Friday, January 17, 2025
HomeLatest Updatesഈ സിനിമയിലെ വില്ലൻ തന്നെയല്ലേ ഫഹദ് ഇങ്ങനെ ആഘോഷിക്കേണ്ട കാര്യമുണ്ടോ പ്രതിഷേധം ശക്തമാകുന്നു തമ്മിൽ പ്രേക്ഷകർ...

ഈ സിനിമയിലെ വില്ലൻ തന്നെയല്ലേ ഫഹദ് ഇങ്ങനെ ആഘോഷിക്കേണ്ട കാര്യമുണ്ടോ പ്രതിഷേധം ശക്തമാകുന്നു തമ്മിൽ പ്രേക്ഷകർ പറയുന്നത് ഇങ്ങനെ…

തമിഴിൽ 2023ലെ ഏറ്റവും മികച്ച ഒരു റിലീസായിരുന്നു മാമന്നൻ, മാരി സൽവരാജ് സംവിധാനം ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ഉദയനിധി സ്റ്റാലിൻ വടിവേലു ഫഹദ് ഫാസിൽ എന്നിവരായിരുന്നു, ഫഹദിന്റെ കഥാപാത്രം ക്രൂരനായ ഒരു ജന്മിയുടെ കഥാപാത്രമാണ്,

എന്നാൽ ഇപ്പോൾ സിനിമാ നെറ്റ്ഫ്ലിക്സ് ഇറങ്ങിയതിനു ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രവും ഫഹദ് ഫാസിലിന്റെ രത്നവേലു എന്ന കഥാപാത്രമാണ് , മാരി സെൽവരാജ് എന്താണോ പറയാൻ ഉദ്ദേശിച്ചത് അതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ നടന്നുകൊണ്ടിരിക്കുന്നത് , ഇത്ര നെഗറ്റീവ് ആയി കാണിച്ച ഫഹദ് ഫാസിലിന്റെ ജാതിക്കാർ തന്നെ ഇവരുടെ ജാതി പരിപാടികളിൽ ഫഹദ് ഫാസിലിനെ കൂടി ഉള്ള ഫ്ലക്സുകൾ അടിച്ചു ആഘോഷിക്കുന്ന കാഴ്ചയാണ് കാണുന്നത് , സിനിമയിൽ മറ്റു കഥാപാത്രങ്ങൾക്ക് ഡപ്ത് കുറഞ്ഞു പോയതാണ് ഇതിന് കാരണമെന്ന് ഒരു കൂട്ടം ആൾക്കാർ പറയുന്നു, മലയാളത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ തമിഴിലും ഇങ്ങനെ വളരെ മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നതിൽ മലയാളികളാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്,

ട്വിറ്റർ തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്നത് ഫഹദ് ഫാസിലിന്റെ എഡിറ്റിങ്ങുകളാണ് , അതിനുശേഷം മാരി സെൽവരാജ് തന്നെ തന്റെ ട്വിറ്ററിൽ ഫഹദിനോടൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതുപോലെ തന്നെ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റുന്നത് നമ്മൾ കണ്ടു. ഇപ്പോൾ ആ കഥാപാത്രത്തിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ ഫഹദ് ഫാസിൽ തൻറെ കവർ ഫോട്ടോ ആയി വച്ചിരിക്കുന്നത് , ആ കമൻറ് ബോക്സ് നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും മലയാളികളെക്കാൾ കൂടുതൽ തമിഴ് ആൾക്കാരും മറ്റ് ആൾക്കാരുമാണ് കൂടുതലുള്ളത്, ബംഗ്ലാദേശിൽ നിന്ന് വരെ ഫഹദിൻ ഇപ്പോൾ ആരാധകർ കൂടുന്നുണ്ട് എന്നത് കമൻറ് ബോക്സ് തന്നെ സൂചിപ്പിക്കുന്നു, മാരി സെൽവരാജിന് കിട്ടിയ വലിയ ഒരു അടിയാണ് ഇത് എന്ന് തമിഴ് സിനിമ ലോകം പറയുന്നുണ്ട്,

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments