സ്വന്തം കെട്ടിയോനെ കളഞ്ഞിട്ട് പൈസയുടെ പുറകെ പോവാണെന്നു പറഞ്ഞ് നടി നവ്യ നായരിനെ അപമാനിച്ച യുവാവിന് കടുത്ത മറുപടി നൽകി താരം.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു യുവ നടിയാണ് നവ്യാ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രം നവ്യക്ക് പ്രേക്ഷകരുടെ ഇടയിൽ ഒരുപാട് സ്വീകാര്യത ലഭിച്ചിരുന്നു. ഒരു കാലത്ത് സിനിമയിൽ ഒരുപാട് തിളങ്ങി നിന്ന താരമാണ് നവ്യാ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു നടി നവ്യാ നായർ. പിന്നീട് നടി വളരെ തിരക്കുള്ള ഒരു നടിയായി മാറി കഴിഞ്ഞിരുന്നു. കന്നഡയിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.നന്ദത്തിലെ ബാലാമണി എന്ന കഥാപാത്രം ആണ് മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ടത്. 2010 ലാണ് നവ്യാ നായർ വിവാഹം കഴിക്കുന്നത്.അതിനു ശേഷം കുടുംബ ജീവിതത്തിന്റെ തിരക്കുകളിലായിരുന്നു താരം. വിവാഹ ശേഷം ഒരിടവേളക്ക് ശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാൻസ് ഡാൻസിൽ അവതാരകയായിരുന്നു.ചില പരസ്യങ്ങളിലും ഇതിനിടക്ക് നവ്യ അഭിനയിച്ചിട്ടുണ്ട്.ബഡായി ബംഗ്ലാവിൽ അതിഥിയായും നവ്യ എത്തിയിട്ടുണ്ട്.
അതിനിടക്ക് കന്നഡയിൽ ദൃശ്യത്തിന്റെ റീമേക്ക് സിനിമ മാത്രമാണ് അഭിനയിച്ചത്. മലയാളത്തിൽ വലിയ ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചു വന്നത് ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു. ആ സിനിമയിൽ വേറിട്ട ഒരു കഥാപാത്രത്തെ ആയിരുന്നു നവ്യ അവതരിപ്പിച്ചത്. ആ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ടൂവീലർ ഓടിക്കാൻ അറിയാത്ത നവ്യ അത് പഠിക്കുകയായിരുന്നു. ആ സിനിമയുടെ പ്രമോക്ഷന് വേണ്ടി എത്തിയപ്പോഴൊക്കെ നവ്യയുടെ ടൂവീലർ പടനം വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു.അഭിനയതിനൊപ്പം തന്നെ നൃത്തവേദികളിലും സജീവമാണ് നവ്യ നായർ. ഒരുപാട് വേദികളിൽ നവ്യ നായർ നൃത്തചുവടുകൾ വയ്ക്കുന്നുണ്ട്. സ്ത്രീകൾ ഏത് ഫോട്ടോ ഇട്ടാലും സ്ത്രീകളെ പരിഹസിക്കാനും മോശം കമെന്റുകൾ ഇടാനും ഒരുപാട് പേരുണ്ടാകുമെന്നും അതൊന്നും മൈൻഡ് ചെയ്യണ്ട ആവശ്യം ഇല്ലെന്നും ആണ് നവ്യ നായർ പറയുന്നത്.
ഇപ്പോളിതാ അങ്ങനെ ഒരു കംമെന്റിനു മറുപടിയുമായിട്ടാണ് നവ്യ രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വന്ന കംമെന്റിനാണ് നവ്യ മറുപടി നൽകിയിരിക്കുന്നത്. “കെട്ടിയോനെ കളഞ്ഞിട്ട് പൈസക്ക് വേണ്ടി നടക്കുകയാണെന്നും അങ്ങനെ പൈസക്ക് പുറകെ പായുന്ന നിങ്ങളോട് എന്ത് പറയാനാണ്” എന്നാണ് സോഷ്യൽ മീഡിയയിൽ ഒരാൾ കമന്റായി ഇട്ടിരിക്കുന്നത്.ഹാപ്പി ആയിട്ടാരിക്കണം അതാണ് വേണ്ടതെന്നും ഇങ്ങനെ എല്ലാ ഫോട്ടോസിനും വീഡിയോസിനും ദുഷിപ്പ് പറയാൻ വേണ്ടി മാത്രം നടക്കുന്ന ചിലർ ഉണ്ടെന്നുമാണ് നവ്യ മറുപടി നൽകിയത്.
സ്ത്രീകളോട് മോശമായി പെരുമാറുന്നതും മോശം കമന്റ്സ് ഇടുന്നതും ചിലർക്ക് ഒരു ഹരമാണെന്നും ചിലർക്ക് അത് ഒരു ബലഹീനത ആണെന്നും നല്ല ചുട്ട മറുപടി നൽകണമെന്നുമാണ് നവ്യ പറഞ്ഞത്.