Wednesday, November 6, 2024
HomeNewsതാൻ പുനർ വിവാഹം ചെയ്യുകയാണെങ്കിൽ മറച്ചു വക്കില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെ

താൻ പുനർ വിവാഹം ചെയ്യുകയാണെങ്കിൽ മറച്ചു വക്കില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെ

തെന്നിന്ത്യൻ നായികയായ നടി മീന ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവന്റെ വിയോഗത്തെ തുടർന്ന് ദുഃഖിതയായിരുന്ന മീന ഇപ്പോൾ ഒരു വർത്തക്ക് പ്രതികരണവുമയാണ് വന്നിരിക്കുന്നത്. താൻ പുനർ വിവാഹം ചെയ്യുകയാണെങ്കിൽ മറച്ചു വക്കില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് നടി പ്രതികരിച്ചത്.

പ്രശസ്ത ചലച്ചിത്ര നടി മീന ഒരു തെന്നിന്ത്യൻ നടിയാണ്. തമിഴ് സിനിമയിൽ ബാല താരമായിട്ടായിരുന്നു മീന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മീന ദുരൈരാജ് എന്നാണ് നടിയുടെ മുഴുവൻ പേര്. മീന എന്ന വിളി പേരിലാണ് മീന സിനിമയിൽ അറിയപ്പെടുന്നത്. തുടർന്ന് മീന മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു.മലയാളത്തിലാണ് മീന കൂടുതൽ തിളങ്ങിയത്. ഉദയനാണ് താരം, ഫ്രെണ്ട്സ് എന്നീ സിനിമകളിലും മീന മികച്ച അഭിനയം കാഴ്ച വച്ചു. ഷൈലോക്ക് എന്ന സിനിമയിലും മീന തന്റെ അഭിനയ മികവ് തെളിയിക്കുകയുണ്ടായി.നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ് ഈ ചിത്രങ്ങളൊക്കെ എന്ന് മീന അഭിമുഖത്തിൽ പറയുന്നു. ഈയിടെ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന മോഹൻലാലിനോട് ഒപ്പമുള്ള ചിത്രമാണ് ഒടുവിൽ മീന ചെയ്തത്. 1990 കളിലാണ് മീന സിനിമയിൽ നായികയാവുന്നത്.

സാന്ത്വനം എന്ന സിനിമയിൽ കൂടിയാണ് മലയാളത്തിൽ ആദ്യമായി മീന നായികായി എത്തുന്നത്.മീന സിനിമയിൽ എത്തിയിട്ട് 30 വർഷം ആവുന്നു. ഈ 30 വർഷങ്ങൾ പിന്നിടുമ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മീന മാറി കഴിഞ്ഞിരിക്കുന്നു. മോഹൻലാലും മീനയും എന്ന താരം ജോഡികളാണ് മലയാളികൾക്ക്‌ ഏറ്റവും പ്രിയം. പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ച നടിയാണ് മീന. മലയാളത്തിലെയും തമിഴ്ലെയും ഒട്ടുമിക്ക എല്ലാ സൂപ്പർ ഹീറോസിന്റെയും കൂടെ അഭിനയിച്ച ഒരു നടിയാണ് മീന.2009 ലായിരുന്നു മീന വിവാഹം കഴിച്ചത്. പേര് വിദ്യാ സാഗർ;എന്നാൽ അധിക നാൾ ആ ബന്ധം നീണ്ടു നിന്നില്ല. പെട്ടെന്നായിരുന്നു വിദ്യാ സഗറിന്റ വിയോഗം. തെന്നിന്ത്യൻ സിനിമാ ലോകം തന്നെ ഞെട്ടി തരിച്ചു പോയ വാർത്തയായിരുന്നു വിദ്യാ സാഗർ മരണപ്പെട്ട വാർത്ത. ഒരു മകളാണ് മീനക്കുള്ളത്.നൈനിക എന്നാണ് മീനയുടെ മകളുടെ പേര്. തെറി എന്ന സിനിമയിൽ തമിഴ് സൂപ്പർ താരം വിജയ്ടെ മകളായിട്ടാണ് നൈനിക അഭിനയിച്ചത്. 2016 ഇൽ പുറത്തിറങ്ങിയ അ ചിത്രത്തിന് ബാല താരത്തിനുള്ള അവർഡും മീനയുടെ മകൾ നൈനിക സ്വന്തനാക്കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ശ്വാസകോശത്തിലെ ഗുരുതരമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വിദ്യാ സാഗർ മരണമടഞ്ഞത്.

തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിൽ നിന്നും പതിയെ പഴയ അവസ്ഥയിലേക്ക് മടങ്ങി വന്ന് കൊണ്ടിരിക്കുകയാണ് മീനയും മകളും. ഇപ്പോഴിതാ വീണ്ടും മീന വാർത്തകളിൽ ഇടം പിടിക്കുകയാണ്. കന്നഡ സൂപ്പർ താരമായ കിച്ച സുദീപാണ് വാർത്തയിലെ താരം. ഇരുവരും പ്രണയത്തിൽ ആയിരുന്നെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നു പോലുമാണ് ഒരിടക്ക് വാർത്ത പരന്നത്; എന്നാൽ അങ്ങനെ ഒന്നുമില്ലെന്നും ആ വാർത്ത തെറ്റാണെന്നും പറഞ്ഞു കൊണ്ട് ഇരുവരും രംഗത്ത് എത്തിയിരുന്നു. ഈ വാർത്തയ്ക്കു പിന്നലെയാണ് വിദ്യാ സാഗറും മീനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.എന്നാലിപ്പോൾ ഈ വാർത്തകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു. ആ വാർത്തക്കെത്തിരെ മീന ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ഇങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താൻ പുനർ വിവാഹം കഴിക്കുകയാണെങ്കിൽ മറച്ചു വാക്കില്ലെന്നുമാണ് നടി മീന പങ്കു വച്ചിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments