ആ ത്മ ഹ ത്യ ചെയ്യാൻ വരെ ഒരുങ്ങിയതാണ്; തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് സീതാരാമം നായിക മൃണാൾ താക്കൂർ.
രാജ്യസ്നേഹത്തിൽ പൊതിഞ്ഞ പ്രണയം, ഇതാണ് റാമിന്റെ പ്രണയകാവ്യം. ഇന്ത്യൻ സിനിമാലോകം മുഴുവൻ ഏറ്റെടുത്ത് എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിച്ച ഒരു സിനിമയാണ് സീതാരാമം. പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നവർക്കും പ്രണയം എന്തെന്ന് ഒരിക്കൽ എങ്കിലും അനുഭവിച്ച് അറിഞ്ഞവർക്കും ഒരിക്കൽ പോലും “സീതാരാമം” എന്ന ചിത്രം ഒരു നിരാശ സമ്മാനിക്കില്ല. അത്ര മനോഹരമായ ഒരു പ്രണയകാവ്യം തന്നെയാണ് സീതാരാമം. മലയാള ചലച്ചിത്ര മേഖലയിലെ യുവ നടൻ ദുൽഖർ സൽമാനും ഹിന്ദി ടെലിവിഷൻ താരമായി തുടക്കം കുറിച്ച മൃണാൾ താക്കൂറുമാണ് സീതാരാമത്തിൽ നായകനും നായികയുമായി വേഷം അണിഞ്ഞിരിക്കുന്നത്. വെറും കഥാപാത്രങ്ങൾ ആയല്ല അവർ ചിത്രത്തിൽ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ മികച്ച ചിത്രവും വേഷവും ആണെന്ന് പറയേണ്ടിവരും .
സീതാ മഹാലക്ഷ്മിയായി വേഷമിട്ട മൃണാൾ താക്കൂറും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.മലയാളം ടെലിവിഷൻ പ്രേമികൾക്കിടയിൽ എന്നും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹിന്ദി സീരിയലുകൾ. ഏഷ്യാനെറ്റ് പ്ലസിലും മറ്റു ചാനലുകളിലും മറ്റും ഹിന്ദി സീരിയലുകൾ റീമേക്ക് ചെയ്ത് സംപ്രേക്ഷണം ചെയ്യാറുണ്ട്.അതിനൊരുപാട് പ്രേക്ഷകരും ആരാധകരും ഉണ്ടായിരുന്നു.ഒരു കാലത്ത് സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത സീരിയൽ ആയിരുന്നു കുങ്കുമ് ഭാഗ്യ. ഇതേ സീരിയൽ ഏഷ്യാനെറ്റ് പ്ലസിൽ കസ്തൂരിമാൻ എന്ന പേരിൽ ഈ സീരിയൽ റീമേക്ക് ചെയ്ത് സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഈ സീരിയലിന് ഒരുപാട് ആരാധകരാണുള്ളത്. ആ സീരിയലിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ബുൾബുൾ.
ബുൾബുൾ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ആ നായിക വേറാരുമല്ലായിരുന്നു ഇന്ന് ഇന്ത്യൻ സിനിമലോകത്തിന് തന്നെ അഭിമാനമായി മാറിയ സീതാ മഹാലക്ഷ്മിയായ സീതാരാമത്തിലെ നായിക മൃണാൾ താക്കൂർ ആയിരുന്നു. ഒരു അഭിനേത്രി ആകണമെന്ന് ഒരുപാട് ആഗ്രഹിച്ച നടി ആയിരുന്നു മൃണാൾ താക്കൂർ. സീരിയലുകളിൽ അഭിനയിച്ചാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഒരു ബോളീവുഡ് സിനിമയിലെ നായിക അവണം എന്നായിരുന്നു നടിയുടെ സ്വപ്നം. അത് യാഥാർഥ്യമായത് ഇപ്പോഴണെന്ന് മാത്രം. ഒരുപാട് കടമ്പകൾ കടന്നാണ് നടി ഇവിടെ വരെ എത്തിയത്.ഇടക്ക് മൃണാൾ താക്കൂർ ഒരു മറാത്തി സിനിമയിൽ നടി അഭിനയിച്ചെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരുപാട് ഓഡിക്ഷനുകളിൽ മൃണാൾ പങ്കെടുത്തിരുന്നു. അപ്പോഴൊക്കെ നടിക്ക് നിരാശ ആയിരുന്നു ഫലം.
സീരിയലുകളിൽ അഭിനയിച്ചവർ ആ മേഖലയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും സീരിയലുകളിൽ അഭിനയിച്ച പോലെ ആ മുഖം സിനിമയ്ക്ക് ഇണങ്ങില്ല എന്നുമായിരുന്നു അന്ന് അവർ പറഞ്ഞിരുന്നതെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് സ്ഥലത്ത് നിന്നും അവഗണനകളും അവഹേളനങ്ങളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ആ സമയങ്ങളിൽ നടി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്ന് അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ ഒട്ടാകെ നല്ല പ്രതികരണം പറയുന്ന രീതിയിൽ നല്ല ഒരു ചിത്രത്തിന്റെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞു. നടിക്ക് ഇങ്ങനെ ഒരു കഴിഞ്ഞ കാലം ഉണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാലിപ്പോൾ എല്ലാം നേരെ ആയല്ലോ എന്നാണ് ആരാധകർ പറയുന്നത്.