Thursday, December 19, 2024
HomeLatest Updatesമലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ 5 ഹിറ്റുകൾ

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ 5 ഹിറ്റുകൾ

മണിച്ചിത്രത്താഴ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് 1993ൽ ഇറങ്ങിയ ഈ ഫാസിൽ ചിത്രം. ഫാസിലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് മണിച്ചിത്രത്താഴ് എന്ന എവർഗ്രീൻ ക്ലാസ്സിക്. കേരളത്തിൽ നിന്ന് ഏകദേശം 7 കോടി രൂപയോളം ഈ ചിത്രം കലക്ട് ചെയ്തിരുന്നു. 2024ൽ 4K എഡിഷൻ റീ-റിലീസ് ചെയ്തു ലോകവ്യാപകമായി ഏകദേശം നാലരക്കോടിക്ക് മുകളിലും നേടിയിട്ടുണ്ട്.

നരസിംഹം

ആറാം തമ്പുരാൻ്റെ വലിയ വിജയത്തിന് ശേഷം 2000ത്തിൽ അതേ ആക്ടർ-റൈറ്റർ-ഡയറക്ടർ കോംബോയുടെ വമ്പൻ തിരിച്ചുവരവ് അതാണ് നമ്മൾ നരസിംഹത്തിൽ കണ്ടത്. ഇത്തവണ ആറാം തമ്പുരാന് മേലെ ആദ്യ ദിനം മുതൽ മലയാള സിനിമയിലെ സകലമാന ബോക്സ് ഓഫീസ് റെക്കോർഡും തകർത്തെറിഞ്ഞ ചിത്രം പ്രദർശനമവസാനിക്കുമ്പോൾ കേരളത്തിലുടനീളം നേടിയത് 16 കോടിയോളം രൂപയായിരുന്നു. അതായത് ഇന്നത്തെ മൂല്യം വെച്ച് നോക്കിയാൽ ഏകദേശം 120 കോടി. അക്കാലയളവിൽ മലയാളത്തിൽ ഏറ്റവുമധികം ടിക്കറ്റ് വിൽപന നടത്തിയ ചിത്രവും നരസിംഹം തന്നെയായിരുന്നു.. ഏകദേശം 80 ലക്ഷത്തോളം ടിക്കറ്റുകളാണ് അന്ന് കേരളത്തിലുടനീളം വിറ്റ്പോയത്.

കിലുക്കം

മലയാള സിനിമയിലെ മറ്റൊരു വലിയ വിജയമാണ് 1991ൽ പുറത്തിറങ്ങിയ മോഹൻലാൽ-പ്രിയദർശൻ ഫിലിം കിലുക്കം. കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 5 കോടിക്ക് മുകളിലാണ് കിലുക്കം അക്കാലയളവിൽ കളക്ട് ചെയ്തത്. ഏകദേശം 80 ലക്ഷത്തോളം ടിക്കറ്റുകളാണ് കിലുക്കം വിറ്റഴിച്ചത്. ജനസംഖ്യ താരതമ്യേനെ കുറവും ആളുകളുടെ തീയേറ്റർ കൾച്ചർ 2000ത്തെക്കാൾ പിന്നിലും ആയത്കൊണ്ട് നരസിംഹത്തേക്കാൾ വലിയ ഹിറ്റ് തന്നെയായി കിലുക്കം കണക്കാക്കാം.

പുലിമുരുകൻ

മലയാള സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ വിജയമാണ് 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ-വൈശാഖ് ടീമിൻ്റെ പുലിമുരുകൻ. കേരളത്തിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം എന്ന ഖ്യാതി ഇറങ്ങി 8 കൊല്ലം കഴിഞ്ഞിട്ടും പുലിമുരുകൻ്റെ പേരിൽ നിന്ന് മറ്റൊരു ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഏകദേശം 85 ലക്ഷത്തിന് മുകളിലാണ് പുലിമുരുകൻ തീയേറ്ററിൽ ടിക്കറ്റ് എടുത്ത് കണ്ട ആളുകളുടെ എണ്ണം. ആഗോളതലത്തിൽ 145 കോടി മാന്ത്രിക സംഖ്യയായിരുന്നു പുലിമുരുകൻ 2016 il നേടിയത്. ലോകവ്യാപകമായി ഏകദേശം 1 കോടിക്ക് മുകളിൽ ആളുകളായിരുന്നു മുരുകൻ കണ്ടത്. ഏറ്റവും കൂടുതൽ കാലം ഇൻഡസ്ട്രി ഹിറ്റ് ആയ ചിത്രം കൂടെയാണ് പുലിമുരുകൻ.

1. ചിത്രം

1988ൽ മോഹൻലാൽ-പ്രിയദർശൻ കോംബോയിൽ പുറത്തിറങ്ങിയ ചിത്രമാണ് പട്ടികയിൽ ഒന്നാമത്. കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം റെഗുലർ ഷോ കളിച്ച ഫിലിമാണ് ചിത്രം. ഏകദേശം ഒരു വർഷത്തോളം ദിവസേന 4 ഷോ കളിച്ച പടമാണ് ചിത്രം. കൂടാതെ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം എന്ന് എ ക്ലാസ് ബി ക്ലാസ് തീയേറ്ററുകളിൽ നിന്ന് മാത്രം നേടിയത് 3.7 കോടിയോളമാണ്. ഏകദേശം 78 ലക്ഷത്തോളം ആളുകൾ കണ്ട ചിത്രം ഇറങ്ങുമ്പോൾ കേരളത്തിലെ ജനസംഖ്യ വെറും രണ്ടരക്കോടി മാത്രമായിരുന്നു എന്ന വസ്തുതയും ചിത്രത്തെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി കണക്കാക്കാൻ കാരണമായി.

Out of the Box : ലിസ്റ്റിൽ ഉൾപെടുത്താൻ സാധിക്കാതെ പോയ മൈ ഡിയർ കുട്ടിച്ചാത്തൻ..മീശ മാധവൻ.. ഇരുപതാം നൂറ്റാണ്ട്.. ആറാം തമ്പുരാൻ.. തെങ്കാശിപ്പട്ടണം..ദൃശ്യം എന്നീ ചിത്രങ്ങളും മലയാള സിനിമയിലെ വലിയ വിജയങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments