2004 ലാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടന്മാരുടെ സാലറി സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതും. അഭിനേതാക്കൾ സാലറി കുറയ്ക്കണമെന്നുള്ള നിബന്ധന കൊണ്ട് വരികയും ചെയ്യുന്നത് ഇതേ സംബന്ധിച്ചുള്ള തർക്കത്തിൽ സംവിധായകൻ വിനയൻ നിർമ്മാതാക്കളെ പിന്തുണച്ച് രംഗത്തെത്തി പിന്നാലെ വിനയനെ സപ്പോർട്ട് ചെയ്തത് പൃഥ്വിരാജും തൻ്റെ നിലപാട് വ്യക്തമാക്കി. ഇതിന് ശേഷമാണ് വിനയനെ മലയാള സിനിമയിൽ നിന്നും ബാൻ ചെയ്യുന്നത്. ഇൻഡസ്ട്രി ബാൻ ചെയ്ത വിനയന് ഡേറ്റ് കൊടുത്ത കാരണത്തിൽ പൃഥിരാജിനെയും ഇൻഡസ്ട്രി വിലക്കി. അക്കാലയളവിൽ പൃഥ്വിരാജിന് വന്നിരുന്ന പല പ്രോജക്ടുകളും നഷ്ടമായി. വിനയൻ-പൃഥ്വി കോംബോയിൽ ഇറങ്ങിയ സത്യം സമ്മിശ്രപ്രതികരണം ലഭിച്ചെങ്കിലും തീയേറ്ററുകളിൽ നിന്ന് അതിവേഗം പിൻവലിച്ചു. ഇത് വലിയൊരു മാഫിയ തന്നെ തനിക്കെതിരെ അന്ന് പ്രവർത്തിച്ചിരുന്നു എന്നാണ് വിനയൻ വെളിപ്പെടുത്തിയത്. ഇതിന് ശേഷം വിനയൻ പൃഥ്വി കോംബോ യിൽ 2 ചിത്രങ്ങൾ വന്നതും (വെള്ളിനക്ഷത്രം, അത്ഭുതദീപ്) വലിയ വിജയങ്ങളായതും പൊതുവേ എല്ലാവർക്കും തന്നെ ബോധ്യമുള്ള കാര്യങ്ങളാണ്.. ഇതിന് ശേഷവും പൃഥ്വിരാജ് സിനിമകൾ പലതും തീയേറ്ററുകളിൽ ഇറങ്ങിയെങ്കിലും പലപ്പോഴും അനാവശ്യമായി ടാർഗറ്റ്റഡ് ആയി മാറിയിരുന്നു. പൃഥ്വിരാജിൻ്റെ മുഖം കാണിക്കുമ്പോൾ കൂവാൻ ഒരു കൂട്ടം ആളുകൾ തന്നെ തീയേറ്ററുകളിൽ പോയിരുന്നു. ഇതേപ്പറ്റി ഒരിക്കൽ തിലകനും പറയുകയുണ്ടായി “പൃഥ്വിരാജ് സ്ക്രീനിൽ ചുമ്മാ അങ്ങ് വന്ന് നിന്നാൽ ഒരു കാരണവുമില്ലാതെ ആളുകൾ കൂവാൻ തുടങ്ങും”. ഇതിന് പിന്നിൽ ദിലീപ് ആണെന്ന് ഒരു അവ്യൂഹവും അക്കാലയളവിൽ ഉണ്ടായിരുന്നു. പൃഥ്വിരാജ് വിനയന് തുറന്ന സപ്പോർട്ട് കൊടുത്തതും വിനയനൊപ്പം പടങ്ങൾ ചെയ്തതും കാവ്യ മാധവന് പൃഥിരാജിനോടുള്ള അടുപ്പവുമൊക്കെ ദിലീപിനെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു എന്നായിരുന്നു അക്കാലത്തെ ഗോസിപ്പ്. ഇതേക്കുറിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരൻ മീഡിയക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കിയത്.
മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ: “പൃഥ്വിരാജിനെ സിനിമയില്‍ നിന്നും പുറത്താക്കിയത് പ്ലാന്‍ഡ് ആയിരുന്നു. പൃഥ്വിരാജ് അതിനൊന്നും അര്‍ഹനായിരുന്നില്ല. അത് വേണ്ടായിരുന്നു എന്ന് ധരിക്കുന്നവരാണ് അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍. അന്ന് ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുളള രണ്ട് വ്യക്തികളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അത് താന്‍ തന്റെ ജീവിതത്തില്‍ മറക്കില്ല”
അവിടെ നിന്നും പോന്ന രാജുവിനെ വിളിച്ചേ എന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. ചുമ്മാ ഇവിടെ കുറച്ച് പേര്‍ വാശി മൂത്ത് നില്‍ക്കുകയാണ് എന്നും അവന്‍ വന്ന് ഖേദമുണ്ടെന്ന് പറഞ്ഞ് പൊക്കോട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അത് തന്നെ ഒരു തീര്‍പ്പാക്കണം എന്ന് വിചാരിച്ച വ്യക്തിയാണ് മമ്മൂട്ടി.. മോഹന്‍ലാല്‍ ഓപ്പണായി കിടന്ന് ബഹളം ഉണ്ടാക്കാനൊന്നും പോകാത്തതാണ്. എന്നാലും പറഞ്ഞു, എന്തിനാണ് ഇതൊക്കെ എന്ന്.