Wednesday, January 15, 2025
HomeLatest Updatesബസ് ഡ്രൈവറിൽ നിന്ന് മലയാളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലിന്റെ മുതലാളിയായ കഥ KL BRO...

ബസ് ഡ്രൈവറിൽ നിന്ന് മലയാളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലിന്റെ മുതലാളിയായ കഥ KL BRO Biju Rithvik അവരുടെ ദിവസ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും ..read more

മലയാളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ഏതാണെന്ന് ചോദിച്ചാൽ പലരുടെയും മനസ്സിൽ വരുന്ന ഉത്തരങ്ങൾ ഒന്നുകിൽ എം ഫോർ ടെക് അല്ലെങ്കിൽ കരിക്ക് എന്നൊക്കെയാവും . എന്നാൽ അതൊന്നുമല്ല മലയാളത്തിലെ ഏറ്റവും വലിയ യൂട്യൂബ ചാനൽ ഒരു ബസ് ഡ്രൈവർ ആയിരുന്ന കൊറോണക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടു പോയ ബിജുവിന്റെ ചാനലാണ് മലയാളത്തിലെ ഏറ്റവും വലിയ യൂട്യൂബിൽ ചാനൽ.

2020 ജൂലൈ 21നാണ് ബിജു തൻറെ യൂട്യൂബ് ചാനൽ ആരംഭിച്ചത് ഇതു വരെ 1800 ൽ കൂടുതൽ വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ആയിട്ടുണ്ട് .അതിൽ തന്നെ 100 മില്യൻ വ്യൂസ് കടന്നു വീഡിയോകളുടെ എണ്ണം ഒരുപാട് ആണ്. ഇപ്പോൾ 25 മില്യൺ സബ്സ്ക്രൈബേഴ്സിനോട് അടുക്കുകയാണ് ബിജു തൻറെ ചാനലിലൂടെ. ദിവസ വരുമാനം ഞെട്ടിക്കുന്നതാണ് , വരുമാനം ഏകദേശ വരുമാനം പറയുന്ന ചെയ്യുന്ന ചാനൽ പ്രകാരം ദിവസ വരുമാനം എന്ന് പറയുന്നത് 4000 ഡോളറിന് അടുത്താണ് അതായത് മൂന്ന് ലക്ഷത്തിന് മുകളിൽ വരും.

 

സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ലോക്ക് ഡൗൺ സമയത്താണ് ബിജു തൻറെ ചാനൽ തുടങ്ങുന്നത് ഇത്ര വലിയ വിജയം തന്റെ ചാനല് നേടാനാവും എന്ന് ബിജു വരെ വിചാരിച്ച് കാണില്ല. ബിജുവിന്റെ കുടുംബ വിശേഷങ്ങളും ചില കണ്ടെന്റുകളുമാണ് യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കുന്നത്. ഈ ആറംഗ കുടുംബത്തിന്റെ വീഡിയോ കാണാൻ കേരളത്തിൽ നിന്നും മാത്രമല്ല ആരാധകർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ആരാധകർ ഉണ്ട്.

 

ചെയ്യുന്ന ഷോർട്ട് വീഡിയോകളിൽ ഡയലോഗ് ഇല്ല എന്നതിനാൽ അത് എല്ലാ ആൾക്കാർക്കും മനസ്സിലാവുകയും കണക്ട് ചെയ്യാൻ സാധിക്കുന്നതും ആണ് ഇവരുടെ ചാനലിന്റെ ഏറ്റവും വലിയ ഒരു വിജയം എന്ന് പറയാം. കൊറോണ കാലം പലർക്കും ദുസഹം ആയിരുന്നെങ്കിലും അതിൽ നിന്നും വിജയം നേടാമെന്ന് ബിജു തെളിയിക്കുകയുണ്ടായി 24 മില്യൺ സബ്സ്ക്രൈബ് തികയുന്ന വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും ഇന്നത്തേക്ക് 24.5 മില്യൻ അടുത്ത് സബ്സ്ക്രൈബ് ബിജുവിന് ആയിട്ടുണ്ട്.

 

പഴയ ഷോട്ട് വീഡിയോകളും മറ്റും ഓരോ ദിവസവും ഉണ്ടാക്കുന്നത് 20 മില്യൺ മേലെ വ്യൂ ആണ് എന്നാണ് ഏകദേശം കണക്കുകൾ അതിൽ കൂടുതൽ ഉണ്ടാവാനാണ് സാധ്യത എന്നാണ് സത്യം. മറ്റൊരു വലിയ ചാനലായ എം ഫോർ ടെക്കിനെക്കാൾ ഇരട്ടി സബ്സ്ക്രൈബ് കൂടുതലാണ് ബിജുവിനെ ചാനലിന് ഉള്ളത്.

ബിജുവിനെ ചാനലിന്റെ ബയോ ഇങ്ങനെയാണ് കണ്ണൂർകാരനും കന്നഡകാരിയും അമ്മയും അനുമോളും ചേർന്ന ഒരു കുഞ്ഞു ചാനൽ. ബിജു തൻറെ സ്വപ്നങ്ങൾ എല്ലാം ഈ ചാനൽ വഴി സാഫല്യം ആക്കുകയാണ്.

വളർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചാനൽ ആവാൻ ബിജുവിന് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

മില്യൻ അല്ല ഇപ്പോൾ മില്യൻ വ്യൂസ് ആണ് കൂടുതലായി ബിജുവിനെ ചാനലിൽ കാണുന്നത് കോടിക്കണക്കിന് ആളുകൾ കണ്ട വീഡിയോകളുടെ എണ്ണം എടുത്തുനോക്കിയാൽ അത് ആയിരത്തിനടുത്ത് വരും ഉണ്ടാവുന്ന വരുമാനം വലുതുമാണ്.

ബിബിജുവിനെ യൂട്യൂബ് ഒരുക്കിയ അത്താഴവിരുന്നിന്റെ വീഡിയോയും അദ്ദേഹത്തിൻറെ ചാനലിൽ ഉണ്ട് യൂട്യൂബിൽ നിന്ന് ഇങ്ങനെയൊരു അംഗീകാരം കിട്ടിയ വളരെ ചുരുക്കം യൂട്യൂബേഴ്സിൽ ഒരാളാണ്  ബിജു.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments