Wednesday, November 6, 2024
HomeNewsഅമ്മക്ക് രോഗം വന്നോണ്ടാണ് അച്ഛൻ വിട്ടു പോയതെന്നാണ് എല്ലാവരും പറയുന്നത്, സിനിമയിൽ അവസരങ്ങൾ വന്നെന്നും അതെല്ലാം...

അമ്മക്ക് രോഗം വന്നോണ്ടാണ് അച്ഛൻ വിട്ടു പോയതെന്നാണ് എല്ലാവരും പറയുന്നത്, സിനിമയിൽ അവസരങ്ങൾ വന്നെന്നും അതെല്ലാം തന്നെ അച്ഛൻ മാറ്റി കളഞ്ഞതായും വൈഷ്ണവി പറയുന്നു ;

മലയാള ടെലിവിഷനിൽ ഇപ്പോൾ മികച്ച താരമായി തിളങ്ങി കൊണ്ടിരിക്കുന്ന താരമാണ് വൈഷ്ണവി സായികുമാർ.ഇതിനു മുമ്പ് തന്നെ താൻ അഭിനയ രംഗത്ത് വരേണ്ടിയിരുന്ന ആൾ ആണെന്നും തന്റെ അച്ഛൻ തന്നെയാണ് തനിക്കു ലഭിച്ച അവസരങ്ങൾ തട്ടി കളഞ്ഞതെന്നും തുറന്നു പറഞ്ഞു നടി വൈഷ്ണവി.

 

ലയാള ടെലിവിഷനിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരു യുവനടി ആണ് വൈഷ്ണവി സായികുമാർ. അതി സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് വൈഷ്ണവി ഇപ്പോൾ അഭിനയ രംഗത്തേക്ക്‌ വന്നിരിക്കുന്നത്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന അമ്മയറിയാതെ എന്ന സീരിയലിലും Zee5 ചാനലിൽ സംപ്രേക്ഷണം ചെയുന്ന കയ്യെത്തും ചൂടത്തു എന്ന സീരിയലിലുമാണ് താരം തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുന്നത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ ദുർഗ്ഗ എന്ന താരത്തിന്റെ കഥാപാത്രമാണ് പ്രേക്ഷക ശ്രെദ്ധ ആകർഷിക്കുന്നത്. പ്രശ്‌സ്ത നടൻ സായികുമാറിന്റെ മകളും, ഇതിഹാസ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകളുമാണ് വൈഷ്ണവി. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരി അഭിനേത്രിയും ഗായികയുമാണ്. കുടുംബത്തിലെ പലരും ടീവി സിനിമാ രംഗത്ത് സജീവമായുണ്ട്. അച്ഛനും അമ്മയും മുത്തശ്ശിയും കൂടാതെ കുടുംബത്തിലെ പലരും അഭിനയ രംഗത്ത് അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചെങ്കിലും ഒരു നടി ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്നുമാണ് വൈഷ്ണവി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ആദ്യം പഠനം പൂർത്തിഅയക്കണം എന്നായിരുന്നു മാതാപിതാക്കളുടെയും ആഗ്രഹം എന്ന് നടി പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ പഠനം പൂർത്തിയാകുന്നതിൽ ആരുന്നു തനിക്കു താല്പര്യം എന്ന് നടി പറയുന്നു. തന്റെ നാടായ കൊല്ലത്ത് ഒരു സ്ഥാപനത്തിൽ താൻ ജോലി നോക്കിയിരുന്നെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്‌ളവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ എത്തിയപ്പോഴാണ് വൈഷ്ണവി തന്റെ വിശേഷങ്ങളെല്ലാം പങ്കു വച്ചത്.സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ തന്നെ തേടി എത്തിയെന്ന്‌ വൈഷ്ണവി പറഞ്ഞു. വൈഷ്ണവി കൂടുതലും പങ്കു വച്ചത് തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വച്ചത്. അച്ഛൻ പിണങ്ങി പോകാനുള്ള കാര്യവും വൈഷ്ണവി പറഞ്ഞു.അച്ഛൻ പിണങ്ങി തങ്ങളെ വിട്ടുപോകാനുള്ള കാരണം അമ്മയുടെ അസുഖമാണ് എന്ന് ഒരുപാട് പേര് പറഞ്ഞു പരാതിയിരുന്നു; എന്നാൽ കാരണം അത് അല്ലെന്നും വൈഷ്ണവി പങ്കു വച്ചു. തന്റെ ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങൾ സംഭവിച്ചുവെന്ന്‌ മനസ്സ് തുറക്കുകയാണ് വൈഷ്ണവി തന്റെ കുട്ടിക്കാലം അതായത് താൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ തന്നെ തനിക്കു ഒരുപാട് സിനിമയിൽ അവസരങ്ങൾ വന്നെന്നും അതെല്ലാം തന്നെ അച്ഛൻ മാറ്റി കളഞ്ഞതായും വൈഷ്ണവി പറയുന്നു. അച്ഛന് തന്നെ സിനിമയിലേക്ക് വിടാൻ താല്പര്യം ഇല്ലായിരുന്നെന്നും അത് കൊണ്ടാണ് തനിക്കു വന്ന അവസരങ്ങൾ തട്ടി കളഞ്ഞെതെന്നും വൈഷ്ണവി തുറന്നു സമ്മതിക്കുന്നു.

അതിനു കാരണമായി അച്ഛൻ പറഞ്ഞത് ആദ്യം പഠനം കഴിയട്ടെ പിന്നെയും അവസരങ്ങൾ എത്തും അപ്പോൾ നമുക്ക് നോക്കാം എന്നായിരുന്നെന്നും വൈഷ്ണവി പറയുന്നു. മുല്ല എന്ന ചിത്രത്തിൽ നായിക ആയി അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചതെന്നും ദിലീപ് അങ്കിൾ തന്നെ നേരിട്ടു വിളിക്കുകയായിരുന്നെന്നും അച്ഛൻ അപ്പോൾ തന്നെ താല്പര്യം ഇല്ലെന്നു പറയാൻ പറഞ്ഞു; താൻ അങ്ങനെ തന്നെ പറഞ്ഞെന്നും നടി പറയുന്നു. പിന്നീട് മാഗസിനിൽ മീര നന്ദന്റെയും കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ തനിക്കു വിഷമം വന്നെന്നും അത് താൻ ചെയേണ്ടിയിരുന്നതാണ് എന്ന് അച്ഛനോട് പറഞ്ഞപ്പോൾ എന്തിനാണ് കെട്ടിപിടിച്ചു നിൽക്കാനാണോ എന്ന് അച്ഛൻ ചോദിച്ചെന്നുമാണ് താരം പറയുന്നത്.പിന്നീട് അച്ഛൻ തങ്ങളെ പിരിഞ്ഞു പോയത് ഒരുപാട് വിഷമിപ്പിച്ചെന്നും അമ്മയുടെ കുടുംബമാണ് തുണ ആയതെന്നും നടി പറയുന്നു. അമ്മക്ക് രോഗം വന്നോണ്ടാണ് അച്ഛൻ വിട്ടു പോയതെന്നാണ് എല്ലാവരും പറയുന്നത് ; യഥാർത്ഥത്തിൽ അച്ഛൻ പോയതിനു ശേഷമാണ് അമ്മക്ക്‌ ക്യാൻസർ ആണ് സ്ഥിതീകരിച്ചതെന്നും വൈഷ്ണവി പങ്കുവെച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments