൂല്യം ആറ് ലക്ഷം ഡോളറിനോട് അടുത്താണ്.

6.മിസ്സ്‌ മിസ്സി (Miss Missy)


ലോകത്തിൽ ഏറ്റവും വലിയ വിലയ്ക്ക് വിലക്കപ്പെട്ട പശു എന്ന ലോക റെക്കോർഡിനുടമയാണ് മിസ് മിസ്സി.ഏറ്റവുമധികം പാൽ ഉത്പാദിപ്പിക്കുന്ന ഹോസ്റ്റെയ്ൻ വിഭാഗത്തിലെ പ്രധാനിയാണ് മിസ് മിസ്സി.മറ്റ് പശുക്കളിൽ നിന്ന് വ്യത്യസ്തമായി അവയെക്കാൾ അമ്പത് ശതമാനം അധികം പാൽ ഇവ നൽകുന്നു.ആ ഒരു കാരണം കൊണ്ട് തന്നെ ഇന്ന് ലോകത്തിൽ ഏറ്റവും വിലയുള്ള പശു ഇനമാണ് ഇവ.മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു മിസ് മിസ്സി ലേലത്തിൽ പോയത് ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളറിനാണ്.ഇത് ഒരു ലോകറെക്കോർഡാണ്. ഇതിൽ നിന്നുതന്നെ നിങ്ങൾക്ക് മനസ്സിലാക്കാം മിസ് മിസ്സിയുടെ വിപണന മൂല്യം.

5.ഡി ബ്രസേഴ്സ് മങ്കി (De Brazzer’s Monkey)


മധ്യ ആഫ്രിക്കയിലെ നദീതട വനഭൂമിയിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ് ഡി ബ്രാസ്സാസ്.ഗുനാൻ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലുപ്പമുള്ള ഇനമാണ് ഇവ.വലുപ്പത്തിന് പുറമേ നിറത്തിലുള്ള വൈവിധ്യം മൂലവും ഇവ വ്യത്യസ്തരാകുന്നു. മുപ്പത് വർഷക്കാലത്തെ ആയുസ്സുള്ള ഇവയുടെ വിപണി മൂല്യം ഏഴായിരം മുതൽ പതിനായിരം വരെ ഡോളർ ആണ്.

4.സർ ലാൻസ്ലോട്ട് എൻകോർ ( Sir lancelot encore)


ചിത്രം കാണുമ്പോൾ തോന്നുന്നത് പോലെയുള്ള ഒരു സാധാരണ ലാബ്രഡോർ അല്ല Sir Lancelot Encore.ക്ളോണിംഗിലൂടെ ജനിച്ച ലോകത്തിലെ ആദ്യത്തെ നായയാണ് കക്ഷി.ലിനാ എഡ്ഗർ ദമ്പതിമാരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു നായ ആയിരുന്നു Sir Lancelot. തങ്ങളുടെ മകനെപോലെ സ്നേഹിച്ച പ്രിയപ്പെട്ട വളർത്തുനായയുടെ വിയോഗം ഇരുവർക്കും താങ്ങാനാകാത്ത വേദനയാണ് സമ്മാനിച്ചത്. അപ്രതീക്ഷിതമായി പിടിപെട്ട ക്യാൻസർ ആണ് Sir Lancelot ന്റെ വിയോഗത്തിന് കാരണമായത്. അക്കാലത്ത് ക്ളോണിംഗ് എന്ന കാര്യം സാധാരണ മനുഷ്യരുടെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. പക്ഷെ തങ്ങളുടെ പ്രിയപ്പെട്ട Lancelot നെ തിരികേ കൊണ്ടുവരാൻ തന്നെ ആ വൃദ്ധ ദമ്പതിമാർ തീരുമാനിച്ചു.അതിന്റെ ഫലമായി സാൻഫ്രാന്സികോയിലെ ബയൊആർട്ട് എന്ന സ്ഥാപനവും ദക്ഷിണ കൊറിയയിലെ ബയോടെക് റിസേർച്ച് ഫൗണ്ടേഷനും സംയുക്തമായി Sir Lancelot ന്റെ DNA ക്ലോൺ ചെയ്തു. അങ്ങനെ Sir Lancelot Encore പിറവിയെടുത്തു. ലോകത്തിലെ ആദ്യത്തെ ക്ളോൺ നായ എന്ന പേരെടുത്ത ഇദ്ദേഹത്തിനായി നൂറ്റി അമ്പത് ലക്ഷം ഡോളർ ആണ് നിന-എഡ്ഗർ ദമ്പതികൾ ചിലവഴിച്ചത്.

3. വൈറ്റ് ലയൺ കബ്സ് (White Lion Cubs)


സിംഹ വർഗ്ഗത്തിലെ ഈ ഒറ്റപ്പെട്ട ഇനം വളരെ വളരെ ദുർലഭമായി കണ്ടുവരുന്നവയാണ്. ആദ്യമായി ഇവയെ കണ്ടെത്തിയത് 1938ലാണ്.1994 ലെ ഒരു സർവേ പ്രകാരം ഒരു പ്രായപൂർത്തിയായ വൈറ്റ് ലയണിനെ പോലും ടിംബവതി യിൽ കാണാതെയായി. അങ്ങനെയിരിക്കെ ഗ്ലോബൽ വൈറ്റ് ലയൺ പ്രൊട്ടക്ഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ടിംബവതിയിലെ വൈറ്റ് ലയൺസിനെ സംരക്ഷിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. തൽഫലമായി 2006,2008-2013 തുടങ്ങിയ വർഷങ്ങളിലായി വൈറ്റ് ലയൺ കുഞ്ഞുങ്ങൾ ടിംബവതി പ്രൈവറ്റ് നാച്ചുറൽ റിസർവിൽ പിറന്നു തുടങ്ങി.ഒരു ലക്ഷത്തി നാൽപതിനായിരം ഡോളർ വില വരും ഒരു വൈറ്റ് ലയൺ കുഞ്ഞിന്.

2. ഗ്രീൻ മങ്കി (Green Monkey)


പേര് സൂചിപ്പിക്കും പോലെ ഇതൊരു കുരങ്ങനല്ല. മറിച്ച് ഒരു കുതിരയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ഏറ്റവും ഭംഗിയുള്ളതുമായ കുതിര. അമേരിക്കയിലെ പന്തയ ഓട്ട കുതിരകളിലെ ഏറ്റവും പ്രസിദ്ധനാണ് കക്ഷി.2009 ൽ നടന്ന ഒരു പന്തയ ലേലത്തിൽ പതിനാറു ലക്ഷം ഡോളറിനാണ് Green Monkey യെ വിറ്റു പോയത്. ഇതൊരു ലോക റെക്കോർഡ് ആണ്. ആദ്യ മത്സര ഓട്ടത്തിൽ തന്നെ എട്ട് മൈൽ ദൂരം കേവലം 9.8 സെക്കന്റുകൾ കൊണ്ട് താണ്ടിയിട്ടുണ്ട് ഈ അശ്വരാജൻ. പക്ഷെ തന്റെ വിലയിലെ മൂല്യത്തിന് ചേരുന്നതായിരുന്നില്ല പിന്നീടങ്ങോട്ടുള്ള Green Monkey യുടെ പന്തയ ഓട്ടങ്ങൾ. ആദ്യ ഓട്ടത്തിൽ മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം.

1.ചൈനീസ് ക്രെസ്റ്റഡ് ഡോഗ് (Chines Crested Dog)


നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകൂടിയ ശ്വാന വർഗ്ഗമാണ് ചൈനീസ് ക്രെസ്റ്റഡ് ഡോഗ്.ദേഹത്ത് രോമം ഇല്ല എന്നത് തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വളരെ സോഫ്റ്റായ സ്കിന്നോട് കൂടിയ ഇവയ്ക്ക് പത്ത് പൗണ്ടിൽ താഴയെ ഭാരമുള്ളൂ.ചൈനീസ് ക്രെസ്റ്റഡ് ഡോഗിനെക്കാൾ മികച്ച വേറൊരു സഹയാത്രികനെ നിങ്ങൾക്ക് വേറെ ലഭിക്കുകയില്ല.യജമാനന്റെ മനസ്സ് വായിക്കാൻ ശേഷിയുള്ളവയാണ് ഇവ. മറ്റ് സാധാരണ ശുനക വർഗങ്ങളെ പോലെ പുറത്ത് ഓടിച്ചാടി നടക്കാനും മറ്റും അത്ര താല്പര്യം കാണിക്കാത്ത ആൾക്കാരാണിവ. യജമാനനുമായി വളരെ തീവ്രമായ ആത്മബന്ധം ഇവ കാത്തുസൂക്ഷിക്കുന്നു.അതിനാൽ തന്നെ യജമാനനെ അധിക സമയം പിരിഞ്ഞിരിക്കാൻ ഇവയ്ക്കാവില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments