സോഷ്യൽ മീഡിയയിലും സാമൂഹിക മാധ്യമങ്ങളിലൂടെയും ഒരു കാലത്ത് മലയാളികളുടെ ശ്രെദ്ധ പിടിച്ചു വാങ്ങിയ പെൺകുട്ടിയാണ് ഹനാൻ. അന്ന് ഹനാൻ ആരാധകരുടെ ഇഷ്ടവും ശ്രെദ്ധയും പിടിച്ചു പറ്റിയത് വഴിയരികിൽ മതസ്യ കച്ചവടം നടത്തിയാണ്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള ഓട്ട പറച്ചിലിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയെയാണ് അന്ന് സോഷ്യൽ മീഡിയയിൽ ഉടനീളം കാണാൻ സാധിച്ചത്. ഹനാന്റെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. മദ്യപാനിയായ വാപ്പച്ചിയും രോഗിയായ ഉമ്മയും വേർപിരിഞ്ഞായിരുന്നു താമസിച്ചത്. ഒരു വരുമാന മാർഗവും ഇല്ലാതെ പഠിക്കാൻ മാർഗം ഇല്ലാതെയാണ് മീൻ കച്ചവടം ചെയ്യാൻ ഹനാൻ തയാറായത്. ഒരു പെൺകുട്ടി മീൻ കച്ചവടം ചെയ്യാൻ ഇറങ്ങി തിരിച്ചത് വലിയ വാർത്ത ആയിരുന്നു. ഹനാൻ മുഖ്യമന്ത്രിയുടെയും ഓഫീസിൽ എത്തുകയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഹനാനെ പ്രശംസിക്കുകയും ചെയ്തു. അത്യന്തം നാടകീയത നിറഞ്ഞ ജീവിത മുഹൂർത്തത്തിൽ നിന്നും ഇപ്പം ഹനാന്റെ ജീവിതത്തിൽ ട്വിസ്റ്റുകളാണ് സംഭവിച്ചിട്ടുള്ളത്. ഒരു ഓൺലൈൻ അഭിമുഖത്തിൽ എത്തിയപ്പോഴാണ് ഹനാൻ ചില കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്.
സിനിമയിൽ ക്രഷും ഇഷ്ടവും തോന്നിയിട്ടുള്ള നടൻ ആരാണെന്നു ചോദിച്ചപ്പോൾ ഷെയിൻ നിഗം എന്നാണ് ഹനാൻ പറഞ്ഞത്. പ്രശസ്ത ഒരു മലയാള ചലച്ചിത്ര നടനാണ് ഷെയിൻ നിഗം. കിസ്മത്ത് എന്ന സിനിമയിൽ കൂടിയാണ് ഷെയിൻ നിഗം അരങ്ങേറ്റം കുറിച്ചത്. സിനിമാ നടനും ഹാസ്യ നടനുമായ കലാഭവൻ അബിയുടെ മകനാണ് ഷെയിൻ നിഗം. അമൃത ടിവിയുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യ ധാരയിലേക്ക് ഷെയിൻ കടന്നു വരുന്നത്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമാണ് ഷെയിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.കിസ്മത്ത് എന്ന ചിത്രത്തിലാണ് ഷെയിൻ നായകൻ ആയത്. ഷെയിൻ നിഗം ആണ് തന്റെ പ്രിയ നടനെന്നും തനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും ഹനാൻ പറഞ്ഞു.രണ്ടു സ്ത്രീകൾ തമ്മിലുള്ള വിവാഹത്തെ പറ്റി എന്താണ് അഭിപ്രായം എന്ന് അഭിമുഖത്തിൽ വന്ന ചോദ്യത്തിനോട് ഹനാൻ കൊടുത്ത മറുപടി വളരെ രസകരമായിരുന്നു. രണ്ടു പേര് തമ്മിലുള്ള ജീവിതത്തിനെ മോശം കണ്ണിലൂടെ കാണെണ്ട കാര്യം ഇല്ലെന്നും; ലൈഗീക ജീവിതം എങ്ങനെയാണ് എന്നോർത്തു കൊണ്ട് മറ്റുള്ളവർ വേദനിക്കുന്നത് എന്തിനാണെന്നാണ് ഹനാൻ ചോദിച്ചത്.
അവരുടെ ജീവിതം അവർ ജീവിക്കട്ടെ എന്നാണ് ഹനാൻ പറഞ്ഞത്. ആ മറുപടി ഇഷ്ടപെട്ടെന്നു ആരാധകരും പറഞ്ഞു. മറ്റുള്ളവരുടെ ജീവിതം എങ്ങനെയും ആയിക്കോട്ടെ താൻ എത്തി നോക്കാറില്ലെന്നും തനിക്കു അങ്ങനെ ഇരു സ്വഭാവം ഇല്ലെന്നും ഹനാൻ പറഞ്ഞു.ഒരു പുരുഷനെ മാത്രമേ സ്ത്രീ തുണയായി സ്വീചാരിക്കാവു എന്ന നിയമം ഒന്നും ഇല്ലല്ലോ എന്നും ഹനാൻ ചോദിച്ചു. ഹനാന്റെ ആ അഭിപ്രായങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്.ഇഷ്ടപെട്ട പോൺസ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് മിയഖലീഫ എന്നാണ് ഹനാൻ ഉത്തരം പറഞ്ഞത്.