Sunday, January 19, 2025
HomeLatest Updatesനിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ...

നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ്സന്തോഷ്‌ പറയുന്നത്

സന്തോഷ്‌ വർക്കിയുടെ ഒരു ആഗ്രഹം കേട്ട് തന്നെ കിളി പോയിരിക്കുകയാണ് ആരാധകർ. അപ്പൊഴിതാ അടുത്ത ആഗ്രവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്‌ വർക്കി. എത്ര നല്ല നടക്കാത്ത സ്വപ്നം എന്ന് കളിയാക്കി ആരാധകരും.

സന്തോഷ്‌ വർക്കി എന്ന പുതിയ ഒരു തരമാണ് ഇപ്പോൾ കുറെ നാളായി സോഷ്യൽ മീഡിയയിലെ താരം.സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്. എന്നാൽ ഇപ്പോൾ വിവാദം ആയത് ഇതൊന്നുമല്ല. സന്തോഷ്‌ വർക്കി പുതിയൊരു ആഗ്രഹം പറഞ്ഞു രംഗത്ത് വന്നിരുന്നു.എന്താണെന്നല്ലേ; നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞിരിക്കുന്നത്. ഒരുപാട് തവണ ഇക്കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല എന്നാണ് സന്തോഷ്‌ പറയുന്നത്.

അത് മാത്രമല്ല ഒരു സഹോദരനായോ സുഹൃത്തായിട്ടെങ്കിലും കണ്ടു കൂടെ എന്നായി സന്തോഷിന്റെ മറ്റൊരു ചോദ്യം. നിത്യ മേനോൻ ഇതൊന്നും അനുകൂലിക്കാത്തത് കൊണ്ട് ഇപ്പോൾ വേറൊരു കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്‌. ഇനി നിത്യ മേനോൻ ഇങ്ങോട്ട് തന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞാലും വേണ്ട വേണ്ടായെന്നാണ് സന്തോഷിന്റെ തീരുമാനം. എന്തൊരു കഠിനഹൃദയ ആണ് നിത്യ എന്നും ഹൃദയമേ ഇല്ലാത്ത സ്ത്രീ ആണെന്നും ഒക്കെയാണ് സന്തോഷിന്റെ കുറിപ്പിൽ.ഇപ്പോഴിതാ സന്തോഷ്‌ വർക്കിയുടെ അടുത്ത ആഗ്രഹം; വല്ലാത്ത ഒരു ആഗ്രഹം ആയി പോയല്ലോ എന്നാണ് ആരാധകർ പറയുകയും ചിന്തിക്കുകയും ചെയുന്നത്. മലയാള സിനിമയിലിപ്പോൾ എല്ലാവർക്കും സുപരിചിതയായ ഒരു നടിയാണ് നിഖിലാ വിമൽ. ഒരുപാട് സിനിമകൾ നിഖിലാ ചെയ്തിട്ടുണ്ട്. അൽഫോൻസാമാ എന്ന ഭക്തി സീരിയലിലൂടെ ആയിരുന്നു നിഖിലാ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.

ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന വേഷത്തിലൂടെയാണ് നിഖിലാ ആരാധകർക്കു പ്രിയപ്പെട്ടവൾ ആയത്.കണ്ണൂരിലെ തളിപ്പറമ്പിലാണ് നിഖിലാ ജനിച്ചത്. ഇപ്പോൾ സന്തോഷ്‌ വർക്കി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്. നിഖിലയുടെ അമ്മയോട് ഈ കാര്യം സൂചിപ്പിച്ചുവെന്നും അമ്മ താല്പര്യം ഇല്ല എന്ന് പറഞ്ഞെന്നുമാണ് സന്തോഷ്‌ പറയുന്നത്. നിഖിലയെ താൻ ഫോൺ വിളിച്ചപ്പോൾ ആറാട്ടണ്ണാ എന്ന് തന്നെ വിളിച്ചെന്നാണ് സന്തോഷ്‌ പറയുന്നത്. തനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും താനും കമ്മ്യൂണിസ്റ്റ്‌ ആണ് നിഖിലയും കമ്മ്യൂണിസ്റ്റ്‌ ആണ് എന്നൊക്കെയാണ് സന്തോഷ്‌ പറയുന്നത്. എന്നാൽ നിഖിലക്കു താല്പര്യം ഇല്ലെന്നും സന്തോഷ്‌ തന്നെ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments