Wednesday, November 20, 2024
HomeLatest Updatesമനസ്സിലെ ആഗ്രഹത്തിന് ഒത്തിണങ്ങിയ ഒരാൾ വരുകയാണെങ്കിൽ തനിക്കും ഇഷ്ടമായാൽ അയാളെ തന്നെ വിവാഹം ചെയ്യുമെന്നും പിന്നെ...

മനസ്സിലെ ആഗ്രഹത്തിന് ഒത്തിണങ്ങിയ ഒരാൾ വരുകയാണെങ്കിൽ തനിക്കും ഇഷ്ടമായാൽ അയാളെ തന്നെ വിവാഹം ചെയ്യുമെന്നും പിന്നെ തന്റെ ജീവിതത്തിൽ താൻ ആരുടെയും പുറകെ പോകില്ല

മലയാള സിനിമയിലെ പ്രശസ്ത നടി നിത്യാ മേനോനെയും സിനിമാ നടി നിഖിലാ വിമലിനെയും വിവഹം ചെയ്യണമെന്നുള്ള തന്റെ ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് സന്തോഷ്‌ വർക്കി; മറിച് നന്നായി കാണാൻ സുന്ദരിയും ഇന്റലിജെന്റുമായ നന്നായി പെരുമാറുന്ന ഒരു പെണ്ണ് മതിയെന്നാണ് ഇപ്പോൾ സന്തോഷ്‌ വർക്കിയുടെ ആവശ്യം;.


സന്തോഷ്‌ വർക്കി എന്ന പുതിയ ഒരു വ്യക്തിയാണ് ഇപ്പോൾ കുറെ നാളായി സോഷ്യൽ മീഡിയയിലെ താരം.സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്.ആറാട്ട് എന്ന സിനിമ കണ്ട ശേഷം റിവ്യൂ അവതരണത്തിൽ സന്തോഷ്‌ പറഞ്ഞ “ആറാടുകയാണ്” എന്ന വാക്കാണ് പ്രേക്ഷക ശ്രെദ്ധ ആകർഷിച്ചത്.ആ വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയിരിക്കുന്നതും. ഇപ്പോഴിതാ സന്തോഷ്‌ വർക്കി ഒരു ആഭിമുഖ്യത്തിൽ പറഞ്ഞിരിക്കുകയാണ്. തനിക്കു ഒരാളെ വിവാഹം കഴിക്കണമെന്നും നല്ല കുട്ടി ആയിരിക്കണം എന്ന്ജണ്ടെന്നും അത് കൊണ്ടാണ് താൻ സിനിമ കണ്ടതിനു ശേഷം വിവഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു നിത്യാ മേനോനോടും മഞ്ജുവിനോടുമൊക്കെ പറഞ്ഞതൊന്നും സന്തോഷ്‌ പറയുന്നു.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു സന്തോഷ്‌ വർക്കിയുടെ ആ ആഗ്രഹം. ആദ്യം നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞത് . ഒരുപാട് തവണ ഇക്കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല എന്നാണ് സന്തോഷ്‌ പറയുന്നത്. അത് മാത്രമല്ല ഒരു സഹോദരനായോ സുഹൃത്തായിട്ടെങ്കിലും കണ്ടു കൂടെ എന്നായി സന്തോഷിന്റെ മറ്റൊരു ചോദ്യം. നിത്യ മേനോൻ ഇതൊന്നും അനുകൂലിക്കാത്തത് കൊണ്ട് പിന്നീട് വേറൊരു കുറിപ്പുമായി രംഗത്ത് വന്നിരുന്നു സന്തോഷ്‌. മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുന്ന നടി നിഖിലാ വിമലിനെ വിവാഹം കഴിക്കണം എന്നായിരുന്നു അടുത്ത ആഗ്രഹം.മലയാള സിനിമയിലിപ്പോൾ എല്ലാവർക്കും സുപരിചിതയായ ഒരു നടിയാണ് നിഖിലാ വിമൽ. ഒരുപാട് സിനിമകൾ നിഖിലാ ചെയ്തിട്ടുണ്ട്. അൽഫോൻസാമാ എന്ന ഭക്തി സീരിയലിലൂടെ ആയിരുന്നു നിഖിലാ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന വേഷത്തിലൂടെയാണ് നിഖിലാ ആരാധകർക്കു പ്രിയപ്പെട്ടവൾ ആയത്.കണ്ണൂരിലെ തളിപ്പറമ്പിലാണ് നിഖിലാ ജനിച്ചത്. ഇപ്പോൾ സന്തോഷ്‌ വർക്കി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്.

നിഖിലയുടെ അമ്മയോട് ഈ കാര്യം സൂചിപ്പിച്ചുവെന്നും അമ്മ താല്പര്യം ഇല്ല എന്ന് പറഞ്ഞെന്നുമാണ് സന്തോഷ്‌ പറയുന്നത്. നിഖിലയെ താൻ ഫോൺ വിളിച്ചപ്പോൾ ആറാട്ടണ്ണാ എന്ന് തന്നെ വിളിച്ചെന്നാണ് സന്തോഷ്‌ പറയുന്നത്. തനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും താനും കമ്മ്യൂണിസ്റ്റ്‌ ആണ് നിഖിലയും കമ്മ്യൂണിസ്റ്റ്‌ ആണ് എന്നൊക്കെയാണ് സന്തോഷ്‌ പറയുന്നത്. എന്നാൽ നിഖിലക്കു താല്പര്യം ഇല്ലെന്നും സന്തോഷ്‌ തന്നെ പറയുന്നു. ഇപ്പോഴിതാ തനിക്കു സിനിമ കണ്ടു ഇഷ്ടമായത് കൊണ്ടാണ് ഇവരെ വിവാഹം കഴിക്കണമെന്ന് താൻ പറഞ്ഞെന്നും തനിക്കു കാണാൻ ഭംഗിയുള്ള നല്ല ഇന്റലിജെന്റ് ആയ എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളെ കല്യാണം കഴിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ്‌ വർക്കി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അങ്ങനെയുള്ള ആരെങ്കിലും ഇങ്ങോട്ട് വരുകയാണെങ്കിൽ പിന്നെ താൻ ആരുടെയും പുറകെ പോവില്ലെന്നും ആ കുട്ടിയെ കെട്ടി സുഖമായി ജീവിക്കും എന്നൊക്കെയാണ് സന്തോഷ്‌ വർക്കി പറയുന്നത്. തന്റെ മനസ്സിലെ ആഗ്രഹത്തിന് ഒത്തിണങ്ങിയ ഒരാൾ വരുകയാണെങ്കിൽ തനിക്കും ഇഷ്ടമായാൽ അയാളെ തന്നെ വിവാഹം ചെയ്യുമെന്നും പിന്നെ തന്റെ ജീവിതത്തിൽ താൻ ആരുടെയും പുറകെ പോകില്ലെന്നുമാണ് താരം പങ്കു വച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments