Thursday, November 21, 2024
HomeLatest Updatesഇരട്ട കുട്ടികൾ ജനിച്ചിട്ടും നയൻതാരയുടെ സമയം തെളിഞ്ഞില്ലല്ലോ,നയന്തരക്കെതിരെയുള്ള അടുത്ത വിവാദം

ഇരട്ട കുട്ടികൾ ജനിച്ചിട്ടും നയൻതാരയുടെ സമയം തെളിഞ്ഞില്ലല്ലോ,നയന്തരക്കെതിരെയുള്ള അടുത്ത വിവാദം

ഇരട്ട കുട്ടികൾ ജനിച്ചിട്ടും നയൻതാരയുടെ സമയം തെളിഞ്ഞില്ലല്ലോ എന്നാണ് ഇപ്പോഴും ആരാധകർ പറയുന്നത്. വാടക ഗർഭധാരണത്തിലൂടെ നയൻതാരക്ക് ഇരട്ടകുട്ടികൾ ജനിച്ചതാണ് ഇപ്പോൾ നയന്തരക്കെതിരെയുള്ള അടുത്ത വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
*

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് നയൻ‌താര. ഡയാന മറിയം കുര്യൻ എന്ന് പേരുള്ള നയൻ‌താര ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്നത്. കൈരളി ചാനലിലെ ഒരു ചെറിയ പ്രോഗ്രാമിൽ കൂടി എത്തിയ നടി മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ച നടി ലേഡീസ് സൂപ്പർ സ്റ്റാറായി മാറി. നയൻ‌താര പോലും വിചാരിച്ചതല്ല താൻ ഇത്രക്ക് വലിയ സ്റ്റാർ ആകുമെന്ന് അത് പോലെയായിരുന്നു താരത്തിന്റെ മുന്നേറ്റം. മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ച നടി ഇപ്പോൾ ഹിന്ദിയിലും അഭിനയിക്കുന്നുണ്ട്. ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയാണ് നയൻ‌താര തന്റെ ഈ നേട്ടങ്ങളെല്ലാം തന്നെ കരസ്തമാക്കിയത്.

ഒരുപാട് ഗോസിപ്പുകൾ നയൻ‌താര നേരിട്ടിരുന്നു. മലയാളത്തിൽ ഒരു മികച്ച താരവുമായി ഗോസിപ്പ് കേട്ടിരുന്നു. പിന്നീട് തമിഴ് സൂപ്പർ താരം സിമ്പുവുമായി പ്രണയത്തിലായി നയൻ‌താര. വളരെ പ്രശ്നങ്ങൾ നിറഞ്ഞ ആ പ്രണയം എങ്ങുമെത്താതെ അവസാനിച്ചു. തുടർന്ന് സിനിമാ നടനും സിനിമാ സംവിധായകനും ഡാൻസറുമായ പ്രഭുദേവയുമായി പ്രണയത്തിലാവുകയും പ്രഭുദേവയെ വിവാഹം കഴിക്കാൻ വേണ്ടി മതം വരെ മാറിയ നടിയാണ് നയൻ‌താര.

പിന്നീട് പ്രഭുദേവക്ക് ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞ നയൻ‌താര പതിയെ ആ പ്രണയത്തിൽ നിന്നും പിന്മാറി. പിന്നീട് വീണ്ടും നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ ആ സിനിമയുടെ സംവിധായകനായ വിഘ്‌നേഷ് ശിവനുമായി 2015 ൽ പ്രണയത്തികവുകയും ചെയ്തു.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. 2022 ജൂൺ 9 ന് നയൻതാരയും സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്.ഇരുവരെയും ആരാധകർക്കു ഒരുപാട് ഇഷ്ടമാണ്.
ഇപ്പോൾ നയൻതാരയും വിക്കിയും അമ്മയും അച്ഛനുമായിരിക്കുകയാണ്.
ഇരട്ടകുട്ടികളാണ് ഇരുവർക്കും ജനിച്ചത്. രണ്ടു ആൺകുട്ടികളാണ്; ഇരുവരും കുഞ്ഞുങ്ങളുടെ കാലിൽ കെട്ടിപിടിച്ചു ചുംബനം നൽകുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞു അഞ്ചു മാസമായപോഴേക്കും അപ്പനും അമ്മയും ആയി എന്ന സന്തോഷം ആണ് വിഘ്‌നേഷ് ശിവൻ പങ്കു വച്ചിരിക്കുന്നത്. നയൻ‌താരയും വിഘ്‌നേഷ് ശിവനും വാടക ഗർഭ ധാരണത്തിൽ കൂടിയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരിക്കുന്നത്.

ബോളീവുഡിൽ മാത്രമേ വാടക ഗർഭധാരണം കാണാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാലിപ്പോൾ തെന്നിന്ത്യയിലും കാണാൻ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ ഓമനിക്കാനും ലാളിക്കാനും കിട്ടിയ സന്തോഷത്തിലാണിരുവരും.എന്നാൽ ഇപ്പോഴും വിവാദങ്ങൾ നേരിടുകയാണ് നടി. സറോഗസി അല്ലെങ്കിൽ വാടക ഗർഭധാരണം വഴിയാണ് നയൻ‌താര അമ്മയായിരിക്കുന്നത്. അതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാട് കമെന്റ്സാണ് വന്നിരുന്നത്. എല്ലാ വിവാദങ്ങളും നേരിട്ട പോലെ നയൻ‌താര ഈ പ്രശ്നങ്ങളും നേരിടും എന്നാണ് പക്ഷെ ആരാധകർ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments