തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഉടൻ തന്നെ അമ്മയാകാൻ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് മൂന്ന് കുട്ടികളോട് ഒപ്പമുള്ള ചിത്രം നയൻതാരയും വിഘ്നേഷ് ശിവനും പങ്കു വച്ചിരിക്കുന്നത്.
“കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം” എന്ന തലക്കെട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് നയൻതാര. ഡയാന മറിയം കുര്യൻ എന്ന് പേരുള്ള നയൻതാര ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് തെന്നിന്ത്യൻ സിനിമായ ലോകത്ത് അറിയപ്പെടുന്നത്. കൈരളി ചാനലിലെ ഒരു ചെറിയ പ്രോഗ്രാമിൽ കൂടി എത്തിയ നടി മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് തമിഴ്ലും തെലുങ്കിലും അഭിനയിച്ച നടി ലേഡീസ് സൂപ്പർ സ്റ്റാറായി മാറി. 2022 ജൂൺ 9 ന് നയനത്രയും സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവിഹം നടന്നത്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്.ഇരുവരെയും ആരാധകർക്കു ഒരുപാട് ഇഷ്ടമാണ്. നയൻതാര തന്റെ വിവാഹത്തിന് അഞ്ഞിഞ്ഞ സാരി ആയിരുന്നു എല്ലാവരെയും ഒരുപാട് ആകർഷിച്ചത്.
അന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളായിരുന്നു ഇരുവരും. ഇരുവരുടെയും വിവാഹാ ഫോട്ടോസ് കാണാൻ വേണ്ടി കാത്തിരുന്നത് ഒരു നീണ്ടാ നിര തന്നെയായിരുന്നു.നയൻതാര അണിഞ്ഞത് പോലെയുള്ള സാരിയും ആഭരങ്ങളും ധരിച്ചു ടിക്‌റ്റോക് താരങ്ങളെല്ലാം റീൽസ് ഇടുന്നത് ആ സമയത്തെ ട്രെൻഡ് ആരുന്നു. നടി നയൻതാര സോഷ്യൽ മീഡിയയിൽ സജീവമല്ല; അതിനാൽ വിഘ്നേഷ് ശിവനാണ് ഫോട്ടോസും വീഡിയോസും എല്ലാം പങ്കുവക്കുന്നത്. വിവാഹ ശേഷം എല്ലാവരും നേരിടുന്ന കുട്ടികൾ ഒന്നും ആയില്ലേ എന്ന ചോദ്യമാണ് ഇരുവരും ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത് എന്നാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പറയുന്നത്.നയൻതാര അമ്മയാകാൻ പോകുന്നുവെന്നു നേരത്തെ പ്രചാരങ്ങൾ വന്നിരുന്നു. എന്നാൽ അന്ന് ഇരുവരും മൗനം പാലിച്ചു;
എങ്കിലും ആ വാർത്ത തന്നെ കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകരും.പിന്നീടും ഗോസിപ്പുകളും പ്രചരണങ്ങളും വന്ന് കൊണ്ടേയിരുന്നെങ്കിലും ഹണിമൂൺ ഫോട്ടോസ് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ ആകമാനം പോസ്റ്റ് ചെയ്തതോടെ ഗോസിപ്പിനൊക്കെ ഒരു വിരാമം ഇട്ടിരുന്നു. എന്നാലും ആരാധരെ നിരാശരാക്കാൻ കഴിയാത്തത് കൊണ്ട് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിഘ്നേഷ് ശിവൻ. നയൻതാര ഉടൻ തന്നെ അമ്മയാകുമെന്നാണ് വിഘ്നേഷ് ശിവൻ ആരാധകർക്ക് സൂചന നൽകിയിരിക്കുന്നത്. വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വച്ച ചിത്രങ്ങളാണ് ആരാധകർക്കു പ്രതീക്ഷ നൽകിയത്. നയൻതാരയും വിഘ്നേഷ് ശിവനും മൂന്ന് കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. അ ചിത്രത്തിന് വിഘ്നേഷ് ശിവൻ നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് പ്രേക്ഷകരിൽ കൂടുതൽ പ്രതീക്ഷ ഉണർത്തിയത്. “കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം” എന്ന തലക്കെട്ടാണ് ശ്രദ്ധേയമാവുന്നത്.