*മലയാളി പ്രേക്ഷരുടെ മികച്ച കോമഡി താരവും കൗണ്ടറുകളുടെ രാജാവുമായ പാഷാണം ഷാജി ഗുരുവായൂർ അമ്പല നടയിൽ വച്ച് വീണ്ടും വിവാഹിതനായി.
ആദ്യ ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് താരം ഇതിനോടകം വൻ ശ്രദ്ധ നേടിയിരിക്കുകയാണ്.*
മലയാള ചലച്ചിത്ര മേഖലയിലെ അഭിനേതാവും ഒരു കോമേഡിയനുമാണ് സാജു നവോദയ. പാഷാണം ഷാജി എന്നാണ് പ്രേക്ഷകർക്കിയിൽ സാജു നവോദയ അറിയപ്പെടുന്നത്. പ്രീഡിഗ്രിക്ക് പഠിച്ചെങ്കിലും തോറ്റത് കൊണ്ട് പിന്നെ പഠിത്തം തുടരാൻ സാജുവിന് സാധിച്ചില്ല. കോട്ടയം ദൃശ്യ ട്രൂപ്പിലൂടെയായിരുന്നു സാജു സ്റ്റേജ് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ആലപ്പുഴ മിമിക്സ് മീഡിയ, ചേർത്തല കലാസാരഥി, കൊച്ചിൻ മഹാത്മ, കൊച്ചിൻ നവോദയ, കൊച്ചിൻ ഗിന്നസ് എന്നീ ട്രൂപ്പുകളിലൊക്കെ സാജു അംഗമായിരുന്നു. അങ്ങനെയാണ് സാജുവിന് സാജു നവോദയ എന്ന പേര് ലഭിച്ചത്. മഴവിൽ മനോരമ ചാനലിലെ കോമഡി പരിപാടിയിൽ കൂടിയാണ് സാജു ചലച്ചിത്ര രംഗത്തിലേക്ക് എത്തുന്നത്.
കോമഡി സ്കിറ്റുകളിൽ സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി. അന്ന് മുതൽ ഈ പേരിലാണ് സാജു അറിയപ്പെടാൻ തുടങ്ങിയത്.യഥാർത്ഥ പേരിനേക്കാൾ സാജുവിനും ഇഷ്ടം പാഷാണം ഷാജി എന്ന പേരാണ്. വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് സാജു മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. സാജുവിന്റ ഭാഗ്യചിത്രമായിരുന്നു വെള്ളിമൂങ്ങ എന്ന് വേണമെങ്കിൽ പറയാം. ചുരുങ്ങിയ കാലയളവിലൂടെയാണ് സാജു കടന്നു വന്നതെങ്കിലും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ സാജുവിന് കഴിഞ്ഞു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും പാഷാണം ഷാജിയുണ്ട്. നർമ്മമായ കൗണ്ടറുകൾ അടിക്കുന്നത് ആണ് പാഷാണം ഷാജിയുടെ ഒരു വലിയ പ്രത്യേകത. അഞ്ചിലൊരാൾ തസ്‌ക്കരൻ എന്ന പുതിയ ചിത്രമാണിനി ഇറങ്ങാൻ പോകുന്നത് അതാണ് സാജുവിന്റെ പുതിയൊരു സന്തോഷം.
ഇപ്പോൾ സാജുവിന്റെ പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. സാജു നവോദയ വീണ്ടും ഭാര്യയെ ഗുരുവായൂർ അമ്പല നടയിൽ വച്ച് വിവാഹം കഴിച്ച ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.ഇരുവരും വിവാഹം ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് വൈറൽ ആവുകയാണ് ഉണ്ടായത്. രണ്ടുപേരും വധുവരൻമാരായിട്ടാണ് നിൽക്കുന്നത്. എന്താണ് പെട്ടെന്ന് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. സാജു നവോദയ മുണ്ടും മേൽമുണ്ടും അണിഞ്ഞാണ് നില്ക്കുന്നത്. ഭാര്യ കസവു സാരിയും പിങ്ക് നിറത്തിലുള്ള ഹാൻഡ് വർക്ക് ബ്ലൗസും അണിഞ്ഞാണ് നിൽക്കുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന ഫോട്ടോസിന് ആരാധകർ ഏറെയാണ്. ഈ ഫോട്ടോയും പെട്ടെന്ന് തന്നെ ശ്രെദ്ധിക്കപ്പെട്ടിരുന്നു.ഭാര്യയെ ഒരുപാടിഷ്ടമാണ് സാജുവിന്. സ്വന്തം ഭാര്യയെ തന്നെ ഒന്ന് കൂടി വിവാഹം ചെയ്തിരിക്കുകയാണ് സാജു നവോദയ. ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സാജു സംസാരിക്കുന്നത് തന്റെ ഭാര്യയെ കുറിച്ചായിരുന്നു. ഒരു വ്യത്യസ്തമായ വിവാഹം ആയിരുന്നു എന്നാണ് പ്രേക്ഷകർ ഇതിനോടകം പ്രതികരിച്ചത്