രാജസേനൻ സാർ തൻറെ പുതിയ സിനിമയായ ഞാനും പിന്നെരു ഞാനും പ്രമോഷൻ ചെയ്ത രീതിയാണ് വ്യത്യസ്തമായ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ലുക്ക് കണ്ട് പലവിധ രീതിയിലുള്ള കമൻ്റുകൾ ആണ് ഇപ്പോൾ കാണാൻ ഇടയാകുന്നത്.
90% വും പോസിറ്റീവ് കമൻറുകൾ ആണെങ്കിലും ചിലർക്ക് ഈ ലുക്ക് അത്രയ്ക്ക് അങ്ങോട്ട് പിടിച്ചില്ല. സിനിമ നല്ല അഭിപ്രായം നേടി തീയറ്ററിൽ തുടരുന്നു.
ഇത് രാജസേനൻ അല്ല രാജസേനി ആണെന്ന് ആരാധകർ. എന്തായാലും ഇങ്ങനെയൊരു പ്രമോഷൻ കൊണ്ട് സിനിമയ്ക്ക് ഉപകാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. അധികം പ്രമോഷൻ ഇല്ലാതെ വന്ന സിനിമ ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തിയിരിക്കുന്നു.
സിനിമ വിജയമോ പരാജയമോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ് നല്ല അഭിപ്രായം കിട്ടുന്നുവെങ്കിൽ ശ്രമിക്കുക അഭിപ്രായങ്ങൾ പങ്കുവെക്കുക.
91ൽപരം തീയേറ്ററുകളിലാണ് ഇന്ന് സിനിമ റിലീസ് ആയിരിക്കുന്നത്. പ്രമോഷനുകൾ തീരെ കുറവായിരുന്നു എന്ന് തന്നെ പറയേണ്ടിവരും ദിവസം കൊണ്ട് ഉണ്ടാക്കിയ ഹൈപ്പ് വളരെ വലുതാണ് .
വിജയം ആശംസിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിട്ടുണ്ട്.