ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള സിനിമയാകെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയമാണ് ഇപ്പൊൾ. മലയാള സിനിമയിൽ പല പ്രമുഖരും ഇന്നും ഇന്നലെയും തുടങ്ങിയ കലാപരിപാടിയല്ല ഇതൊന്നും. അങ്ങ് അടൂർ ഭാസി മുതൽ ഇങ്ങ് ഷൈൻ ടോം ചാക്കോ വരെ പലവിധ വിവാദങ്ങളിൽ പേരുലയുമ്പോൾ ഏകദേശം 60 കൊല്ലങ്ങളോളം വരുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന വിവാദങ്ങളും ആരോപണങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഒരിക്കൽ കെപിഎസി ലളിത അടൂർ ഭാസിയെപ്പറ്റി പറഞ്ഞത് മുതലാണ് ഇതിൻ്റെയൊക്കെ തുടക്കം “ഭാസി അടുപ്പിക്കാൻ കൊള്ളാത്തവൻ” എന്നായിരുന്നു ലളിത അന്ന് പറഞ്ഞത്. ശേഷം മമ്മൂട്ടിയുടെ ഈഗോ ക്ലാഷിനെപ്പറ്റി മറ്റൊരു പ്രമുഖ സംവിധായകൻ പറഞ്ഞത് ഓർക്കുന്നു
“ഏതോ ഒരു സിനിമയുടെ സെറ്റിൽ ബിന്ദു പണിക്കരുടെ ഡ്രസിൻ്റെ വില തൻ്റെ ഡ്രസിനെക്കാൾ കൂടുതലാണെന്ന് കേട്ടപ്പോൾ അവരുടെ കോസ്റ്യൂം വരെ മാറ്റിയെടുക്കാൻ ശ്രീ മമ്മൂട്ടി ശ്രമിച്ചു എന്ന്”. ഈ കാലയളവിൽ മമ്മൂട്ടി – സുഹാസിനി..
മോഹൻലാൽ – പ്രമുഖ നടിമാർ ഒക്കെ വെച്ച് ഗോസിപ്പ് നിറഞ്ഞു നിന്നിരുന്നെങ്കിലും മലയാള സിനിമ ഇൻഡസ്ട്രി ഒട്ടാകെ വലിയ ഒരു വിപ്ലവം ഉണ്ടാവുന്നത് 2000ത്തിനു ശേഷമാണ്… ഷക്കീല ഫിലിംസ് കേരളത്തിൽ മുൻനിര താരങ്ങളുടെ പടങ്ങൾക്കൊപ്പം ജനങ്ങൾക്കിടയിൽ ഒരു ഓളം സൃഷ്ടിച്ചു പോന്നിരുന്നു. അക്കാലയളവിൽ ആയിരുന്നു ദിലീപ് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയതും 1997 ലിറങ്ങിയ പഞ്ചാബി ഹൗസ് വഴി ദിലീപ് മലയാളി മനസ്സിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു.. 2002ൽ പുറത്തിറങ്ങിയ മീശമാധവനിലൂടെ ദിലീപ്- കാവ്യ ബന്ധത്തിന് തിരികൊളുത്തി. ആ സിനിമയിൽ ഒരു സീനിൽ തന്നെ സംവിധായകൻ ലാൽ ജോസിനെ നിർബന്ധിച്ച് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന ഒരു സീൻ ദിലീപ് തുന്നി ചേർത്തു. ഇതേ പോലെ തന്നെ ദിലീപിൻ്റെ വരാനിരിക്കുന്ന ഒട്ടുമിക്ക സിനിമകളിലും കാവ്യയെ നായികയാക്കി. ഇതിനിടയിലാണ് നമ്മൾ കണ്ട് ഇഷ്ടപ്പെട്ട ദിലീപ് തൻ്റെ ജോണി ആൻ്റണി സിനിമയായ സിഐഡി മൂസയിലേക്ക് ഭാവനയെ കാസ്റ്റ് ചെയ്യുന്നത്. ശേഷം ഭാവനയുടെ ചുവടുപറ്റി നവ്യയും.. ഗോപികയും..മീരയും ദിലീപ് ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായി. അതിനിടയിലാണ് പൃഥ്വിരാജ് എന്നൊരു പത്തൊമ്പത്തുകാരൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പൃഥ്വിരാജ് വന്നതുമുതൽ അയാളോട് അന്നത്തെ ഒട്ടുമിക്ക യുവ നടന്മാർക്കും അസൂയയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചതിക്കാത്ത ചന്തുവിൽ വിനീത് റോള് ആദ്യം കാസ്റ്റ് ചെയ്തത് രാജുവിനേയും ജയസൂര്യയുടെ റോള് ആദ്യം കാസ്റ്റ് ചെയ്തത് ദിലീപിനെയും ആയിരുന്നെങ്കിലും അന്നത്തെ ഈഗോ ക്ലാഷ് മൂലം ഇരുവരും പിൻവാങ്ങുകയായിരുന്നു. ശേഷം ജയസൂര്യ- വിനീത് കോംബോയില് ചിത്രം ഇറങ്ങുകയും സൂപ്പർഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മലയാള സിനിമയിലെ മറ്റൊരു വലിയ പ്രതിസന്ധിയുടെ തുടക്കം…(തുടരും)