Friday, February 7, 2025
HomeNewsനടൻ ശ്രീനിവാസൻ പഴയ അവസ്ഥയിലേക്ക് മടങ്ങി എത്തുന്നു ; മോഹൻലാലിനെക്കാളിഷ്ടം മകൻ പ്രണവ് മോഹൻലാലിനെയെന്നും ശ്രീനിവാസൻ...

നടൻ ശ്രീനിവാസൻ പഴയ അവസ്ഥയിലേക്ക് മടങ്ങി എത്തുന്നു ; മോഹൻലാലിനെക്കാളിഷ്ടം മകൻ പ്രണവ് മോഹൻലാലിനെയെന്നും ശ്രീനിവാസൻ പറയുന്നു.

നടൻ ശ്രീനിവാസൻ പഴയ അവസ്ഥയിലേക്ക് മടങ്ങി എത്തുന്നു ; മോഹൻലാലിനെക്കാളിഷ്ടം മകൻ പ്രണവ് മോഹൻലാലിനെയെന്നും ശ്രീനിവാസൻ പറയുന്നു.

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് നടൻ ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തും സംവിധായകനുമായി ഒരേ സമയം മലയാള സിനിമയിൽ തിളങ്ങുന്ന ഒരു അതുല്യ പ്രതിഭാസമാണ് നടൻ ശ്രീനിവാസൻ.നർമ്മത്തിന് പുതിയ ഭാവങ്ങൾ കണ്ടെത്തി സാധാരണക്കാരുടെ പ്രശ്നങ്ങളും സങ്കടങ്ങളും ശ്രീനിവാസന് വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചു. ശ്രീനിവാസൻ രണ്ടു ആൺമക്കളാണുള്ളത്; വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും. വിനീത് ശ്രീനിവാസൻ സിനിമാ സംവിധായകനും പിന്നണി ഗായകനുമാണ്. ധ്യാൻ ശ്രീനിവാസൻ സഹോദരൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ്. ധ്യാൻ ശ്രീനിവാസനും ചില സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്നു പറയാം. എന്നാൽ ഇപ്പോൾ വളരെ ശാരീരിക ക്ലെശങ്ങളാലും ബുദ്ധിമുട്ടുകളാലും ആശുപത്രിയിലായിരുന്നു നടൻ ശ്രീനിവാസൻ. അദ്ദേഹം പഴയ അവസ്ഥയിലേക്ക് പതിയെ തിരിച്ചു വന്ന് കൊണ്ടിരിക്കുകയാണ്.

ശ്രീനിവാസൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട വരുകയാണെന്നും തന്റെ ഭാര്യയും മക്കളും കൂടെയുണ്ടെന്നും പങ്കു വച്ചു. മഴവിൽ മനോരമ ചാനലിൽ നടന്ന അവാർഡ് നൈറ്റ്സിൽ വളരെ വികാര ദീനനായ ശ്രീനിവാസനെയും ഒപ്പം മോഹൻലാലിനെയും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അസുഖമായിരുന്നിട്ടും സ്റ്റേജിൽ വന്ന് മോഹൻലാലിനെ കണ്ടപ്പോൾ ആ പഴയ സന്തോഷം മലയാളി പ്രേക്ഷകരെല്ലാം കണ്ടതാണ്. “പണ്ടത്തെ വിജയനും ദാസനും”. ഒപ്പം എന്തിനും കൂടെയുള്ള ഭാര്യ വിമല ടീച്ചർ അന്ന് അദ്ദേഹം സ്റ്റേജിൽ വച്ചു വികാരധീനനായതിന്റെ കാരണങ്ങൾ അഭിമുഖത്തിൽ വെളിപ്പെടുത്തി. അവാർഡ് ദാന ചടങ്ങിനിടെ മോഹൻലാലിൻറെ മകൻ പ്രണവിനും ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനും പ്രിയദർശന്റെ മകൾ കല്യാണിക്കും ഒരുമിച്ചു അവാർഡ് ലഭിക്കാൻ ഇടയായി. അത് കെട്ടാപ്പോഴാണ് ശ്രീനിവാസൻ വിതുമ്പിയതെന്നു ഭാര്യ വിമല ടീച്ചർ പറഞ്ഞു. ശ്രീനിയേട്ടൻ അങ്ങനെ വിഷമിക്കുന്ന പെട്ടെന്ന് ഇമോഷണൽ ആവുന്ന ഒരാളെയല്ല എന്നും ടീച്ചർ പങ്കു വച്ചു.

നടൻ ശ്രീനിവാസൻ തന്നെ കാരണം പറയുകയുണ്ടായി. വിനീതും പ്രണവും കല്യാണിയും ഒരുമിച്ചു അവാർഡ് വാങ്ങിയപ്പോൾ താൻ തങ്ങളുടെ പഴയ കാലം ഓർത്തെന്നും ഇങ്ങനൊക്കെ നടക്കുമെന്ന് താൻ വിചാരിച്ചതെയല്ല എന്നും പറയുകയും പിന്നെയും അതോർത്തു വിതുമ്പുകയും ചെയ്തു. സത്യത്തിൽ ജീവിതത്തിൽ ഇങ്ങനെയുള്ള നിമിഷങ്ങളോ സന്ദർഭങ്ങളോ ഉണ്ടാകുമെന്നു താനും മോഹൻലാലും പ്രിയനും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്നും നടൻ പങ്കു വച്ചു. ഒരു ദിവസം വിനീതിനൊപ്പം പ്രണവ് വീട്ടിൽ വരാനിടയായെന്നും അസുഖം ആയതിനു ശേഷം ശ്രീനിയേട്ടനെ ഒരാൾ പിടിച്ചു കൊണ്ട് ഇരുത്തുന്നതാണ് പതിവെന്നും എന്നാൽ പ്രണവ് വന്നെന്നു പറയുന്ന കേട്ട് അപ്പു വന്നിട്ടുണ്ടെന്നു പറഞ്ഞു ശ്രീനിയേട്ടൻ പതുക്കെ റൂമിൽ നിന്നും വന്ന് പുറത്തു വന്നിരുന്നു എന്നാണ് ഭാര്യ വിമല ടീച്ചർ അഭിമുഖത്തിൽ പറഞ്ഞത്. പ്രണവ് വന്നപ്പോൾ തന്നെ ശ്രീനിയേട്ടനുണ്ടായത് വളരെ വലിയൊരു മാറ്റമാണെന്ന് വിമല ടീച്ചർ പറയുന്നു. പ്രണവ് വളരെ പാവമാണെന്നും നല്ല സ്നേഹവും ഉള്ളവൻ ആണെന്നും ടീച്ചർ പറഞ്ഞു.പ്രണവ് മോഹൻലാലിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. തനിക്ക്‌ പ്രണവിനെ ഒരുപാട് ഇഷ്ടമാണെന്നും അത് പക്ഷെ ലാലിന്റെ മകൻ ആയത് മാത്രം കൊണ്ടല്ലെന്നും അവൻ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം തന്റെ സിഗരറ്റ് വലിയാണെന്നും ആരും സിഗരറ്റ് വലിക്കരുതെന്നുള്ള ഉപദേശമേ തനിക്ക് തരാനൊള്ളു എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments