12. Dawki river, India
മേഘാലയയിലെ ബംഗ്ലാദേശ്നോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ് ഡോക്കി ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ നദിയിൽ ഉള്ളതുപോലെയൊരു ശുദ്ധജലം നിങ്ങൾക്ക് വേറെ എവിടെയും കാണാൻ കഴിയില്ല. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. ആളുകൾ umgot നദിയിലൂടെ ഉള്ള ബോട്ട് യാത്ര ആസ്വദിക്കാനായി മാത്രം ഇവിടെ എത്തിച്ചേരുന്നു. ശുദ്ധമായ വെള്ളം നിറഞ്ഞ തടാകവും അതിനു ചുറ്റുമുള്ള പച്ചപ്പും ഏതൊരാളുടേയും മനസ്സിനെ ആകർഷിക്കാൻ മാത്രം പര്യാപ്തമാണ്.
11.Son doong Cavern, Vietnam
ലോകത്തിലെതന്നെ ഏറ്റവും വലിയ ഗുഹയാണ് ഇത്. ഈ ഗുഹയ്ക്കുള്ളിലൂടെ ഒരു നദിയും ഒഴുകുന്നുണ്ട്. രണ്ടു മുതൽ അഞ്ച് ദശലക്ഷം വർഷങ്ങൾ വരെ ഇതിന് പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയാണ് ഇവിടെയുള്ള പ്രധാന വിനോദ സഞ്ചാരികളുടെ കടന്നുവരവിന്റെ സമയം.
10. Grasslands National Park, Canada
പേരുപോലെതന്നെ പുല്ലുകൾ ആണ് ഇവിടുത്തെ പ്രത്യേകത. ഗ്രാസ് ലാൻഡ് നാഷണൽ പാർക്കിൽ 70 തരത്തിലുള്ള പുല്ലുകളും അമ്പത് തരത്തിലുള്ള കാട്ടു പുഷ്പങ്ങളും നിറഞ്ഞുനിൽക്കുന്നു. കിലോമീറ്ററുകളോളം പുല്ലുകൾ ആണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. വൃക്ഷത്തിന്റെ സാന്നിധ്യം വളരെ കുറവാണെന്ന് തന്നെ പറയാം. പശുക്കളുടെയും കാട്ടുപോത്തുകളുടെയും വിഹാരകേന്ദ്രം ആണിത്. 1981 ൽ ആരംഭിച്ച ഇതുതന്നെയാണ് കാനഡയിലെ ആദ്യ നാഷണൽ പാർക്കും.
9. Lapland, Finland
ഫിൻലാൻഡിലെ ലാപ്ലാൻഡ് ഇന്ന് ഒരു പ്രമുഖ സഞ്ചാര കേന്ദ്രമാണ്. മൈനസ് 50 ഡിഗ്രി വരെ താപനില എത്തുന്ന ഈ സ്ഥലം. നവംബർ മാർച്ച് മാസങ്ങൾക്കിടയിൽ ഇവിടെ സന്ദർശിക്കുന്നതാവും ഏറ്റവും ഉത്തമം.
8. The Southern antarctica, world’s cleanest air
ശാസ്ത്രജ്ഞൻമാർ അംഗീകരിച്ചിട്ടുണ്ട് ലോകത്തിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്നത് അന്റാർട്ടിക്കയിൽ ആണെന്ന്. മനുഷ്യൻമാരാൽ പ്രകൃതി മലിനീകരണം നടക്കുന്നത് അന്റാർട്ടിക്കയിൽ സാധ്യമല്ല. കാരണം ജനനിബിഡം അല്ലാത്ത വാസയോഗ്യമല്ലാത്ത പ്രദേശമാണിത്. ആയതിനാൽ തന്നെ ഇവിടെയുള്ള വായുമലിനീകരണവും വളരെ കുറവാണ്. മനുഷ്യന്റെ ഇടപെടലുകൾ മൂലം ഉണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഈ സ്ഥലത്ത് ഇല്ലെന്നുതന്നെ പറയാം.
7. Daintree National Park Australia
നാനൂറ്റിമുപ്പതോളം സ്പീഷീസുകളിൽ പെടുന്ന പക്ഷി വർഗ്ഗങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. ലോകത്ത് വളരെയേറെ അപൂർവ്വമായ പതിമൂന്നോളം സ്പീഷീസുകളിൽ പെടുന്ന മൃഗവർഗങ്ങളും ഇവിടെ കണ്ടുവരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള മഴക്കാടുകൾ ആണ് ഇത്. കൂടാതെ മനുഷ്യൻ അധിവസിക്കാത്ത അപൂർവ്വം ചില സ്ഥലങ്ങളിലൊന്നാണ് ഇത്. ചുരുക്കിപ്പറഞ്ഞാൽ പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടി മാത്രമുള്ള ഒരു ഇടം.
6. Fiordland New Zealand
ഈ സ്ഥലം കൂടുതൽ പ്രശസ്തമായിരിക്കുന്നത് ഇതിന്റെ ഘടനയും, ഭൂമിശാസ്ത്ര പ്രത്യേകതകളും കൊണ്ടാണ്. ഒരു നിമിഷം ഇതിന്റെ ഭംഗിയിലേക്ക് നിങ്ങൾ ഒന്ന് സൂക്ഷിച്ചു നോക്കൂ.. ഇത്രയേറെ മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് പോകാൻ സാധിക്കുന്നില്ല എന്നോർത്ത് വിഷമം വരുന്നില്ലേ..
5. Singapore the world’s cleanest city
വൃത്തിയുടെ പര്യായമാണ് സിംഗപ്പൂർ സിറ്റി. സിംഗപ്പൂർ തെരുവുകളിലൂടെ നിങ്ങൾക്ക് എപ്പോഴെങ്കിലും നടക്കാൻ സാധിക്കുമെങ്കിൽ അത് നിങ്ങൾക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കും. ഇത്തരം വൃത്തി സിംഗപ്പൂരിൽ കൊണ്ടുവരുന്നതിന് അതിന്റെതായ കർശന ചട്ടക്രമങ്ങൾ കൂടെയുണ്ട്. തെരുവുകളിൽ ചുമ്മാ തുപ്പുന്നതിന് പോലും കനത്ത പിഴ നിങ്ങൾ അടക്കേണ്ടി വരും. ഒരു ബബിൾഗം റോഡുകളിൽ തുപ്പിയാൽ ചിലപ്പോൾ നിങ്ങൾക്ക് ജയിൽ ശിക്ഷ തന്നെ ലഭിച്ചേക്കാം.
4. The Atacama desert Chile
ലോകത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ചിലിയിലെ അറ്റക്കാമ. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വർണ്ണശബളമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ സ്ഥലം. ഏറ്റവും വരണ്ട കാലാവസ്ഥയിൽ വിരിയുന്ന അപൂർവയിനം പുഷ്പങ്ങൾ നിറഞ്ഞതാണ് ഈ പ്രദേശം. നമുക്കറിയാവുന്നതിൽ വച്ച് ഏറ്റവും വർണശബളമായ പുഷ്പങ്ങൾ വിരിയുന്ന സ്ഥലം എന്ന് വേണമെങ്കിൽ ഇതിനെ പ്രകീർത്തിക്കാം.. ഓഗസ്റ്റിലെ മദ്യ നാളുകളിൽ ഇവിടെ മഴപെയ്യും. മഴപെയ്ത ഉടനെതന്നെ ഇവിടെയുള്ള പ്രകൃതിക്ക് മാറ്റം സംഭവിക്കാൻ തുടങ്ങും. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ ഒറ്റരാത്രികൊണ്ട് മൊത്തം കാഴ്ചകളും മാറിമറിയുന്ന ഒരു അവസ്ഥ. അത്രയേറെ വിസ്മയം നിറഞ്ഞ ഒരു ഇടമാണ് അറ്റക്കാമ ഡിസേർട്ട്.
3. Kamchatka Peninsula, Russia
സോവിയറ്റ് റഷ്യയുടെ കാലഘട്ടത്തിൽ ഈ സ്ഥലം രാജ്യ സുരക്ഷയെ കരുതി അടച്ചുപൂട്ടി ഇരിക്കുകയായിരുന്നു. എന്നാൽ 15 വർഷങ്ങൾക്കു മുന്നേ ഈ സ്ഥലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഐസും തീയും നിറഞ്ഞ ഒരു സ്ഥലം ഈ ലോകത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങളിൽ നിന്നും ലാവാ സ്ഫോടനമുണ്ടായി നമ്മുടെ കണ്ണുകളിൽ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യവിസ്മയം നൽകാൻ മാത്രം പ്രാപ്തമായ ഒരു സ്ഥലമാണിത്. 50 ദശലക്ഷം വർഷങ്ങളോളം ആരാലും സന്ദർശിക്കപ്പെടാത്ത ഇടം ആയതിനാൽ തന്നെ, പ്രകൃതിയുടെ വന്യമായ സൗന്ദര്യത്താൽ മൂടപ്പെട്ടു കിടക്കുന്ന ഒരിടം ആണിത്.
2. Blue Lake New Zealand
ലോകത്തിലെ ഏറ്റവും ശുദ്ധജലം ലഭ്യമായ തടാകം എന്ന ലോക റെക്കോർഡിന് അർഹമാണ് ഈ തടാകം. ന്യൂസിലൻഡിലെ നെൽസൺ ലൈക് നാഷണൽ പാർക്കിന്റെ ഭാഗമാണ് ഇത്. ഈ തടാകത്തിന് പ്രത്യേകത എന്താണെന്ന് വെച്ചാൽ 260 അടിയോളം താഴെയുള്ള വസ്തുക്കളെ പോലും ഈ നദിയിലെ വെള്ളത്തിനടിയിലൂടെ നമുക്ക് കാണാൻ സാധിക്കും. അത്രയേറെ നൈർമല്യമേറിയ വെള്ളമാണ് ഈ നദിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്. കൂടാതെ നമ്മളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രകൃതിരമണീയമായ കാഴ്ചകളാലും സമ്പന്നമാണ് ഈ നദി.
1.Tristan da Cunha
ഈ സ്ഥലത്തേക്ക് നിങ്ങൾക്ക് എത്തിക്കണമെങ്കിൽ വിമാനമാർഗം ഒന്നും യാത്ര സാധ്യമല്ല. ആഴ്ചകളോളം കപ്പലിൽ യാത്ര ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഇവിടെ എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. ഇതൊരു ദ്വീപിന്റെ സമൂഹമാണ്.. ലോകത്തിന്റെ അറ്റത്തുള്ള ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. കുറച്ചു പഴകിയ സംസ്കാരം പേറുന്ന ആളുകളാണ് ഇവിടെ വസിക്കുന്നവർ ഒക്കെതന്നെ. എന്നാൽ തന്നെ നിങ്ങൾക്ക് ഇവിടെനിന്നും ഇവിടുത്തെ ജനങ്ങളുടെ അടുത്ത് നിന്ന് ലഭിക്കുന്ന വരവേൽപ്പുകൾ ഊഷ്മളം ആയിരിക്കും. സത്യൻ അന്തിക്കാട് സിനിമയിൽ ഒക്കെ കാണുന്ന പോലുള്ള നന്മനിറഞ്ഞ ആളുകളുടെ കൂട്ടം ആണ് ഇവിടെ വസിക്കുന്നത്.