സന്തോഷ് വർക്കി തന്റെ പുതിയ വീഡിയോയോയുമായി രംഗത്ത് എത്തിയിരിക്കുന്നു. ഗോപി സുന്ദർ പാട്ടുകൾ കോപ്പി അടിച്ചാണ് സംവിധായകൻ ആയതെന്നും എന്നാൽ അത് അറിഞ്ഞപ്പോഴൊന്നും താൻ പ്രതികരിച്ചില്ല. എന്നാലിപ്പോൾ പ്രതികരിച്ചു പോവുകയാണ്; അയാൾ ഒരു മനുഷ്യനാണോ എന്നും അയാൾക്ക് ലജ്ജ തോന്നിന്നില്ലേന്നുമാണ് സന്തോഷ് വർക്കി ചോദിക്കുന്നത്; ഇത് നന്നായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണവും.
സന്തോഷ് വർക്കി എന്ന പുതിയ ഒരു വ്യക്തിയാണ് ഇപ്പോൾ കുറെ നാളായി സോഷ്യൽ മീഡിയയിലെ താരം.സന്തോഷ് വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ് വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്.ആറാട്ട് എന്ന സിനിമ കണ്ട ശേഷം റിവ്യൂ അവതരണത്തിൽ സന്തോഷ് പറഞ്ഞ “ആറാടുകയാണ്” എന്ന വാക്കാണ് പ്രേക്ഷക ശ്രെദ്ധ ആകർഷിച്ചത്.ആ വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയിരിക്കുന്നതും. ഇപ്പോഴിതാ സന്തോഷ് വർക്കി ഗോപി സുന്ദരിനെയും അമൃത സുരേഷിനെയും വിമർശിച്ചു കൊണ്ടുള്ള വിഡിയോയുമായിട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത നടി നിത്യാ മേനോനെയും സിനിമാ നടി നിഖിലാ വിമലിനെയും വിവാഹം ചെയ്യണമെന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ വന്നിരുന്നത്.
അത് വലിയ വിവാദം ആവുകയും നടി നിത്യാ മേനോൻ തന്നെ ഉപദ്രവിക്കരുതെന്നും സന്തോഷ് വർക്കി ശല്യമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഇലേന്നും പറഞ്ഞതോടെ സന്തോഷ് വർക്കി ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ സന്തോഷ് വർക്കി ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി കൊണ്ടാണ് സംസാരിക്കുന്നത്. അത് കലക്കി എന്ന് മലയാളികളും.മലയാളികൾ എന്നും ഏറെ ഇഷ്ടപ്പെടുന്ന ഒരു സംവിധായകൻ ആണ് ഗോപി സുന്ദർ. അതേ പോലെ തന്നെ ആരാധകർക്കിടയിൽ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ഇടം നേടിയ മിടുക്കിയാണ് അമൃത സുരേഷ്. സ്വന്തമായി മ്യൂസിക് ബാൻഡ് വരെയുള്ള അമൃതയെ എന്നും മലയാളികൾ ഉറ്റുനോക്കിയിരുന്നു. എന്നാൽ ഇരുവരുടെയും ഒത്തുചേരൽ മലയാളി പ്രേക്ഷകർ അത്ര നല്ല രീതിയിലല്ല എടുത്തിട്ടുള്ളത്.സന്തോഷ് വർക്കി പറഞ്ഞിട്ടുള്ളത് ; ഗോപി സുന്ദറിന്റെയും അമൃതയുടെയും വിവാഹത്തെ കുറിച്ചാണ് താൻ സംസാരിക്കാൻ പോകുന്നത് എന്ന് പറഞ്ഞിട്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗോപി സുന്ദർ ഒരുപാട് പാട്ടുകൾ കോപ്പി അടിച്ചിട്ടുള്ള ആളാണെന്നും പാട്ടുകൾ കോപ്പി അടിച്ചാണ് സംഗീത സംവിധായകൻ ആയതെന്നും സന്തോഷ് വർക്കി പറയുന്നു. എന്നാൽ ഒരു മനുഷ്യൻ ഒരു വ്യക്തി എന്ന നിലയിൽ നോക്കുമ്പോൾ അയാൾ ഇത്രയും മോശപ്പെട്ടവനാണെന് തനിക്കു ഇപ്പഴാണ് മനസിലായതെന്നും താൻ അതിൽ ലജ്ജിക്കുന്നു എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. ഗോപി സുന്ദർ ഇത് എത്രാമത്തെ വിവാഹം ആണെന്നും ആദ്യത്തെ വിവാഹത്തിൽ മുതിർന്ന ഒരു മകനുണ്ടെന്നും അ ഭാര്യയും മകനും ഉള്ളപ്പോൾ തന്നെ വേറൊരു പെണ്ണിന്റെ കൂടെ ലിവിങ് ടുഗെതർ എന്ന് പറഞ്ഞു പോയി; ഇപ്പം ദാ അടുത്തത് ഇതൊരു മോശപെട്ട കാര്യം ആണെന്നാണ് സന്തോഷ് വർക്കി തന്റെ വിഡിയോയിലൂടെ പങ്കു വച്ചത്. ഇപ്പോൾ ഇതാ അമൃതാ സുരേഷും ഗോപി സുന്ദറും ലിപ് ലോക്ക് ചിത്രങ്ങളൊക്കെ പങ്കു വയ്ക്കുന്നു; അത് കണ്ടപ്പോഴാണ് തനിക്കു പ്രതികരിക്കാൻ തോന്നിയതെന്നും അവർക്കു അത് എങ്ങനെ തോന്നുന്നു എന്നുമാണ് സന്തോഷ് വർക്കി ചോദിക്കുന്നത്. അമൃതാ സുരേഷ് നടൻ ബലയുമായി പോരുന്നതിനു ശേഷം ബാല വേറെ വിവഹം കഴിച്ചെങ്കിലും അമൃത നന്നായി മോളായ പപ്പുവിനെ ഒറ്റക്ക് നോക്കുനുണ്ടല്ലോ എന്നൊക്കെയുള്ള സിമ്പതി ഒക്കെ അർരാധകർക്കു അമൃതയോട് ഉണ്ടായിരുന്നു. ആ സമയത്താണ് അപ്രതീക്ഷിതമായി ഗോപി സുന്ദറും അമൃതാ സുരേഷും പ്രണയത്തിലാണെന്നും വിവഹം കഴിഞ്ഞെന്നുമൊക്കെ ആരാധകലോകം അറിഞ്ഞത്. ആരാധകരും പ്രേക്ഷകരും ഞെട്ടിയെന്നു മാത്രമല്ല അമൃതയോട് ഉണ്ടായിരുന്ന സ്നേഹവും സിമ്പതിയുമൊക്കെ ആ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവുകയാണ് ചെയ്തത്. സന്തോഷ് വർക്കി ഇത്രേം നാളും പറഞ്ഞ കാര്യങ്ങളെ വച്ചു നോക്കുമ്പോൾ ഇത് നന്നായെന്നാണ് സോഷ്യൽ മീഡിയ ലോകവും ആരാധകരും പറയുന്നത്.