10. തണ്ടർ റിവർ റാപിഡ്‌സ്
നമ്മുടെ ലിസ്റ്റിലെ ആദ്യത്തെ റൈഡ് വരുന്നത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്. 1986 മുതൽ നല്ല രീതിയിൽ പ്രവർത്തിക്കുകയായിരുന്നു. മാത്രമല്ല അവിടത്തെ ഏറ്റവും സുരക്ഷിതമായതുമായിരിന്നു ഈ റൈഡ്.
ഒരു സാധാരണ വട്ട വള്ളത്തിൽ യാത്രികരെ ബന്ധിപ്പിച്ചു കൊണ്ട് നീങ്ങുന്ന വളരെ ലളിതമായ ഒരു സംവിധാനം. എന്നിരുന്നാലും ദൗർഭാഗ്യകരമായ ഒരു സംഭവത്തിനിടെ റൈഡ് നടത്തി കൊണ്ടിരിക്കുകയായിരുന്ന 4 പേർ ഈ വള്ളത്തിൽ നിന്നും താഴേക്ക് വീഴുകയും വള്ളം പ്രവൃത്തിച്ചു കൊണ്ടിരുന്ന യന്ത്രഭാഗത്ത് അകപ്പെടുകയും ചെയ്തു. ആ നാലുപേർ രക്ഷപെട്ടിട്ടില്ല എന്ന് പ്രത്യേകിച് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരുപാടു വർഷത്തെ സുരക്ഷാ ചരിത്രമുണ്ടെങ്കിലും ഈ ഒരു സംഭവത്തിന് ശേഷം പാർക്ക് പൂർണ്ണമായും അടച്ചിടുകയാണുണ്ടായത്.
9. സൺ ഓഫ് ബീസ്റ്റ്
മരം കൊണ്ടുണ്ടാക്കിയ റോളർ കോസ്റ്ററുകൾ എല്ലായ്പ്പോഴും ഒരു ഞെട്ടലുണ്ടാക്കുന്നവയാണ്. കാരണം മിക്കവാറും അവ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയത് തന്നെ ആയിരിക്കും. അത് ആദ്യമായി തുറന്നു കൊടുത്തപ്പോൾ, അത് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതും ഉയരം കൂടിയതുമായ റൈഡായിരുന്നു. എന്നിരുന്നാലും ഈ ഒരു സംവിധാനത്തിന് ഒരുപാട് റൈഡർമാരുടെ അപകടവും കാണേണ്ടി വന്നിട്ടുണ്ട് അവയിൽ ഒന്നായിരുന്നു 2006 ൽ 27 പേർക്ക് ഗുരുതരമായി പരിക്കേറ്റ ഒരു ഭീകരമായ അപകടം. കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കത്തക്കവണ്ണം ഈ റൈഡിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് സമ്മർദ്ദം കാരണം തലച്ചോറിലെ രക്തക്കുഴൽ തകർന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു . 2009 ൽ ഈയൊരു റൈഡ് നിർത്തലാക്കുന്നതിന് ഈ സംഭവം ആവശ്യത്തിലധികം കാരണമായി.
8. വെറക്ട്
അടുത്തതായി പറയാൻ പോകുന്ന റൈഡ് യഥാർത്ഥത്തിൽ ഒരു റോളർ കോസ്റ്ററല്ല, എങ്കിലും പ്രത്യേക പരിഗണന അർഹിക്കുന്നതാണ്. 2014 ലാണ് വെറക്ട് തുറന്നു കൊടുത്തത്. എന്നാൽ അധികം വൈകാതെ 2016 ൽ തന്നെ ഇത് അടച്ചു പൂട്ടുകയും ഉണ്ടായി. വെറക്ട് ഒരു ഉയരമുള്ള വാട്ടർ റൈഡ് ആയിരിന്നു, ഇതിൽ മുകളിൽ നിന്നും ഒരു അടച്ച സംവിധാനത്തിൽ ആൾക്കാരെ താഴോട്ടേക്ക് മണിക്കൂറിൽ 70 മൈൽ എന്ന വേഗതയിൽ ഒഴുക്കി വിടുന്നു. സാധാരണ ഗതിയിൽ മൂന്ന് പേരാണ് ഇതിന്റെ ഉള്ളിലുണ്ടാകുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയത് ഒരു 10 വയസ്സുള്ള കുട്ടി ഈ സംവിധാനത്തിൽ നിന്നും പുറത്തേക്കു തെറിക്കുകയും അവിടെയുളള ഒരു സ്ട്രക്ച്ചറിൽ കുടുങ്ങി കിടക്കുകയും ചെയ്ത ഒരു സംഭവത്തോടെയാണ്. ഇത് ആ ബാലന്റെ മരണത്തിൽ കലാശിച്ചു. ഇതിനെ തുടർന്ന് അധികാരികൾ ഈ റൈഡ് നിർത്തലാക്കുകയും വെറക്ട് അടച്ചു പൂട്ടുകയും ചെയ്തു.
7. ബിഗ് ഡിപ്പർ
റോളർ കോസ്റ്റർ റൈഡിൽ കൂടി പോയ്കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ വാഹനം പാളം തെറ്റുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അതൊരു ദു:സ്വപ്നം തന്നെയാണ്. ദൗർഭാഗ്യം എന്നേ പറയേണ്ടൂ. യഥാർത്ഥത്തിൽ ഇത് തന്നെയാണ് ലണ്ടനിൽ വച്ചു കുറച്ചു കുട്ടികൾ ബിഗ് ഡിപ്പറിൽ റൈഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ സംഭവിച്ചത്. റൈഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ സംഭവിച്ച യന്ത്രത്തകരാർ കാരണം വാഹനം താഴേക്ക് ഉരുണ്ടു നീങ്ങുകയും പാളം തെറ്റുകയും ചെയ്തു. 10 കുട്ടികളുടെ ജീവനും നഷ്ടപ്പെട്ടു, അതുകൊണ്ട് തന്നെ അതിനു ശേഷം ഒരു കാലത്തു പ്രദേശത്തെ ഏറ്റവും പ്രശസ്‌തമായ റൈഡുകളൊന്നിൽ പിന്നീട് ആരും കയറാൻ താല്പര്യം കാണിച്ചില്ല.
6. ഗോസ്റ് ട്രെയിൻ
1972 ൽ ഒരു തീപിടുത്തം ഉണ്ടാകുന്നതിന് മുൻപ് 50 വർഷത്തോളമായി ഒരു പ്രശ്നവും ഇല്ലാതെ നല്ലരീതിയിൽ നടന്നു വന്നു കൊണ്ടിരുന്നതായിരിന്നു ലൂണ പാർക്ക്, സിഡ്‌നിയിൽ പ്രവൃത്തിച്ചു വന്നിരുന്ന ഗോസ്റ് ട്രെയിൻ. എന്നാൽ 7 ദൗർഭാഗ്യവാന്മാരായ റൈഡേഴ്‌സാണ് ഈ തീയിൽ പെട്ട് മരിച്ചത്, സ്വാഭാവികമായും അതിനു ശേഷം ഈ റൈഡ് പിന്നീട് തുടർന്ന് പോയില്ല. ലുണാപാർക് അവരുടെ മൊത്തം കോസ്റ്റ ട്രെയിനും ഈ ഒരു സംഭവത്തിന് ശേഷം കത്തി നശിച്ചു പോവുകയാണുണ്ടായത്. എന്താണ് ഈ തീ പിടുത്തതിന് കാരണമെന്ന് ആർക്കും ഇത് വരെ വ്യക്തമായി പറയാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ചിലർ ആരോപിക്കുന്നത് വയറിങ് പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.
5. മൈൻഡ് സ്‌ക്രാംബ്ലർ
എന്താണ് മൈൻഡ് സ്‌ക്രാംബ്ലറിനെ അല്പം വ്യത്യസ്തമാക്കിയതെന്നു വച്ചാൽ ന്യൂയോർക്കിൽ പ്ലേയ്‌ലാൻഡ് എന്ന പാർക്കിലെ ഒരു ഇരുണ്ട സങ്കേതത്തിലാണ് ഇത് സ്ഥാപിച്ചിരുന്നത് എന്നാണ്. അതേസമയം വെറും മൂന്ന് വർഷത്തിനുള്ളിൽ തന്നെ രണ്ട് ദൗർഭാഗ്യകരമായ മരണങ്ങൾക്ക് ഈ റൈഡ് കാരണമായി. ഒന്നാമത്തേത് 7 വയസ്സുള്ള ഒരു കുട്ടി അതിന്റെ സ്ഥാനത്തു നിന്നും വഴുതി പോവുകയായിരുന്നു. രണ്ടാമത്തേത് 21 വയസ്സുള്ള ഒരു സ്ത്രീയും. ഈ സ്ത്രീ മൈൻഡ് സ്‌ക്രാംബ്ലറിൽ റൈഡ് ചെയ്തത് ബെൽറ്റ് ടൈറ്റ് ആക്കാതെയായിരിന്നു. എന്തായിരുന്നാലും ഈ രണ്ട് സംഭവങ്ങൾക്കു ശേഷം റൈഡ് ക്ലോസ് ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ.
4. ഹോണ്ടഡ് കാസൽ
ഓസ്‌ട്രേലിയയിലെ ഗോസ്റ് ട്രെയിനിനു സമാനമായി ന്യൂ ജേഴ്സിയിലെ ഹോണ്ടഡ് കാസിലും ഒരു വലിയ തീപിടുത്തതോടു കൂടിയാണ് അവസാനിച്ചത്. 1984 ന് ഈ ദുരന്തം സംഭവിക്കുന്നതിനു മുൻപ് 6 വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിച്ചു വരുകയായിരുന്നു ഹോണ്ടഡ് കാസൽ. തീപിടുത്തം നടക്കുന്ന സമയത്ത് അതിനുള്ളിൽ 8 കൗമാരക്കാർ ഉണ്ടായിരുന്നു. ആരും ജീവനോടെ പുറത്തെത്തിയില്ല. മറ്റ് 7 പേർ രക്ഷപ്പെട്ടു പുറത്തു വന്നെങ്കിലും എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു സ്‌മോക്ക് ഡിറ്റക്ടർ പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. തീർച്ചയായും ദുരന്തം ഏതു നിമിഷവും നടക്കാൻ കാത്തിരിക്കുന്ന പോലെയായിരുന്നു. പ്രാദേശിക പോലീസ് സംവിധാനങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘാടകർ യാതൊരു വിധ ബിൽഡിംഗ് കോഡുകളും തീ പിടുത്ത സുരക്ഷയും പാലിച്ചിട്ടില്ല എന്ന് മനസ്സിലാക്കുകയുണ്ടായി.
3. ഫ്യൂജിൻ റയിജിൻ 2
ഒരുപാടു കാലങ്ങൾക്കു മുൻപ് ജപ്പാനിൽ എക്സ്പോ ലാൻഡ് എന്നു പേരായ വളരെ പ്രശസ്തമായ ഒരു അമ്യൂസ്മെന്റ് പാർക്ക് ഉണ്ടായിരുന്നു. 1974 ൽ തുറന്ന ഈ പാർക്കിലെ ഏറ്റവും പ്രശസ്തമായ റൈഡ് ആയിരുന്നു ഫ്യൂജിൻ റയിജിൻ 2. 1992 മുതൽ 2007 വരെയായിരുന്നു ഇതിന്റെ പ്രവർത്തന കാലഘട്ടം. ഈ റൈഡിൽ പങ്കെടുക്കുന്നവർ നിന്ന് കൊണ്ടായിരുന്നു റൈഡ് ആസ്വദിച്ചു കൊണ്ടിരുന്നത്, എന്നാൽ ഒരു റൈഡിനിടെ വീൽ ആക്സിൽ പൊട്ടുകയും അതുകാരണം റൈഡിന് തകരാറുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് 19 വയസ്സുള്ള ഒരു യുവതി മരിക്കുകയും ഒരു ഡസനിലധികം ആൾക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അധികാരികൾ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വസ്തുതയാണ് പുറത്തു വന്നത്, അപകടം ഉണ്ടാകാൻ കാരണമായ തകർന്ന വീൽ ആക്സിൽ 15 വർഷമായി അവർ മാറ്റിയിട്ടേ ഉണ്ടായിരുന്നില്ല. അത് മാത്രമല്ല കഴിഞ്ഞ ഒരു വർഷമായി പാർക്ക് സ്റ്റാഫ് ഒരു മെയ്‌ന്റനെൻസ് വർക്കുകളും നടത്തിയിട്ടുണ്ടായിരുന്നില്ല. അതായത് അപകടം എപ്പോൾ നടക്കും എന്ന് കാത്തിരിക്കുന്നത് പോലെയായിരുന്നു സത്യം പറഞ്ഞാൽ ഇവരുടെ നടപടി.
2. ഡെർബി റേസർ
ഡെർബി റേസർ അടച്ചു പൂട്ടപ്പെട്ടത് 1932 ലായിരിന്നു, അതിനു മുൻപ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഏറ്റവും പ്രശസ്തമായ റൈഡുകളിൽ ഒന്നായിരുന്നു ഇത്. മരം കൊണ്ടായിരുന്നു ഇത് നിർമ്മിച്ചത്. അന്നത്തെ കാലത്ത് ഒരു ലക്ഷത്തി നാല്പത്തിനായിരം ഡോളറാണ് ഇതിനു വേണ്ടി ചിലവഴിച്ചത്. ഇന്നത്തെ നിലയിൽ ഇത് ഏതാണ്ട് 40 ലക്ഷം ഡോളറോളം വരും. എന്നാൽ ഇത്രയും വലിയ തുക പോലും ഈ പ്രദർശന സംരംഭത്തെ അടച്ചു പൂട്ടലിൽ നിന്നും രക്ഷിക്കാൻ ഉതകിയില്ല. ഇതിന്റെ തുടക്ക ദിവസത്തിൽ തന്നെ ഒരാൾ റോളർ കോസ്റ്ററിൽ നിന്നും താഴെ വീഴുകയുണ്ടായി. വീണ്ടും പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് രണ്ടാഴ്ച ഈ കാരണം കൊണ്ട് തന്നെ റൈഡ് അടച്ചിടേണ്ടിയും വന്നു. അതിനു ശേഷം ആറ് വർഷത്തോളം ഇത് തുടർന്ന് പ്രവർത്തിച്ചെങ്കിലും കാര്യങ്ങൾ അത്ര സ്മൂത്ത് ആയിരുന്നില്ല. അവസാനം 1935 ൽ ഒരു വക്കീൽ നോട്ടീസിനെ തുടർന്ന് ഈ റൈഡ് പൂർണമായും അടച്ചു പൂട്ടേണ്ടി വന്നു. അതിനു ശേഷം വേറൊരാൾ ഇത് ലീസിനു എടുക്കുകയും തുടർന്ന് നടത്തുകയും ചെയ്‌തെങ്കിലും 11 വർഷത്തിന് ശേഷം വീണ്ടും പൂട്ടേണ്ടി വന്നു.
1. സാൻഡ് ബ്ലാസ്റ്റർ
ഫ്ലോറിഡയിലെ ഡിറ്റോണ ബീച്ച് അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്തെ തന്നെ ഏറ്റവും പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ്. അവിടത്തെ തന്നെ ഏറ്റവും പ്രശസ്തമായ പ്രാദേശിക ലാൻഡ് മാർക്കാണ് അവിടത്തെ ബോർഡ് വാക്. ഇവിടെയായിരുന്നു ഒരു കാലത്ത് വളരെയധികം പ്രസിദ്ധമായിരുന്ന സാൻഡ് ബ്ലാസ്റ്റർ നിലനിന്നിരുന്നത്. സാൻഡ് ബ്ലാസ്റ്റർ വളരെ പ്രശസ്തമായ ഒരു റോളർ കോസ്റ്റർ ആയിരുന്നു, അതിന് ഒരുപാടു സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും 5 വർഷത്തോളം ഇത് പ്രവർത്തിക്കുകയുണ്ടായി. എന്നാൽ 2018 ൽ ഒരു ചെറു ട്രെയിൻ പാളം തെറ്റുകയും പത്തോളം ആൾക്കാർക്ക് അപകടം പറ്റുകയും ചെയ്തതോടെ എല്ലാം അവസാനിക്കുകയുണ്ടായി. മാത്രമല്ല രണ്ടു റൈഡേഴ്‌സ് ഇതിൽ നിന്നും നിലത്തും വീണു, നമ്മൾ ഇതിനു മുൻപേ മറ്റു വീഡിയോകളിൽ കണ്ടത് പോലെ തന്നെ. പക്ഷെ ഈ സംഭവം വലിയൊരു അത്ഭുതമൊന്നും ആയിരുന്നില്ല കാരണം സാൻഡ് ബ്ലാസ്റ്ററിന് ഒരുപാട് ഇലക്ട്രിക്കലും മറ്റുമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. പരാജയപ്പെട്ട ഒരുപാട് പരിശോധനകൾക്കു ശേഷം അവസാനം ഇങ്ങനെയൊരു പാളം തെറ്റലിനെ തുടർന്ന് അത് പൂർണ്ണമായും അടച്ചിടേണ്ടി വരികയാണ് ഉണ്ടായത്.