Thursday, February 6, 2025
HomeLatest Updatesസിനിമാ രംഗത്ത് തനിക്കുണ്ടായ വളരെ മോശമായ ഒരു അനുഭവം പങ്കു വച്ചു  നടി ഷഫ്‌ന രംഗത്ത് 

സിനിമാ രംഗത്ത് തനിക്കുണ്ടായ വളരെ മോശമായ ഒരു അനുഭവം പങ്കു വച്ചു  നടി ഷഫ്‌ന രംഗത്ത് 

സിനിമാ രംഗത്ത് തനിക്കുണ്ടായ വളരെ മോശമായ ഒരു അനുഭവം പങ്കു വച്ചു  നടി ഷഫ്‌ന രംഗത്ത്

മലയാളത്തിലെ സിനിമയിലെയും ടെലിവിഷനിലെയും മികച്ച നടിയാണ് ഷഫ്‌ന.1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ ബാല നടിയായി അരങ്ങേറ്റം കുറിച്ച ഷഫ്‌ന തമിഴിലും തെലുങ്കിലും ഓരോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സീരിയലിലുകളിളാണ് നടി അഭിനയിക്കുന്നത്. ഷഫ്നയുടെ ഭർത്താവ് സജിനും ഇപ്പോൾ സീരിയൽ രംഗത്തുണ്ട്. സാന്ത്വനം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് സജിൻ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിനു പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത ആണ്.2016 ഇൽ മികച്ച സഹനടിക്കുള്ള സർക്കാരിന്റെ പുരസ്‌കാരവും ഷഫ്‌ന കരസ്ഥാനക്കിയിരുന്നു.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം ആവോളം ഉയർത്തിയ നടിയാണ് ഷഫ്‌ന.

കഥ പറയുമ്പോൾ എന്ന സിനിമയിലാണ് ഷഫ്‌ന കൂടുതലായി കേന്ദ്ര കഥാപാത്രത്തിൽ വന്നത്. ശ്രീനിവാസന്റെ മകളായിട്ടാണ് ആ ചിത്രത്തിൽ ഷഫ്‌ന വേഷമിട്ടത്.ആ ചിത്രത്തിൽ കൂടിയാണ് ഷഫ്‌നയെ കൂടുതലായി ആളുകൾ അറിഞ്ഞത്. പ്ലസ് ടൂ എന്ന സിനിമയിലും ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയിലും നല്ല വേഷങ്ങളാണ് ഷഫ്‌ന ചെയ്തിരിക്കുന്നത്.സിനിമ രംഗത്ത് നിന്നും തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവം ആണ് ഷഫ്‌ന പങ്കു വച്ചിരിക്കുന്നത്.തെലുങ്ക് സിനിമാ രംഗത്ത് നിന്നുമാണ് തനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായതെന്നു നടി പറയുന്നു.കഥ പറയുമ്പോൾ എന്ന സിനിമ ചെയ്ത സമയത്തു തന്നെ തനിക്കു തെലുങ്ക് സിനിമയിൽ നിന്നു ഒരു ഓഫർ വന്നിരുന്നു എന്നു നടി പറയുന്നു. അതിന്റെ ഓഡീക്ഷന് വേണ്ടി പോവുകയും സീൻ ബൈ സീൻ ആയി മൂന്ന് മണിക്കൂറോളം സംവിധായകൻ കഥ പറഞ്ഞുവെന്നും തന്നെ അഭിനയിപ്പിച്ചു എന്നും നടി പറയുന്നു.അതിനു ശേഷം അദ്ദേഹം എല്ലാം ഒക്കെ ആണെങ്കിൽ അഡ്ജസ്റ്മെന്റ് ചെയ്യാൻ തയാറാണോന്നു ചോദിച്ചു എന്നാണ് നടി പറഞ്ഞത്.അപ്പോൾ തന്നെ തനിക്കു കാര്യം മനസിലായെന്നും എന്നാൽ മനസിലാകാത്ത പോലെ ചോദിച്ചു എന്നാണ് നടി വ്യക്തമാക്കിയത്.

അപ്പോൾ അദ്ദേഹം സംവിധായകനൊപ്പം അഡ്ജസ്റ്റ് ചെയ്യാൻ തയാറാണോ എന്നു വീണ്ടും ചോതിച്ചത്രേ; സോറി സാർ ഇനി ഈ സിനിമ ഓഫറിനായി എന്നെ വിളിക്കേണ്ടതില്ല വേറൊരു നടിയെ കാസ്റ്റ് ചെയ്തോളു എന്ന് താൻ പറഞ്ഞെന്നാണ് നടി ഇപ്പോൾ പറയുന്നത്.പിന്നീട് അഞ്ചു വർഷം കഴിഞ്ഞു പിന്നെയും തന്നെ ആ സംവിധായകൻ വിളിച്ചുവെന്നും ഇനി എന്നെ ഈ കാര്യം പറഞ്ഞു വിളിക്കരുതെന്നു പറഞ്ഞു വിളിക്കുകയും ചെയ്തെന്നാണ് നടി വ്യക്തമാക്കിയത്. ഒരുപാട് പേര് ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും പലരും പറയാൻ മടിക്കുന്നുവെന്നും നടി പറഞ്ഞു. നടിയുടെ ഈ തുറന്ന് പറച്ചിൽ വളരെ പെട്ടെന്ന് തന്നെ വളരെ ജന ശ്രെദ്ധ നേടുകയാണ് ഉണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments