വിവാഹ മോചന വക്കിലേക്ക് എത്തിയ പ്രശസ്ത തമിഴ് നടൻ ധനുഷും സൂപ്പർസ്റ്റാർ രാജനീകാന്തിന്റെ മകൾ ഐശ്വര്യയയും തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണ്. മക്കൾക്ക് വേണ്ടിയാണ് ഇരുവരും ആ തീരുമാനം മാറ്റിയത്. ഈ വാർത്ത കേട്ട് സന്തോഷിക്കുകയാണ് ആരാധക ലോകം.
ഒരു തമിഴ് ചലച്ചിത്ര നടനാണ് ധനുഷ്. ചലച്ചിത്ര സംവിധായകനായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ധനുഷിന് 2010 ൽ ലഭിക്കുകയുണ്ടായി.ആ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആയിരുന്നു ധനുഷ്. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകൾ ഐശ്വര്യയയെ ആണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമൊക്കെ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ധനുഷ്. ധനുഷിന്റെ കുടുംബ ജീവിതത്തെ പറ്റിയുള്ള ചർച്ചകളായിരുന്നു ഇക്കാലത്തായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്.ധനുഷ് ഒരു തമിഴ് നാടനാണെങ്കിലും മലയാളത്തിൽ ഫാൻസ് ഏറെയാണ്. ധനുഷും ഐശ്വര്യയും വേർപിരിയാൻ പോകുന്നു എന്നൊരു വാർത്ത സോഷ്യൽ മീഡിയയിൽ കൂടി തന്നെ പുറത്തു വന്ന ഒരു വാർത്തയാണ്;ആരാധകർക്ക് വേണ്ടി പങ്കു വച്ചിരുന്നു.ആരാധകരെ ഈ വാർത്ത വേദനയിലാഴ്ത്തിയിരുന്നു.രജനീകാന്തും ധനുഷിന്റെ അച്ഛനും മറ്റു മുതിർന്നവരും എല്ലാം തന്നെ ഈ തീരുമാനത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ആ തീരുമാനം മാറ്റിയിരുന്നില്ല.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഇതൊന്നുമല്ല. ഇരുവരും വിവാഹമോചനം വേണം എന്ന തീരുമാനത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. തങ്ങളുടെ സ്വന്തം മക്കൾക്ക് വേണ്ടിയാണ് വളരെ നിർണായകമായ ഈ തീരുമാനത്തിൽ നിന്ന് ഇരുവരും പിന്മാറിയത് എന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും ആരാധകർ ഈ വാർത്ത അറിഞ്ഞപ്പോൾ മുതൽ സന്തോഷത്തിലാണ്. വളരെ നന്നായി എന്നാണ് സോഷ്യൽ മീഡിയ ലോകം പറയുന്നത്. തന്റെ മക്കൾക്ക് വേണ്ടി ഏത് തരത്തിലുള്ള വിട്ടു വീഴ്ചക്കു തങ്ങൾ തയാറാണ് എന്നും തൽക്കാലം വിവാഹ മോചനം ഇല്ലെന്നും വിവാഹ മോചന ഹർജി പിൻവലിക്കാൻ പോവുകയാണ് എന്നുമാണ് ചില മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയുന്നത്. താരങ്ങൾ ഇതിനെതിരെ നേരിട്ട് പ്രതികരിക്കാൻ രംഗത്ത് എത്തുമോ എന്ന് പ്രതീക്ഷിച്ചാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
അത്തരത്തിലുള്ള സ്ഥിതീകരണങ്ങൾ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് കൊണ്ട് ഇപ്പോൾ വരുന്ന ഈ വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടെന്നും ആരാധകർക്ക് സന്ദേഹം ഉണ്ട്. അത് കൊണ്ട് അവരുടെ നേരിട്ടുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എല്ലാവരും ഈ തീരുമാനം സത്യമാണെങ്കിൽ അത് വളരെ നന്നായി എന്ന് തന്നെയാണ് പറയുന്നത്.കുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുമിക്കാൻ വേണ്ടി തീരുമാനിച്ചത് വളരെ നന്നായി എന്നും രണ്ടും പേർ പിരിയുന്നത് എന്ന് കേൾക്കുമ്പോൾ അത് വളരെ വിഷമിപ്പിക്കുന്ന വാർത്ത ആണെന്നും അതും പ്രത്യേകിച്ച് സെലിബ്രിറ്റിസ്; മറിച്ചു അവർ ഒന്നിക്കുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുണ്ടെന്നും ആരാധകർ പറയുന്നു.