Wednesday, October 9, 2024
HomeLatest Updatesതലനാരിഴയ്ക്ക് രക്ഷപെട്ട അതീവഭാഗ്യവന്മാരായ 10 മനുഷ്യർ

തലനാരിഴയ്ക്ക് രക്ഷപെട്ട അതീവഭാഗ്യവന്മാരായ 10 മനുഷ്യർ

10. Bill Morgan

പാർവതാരോഹകനായ ബിൽ മോർഗന്റെ കഥയാണ് നമ്മൾ ആദ്യമായി കേൾക്കാൻ പോകുന്നത്. ട്രക്കിങ്ങിനിടെ സംഭവിച്ച അപകടത്തിലൂടെ ധാരാളം മുറിവുകളും അതിന് പുറമേ ഹാർട്ട് അറ്റാക്കും വന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആളാണ് ബിൽ മോർഗൻ. ഡോക്ടർമാരുടെ പരിശോധയ്ക്കിടെ ബിൽമോർഗന്റെ ഹൃദയം 14 മിനിറ്റ് നേരത്തേക്ക് മിടിക്കാതെയായി. തങ്ങളാൽ ആവുന്ന എല്ലാ വൈദ്യസഹായവും ഡോക്ടർമാർ അദ്ദേഹത്തിന് നൽകി. പക്ഷെ ഒന്നും ഫലം ചെയ്തില്ല.ഒടുവിൽ ഇനിയൊന്നും ചെയ്യാൻ ശേഷിക്കാതെ അദ്ദേഹത്തിന് നൽകിയിട്ടുള്ള ലൈഫ് സപ്പോർട്ടുകളെല്ലാം പിൻവലിക്കാൻ മനസ്സില്ലാമനസ്സോടെ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പൊടുന്നനെ ബിൽമോർഗൻ ശ്വാസോശ്വാസം നടത്തുകയും ഹൃദയം സാധാരണ നിലയിൽ ആവുകയും ചെയ്തു. അമ്പരന്ന് നിന്ന ഡോക്ടർമാർക്ക് മുന്നിലൂടെ പൂർണ ആരോഗ്യവാനായി കേവലം പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ ബിൽമോർഗൻ നിന്നു. തികച്ചും മാജിക്കൽ ആയ ഒരു സംഭവമായിരുന്നു ബിൽമോർഗന്റെ തിരിച്ചു വരവ്.

9. Edwin E Robinson

ഭീകരമായ ഇടിമിന്നലുകളുടെയും അവ ഉണ്ടാക്കിയ നാശ നഷ്ടങ്ങളുടെയും കഥകൾ നാം ധാരാളം കേട്ടിട്ടുണ്ടാകും.വളരെ വിരളമായാണെങ്കിലും അവയിൽ നിന്ന് അത്ഭുതപരമായി രക്ഷപ്പെട്ടവരുടെ കഥകളും നാം കേട്ടിരിക്കുന്നു. എന്നാൽ വെറും ഒരു രക്ഷപ്പെടൽ മാത്രമല്ല എഡ്വിനെ നമ്മുടെ ഈ ലിസ്റ്റിൽ എത്തിച്ചത്.അതിനുപിന്നിൽ ഒരത്ഭുതത്തിന്റെ സ്പർശമുണ്ട്.ജന്മനാ അന്ധനും ഭാഗികമായി കേഴ്വിക്ക് തകരാറും ഉള്ള ആളായിരുന്നു എഡ്വിൻ. എന്തത്ഭുതമാണോ അവിടെ സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല പക്ഷെ ആ ഇടിമിന്നൽ ഏറ്റത്തിന് ശേഷം എഡ്വിൻറെ കാഴ്ചശക്തിയും കേഴ്വി ശക്തിയും തിരിച്ചു കിട്ടുകയുണ്ടായി.

8. Tsutomu Yamaguchi

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടം. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബുകൾ വർഷിക്കാൻ തീരുമാനമെടുത്തു.ആറ്റംബോബ് ദുരന്തത്തെ കുറിച്ച് യമഗുച്ചിയെക്കാൾ നന്നായി മറ്റാർക്കും പറയാനാവില്ല.കുടുംബത്തോടൊപ്പം നാഗസാക്കിയിൽ കഴിയുകയായിരുന്നു യമഗുച്ചി.ഹിരോഷിമയിൽ ബോബ് വർഷിക്കുമ്പോൾ അവിടെ ഉണ്ടാവേണ്ട ആളായിരുന്നില്ല യമഗുച്ചി. എന്നാൽ എന്തോ അത്യാവശ്യത്തിനായി അദ്ദേഹം ഹിരോഷിമായിൽ എത്തിയ അന്നുതന്നെയായിരുന്നു അത് സംഭവിച്ചത്. അത്ഭുതകരമായി അവിടെ നിന്ന് രക്ഷപ്പെട്ട യമഗുച്ചി നാഗസാക്കിയിൽ തിരിച്ചെത്തി. മൂന്നു ദിവസങ്ങൾക്കിപ്പുറം നാഗസാക്കിയിൽ അയാളെ വരവേറ്റത്തും മറിച്ചൊന്നും ആയിരുന്നില്ല. ഇത്തരത്തിൽ തുടർച്ചയായി രണ്ട് അറ്റംബോംബ് ദുരന്തങ്ങളിൽ നിന്നും ഭാഗ്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ട യമഗുച്ചിയുടെ കഥ നമുക്ക് മുന്നിൽ ഒരു വിസ്മയമാണ്.

7.  Nichiren Nakeeran

ബുദ്ധമതത്തിന്റെ മൂന്നാം യുഗത്തിലെ ഒരു സുപ്രധാന വ്യക്തിത്വമായിരുന്നു നകീരൻ.ഒരുപക്ഷേ സർക്കാരിനെതിരെ നിലപാടെടുത്ത ശേഷം ഇത്രയും ഭാഗ്യം ലഭിച്ച മറ്റൊരാൾ ഇല്ലതന്നെ. നകീരനെ വാളുകൊണ്ട് വധിക്കാൻ വിധിച്ചു. വധശിക്ഷ നടപ്പാക്കാൻ വാൾ മുകളിലേക്ക് ഉയർത്തിയപ്പോൾ തന്നെ ശക്തമായ ഇടിമിന്നൽ ഉണ്ടായി.ദൈവികമായ ഇടപെടലുകളെ ഭയന്ന് അദ്ദേഹത്തിന്റെ വധശിക്ഷ നിർത്തലാക്കി, പകരം അദ്ദേഹത്തെ ഒരു ദ്വീപിലേക്ക് നാടുകടത്തി.

6.  Frane Salak

ഫ്രയൻ സലക്ക്, ഇദ്ദേഹം ലോകത്തിലെ ഏറ്റവും ഭാഗ്യവാനാന്മാരുടെ ലിസ്റ്റിൽ ആണോ അതോ നിർഭാഗ്യവാന്മാരുടെ ലിസ്റ്റിൽ ആണോ വരേണ്ടിയിരുന്നത് എന്ന സംശയം എല്ലാവരിലും ഉണ്ടാകും.1962 ലെ ഒരു ട്രെയിൻ യാത്രയിലൂടെയാണ് ദുരന്തങ്ങളുടെ ഘോഷയാത്ര സലാക്കിനെ പിന്തുടരാൻ ആരംഭിച്ചത്. ട്രെയിൻ പാളം തെറ്റുകയും തണുത്തുറഞ്ഞ നദിയിലേക്ക് മറിയുകയും ആയിരുന്നു. കൈക്ക് ഏറ്റ ചെറിയ പരിക്ക് മാത്രമായി അത്ഭുതാവഹമായി അദ്ദേഹം അന്നവിടെനിന്ന് രക്ഷപ്പെട്ടു. തൊട്ടടുത്ത വർഷം ഒരു വിമാന അപകടത്തിലും അദ്ദേഹം പെട്ടു. ഇരുപത് യാത്രക്കാർ ഉണ്ടായിരുന്ന ആ വിമാനത്തിൽ നിന്നെ ആകെ രക്ഷപ്പെട്ടത് സലക്ക് മാത്രമായിരുന്നു. മൂന്നുവർഷങ്ങൾക്കിപ്പുറം 1966 ഒരു ദീർഘദൂര ബസ് യാത്ര നടത്തുകയായിരുന്നു ഫ്രെയിൻ.അപ്രതീക്ഷിതമായി ആ ബസ് നദിയിലേക്ക് പതിക്കുകയായിരുന്നു.സലക്ക് അതിൽ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.1970 ൽ അദ്ദേഹത്തിന്റെ കാർ ഒരപകടത്തിൽ പെട്ടു. കാറിന് തീ പിടിച്ചു പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് തൊട്ടു മുന്നിലത്തെ നിമിഷം അദ്ദേഹത്തിന് അതിൽ നിന്നും പുറത്തുകടക്കാനായി. ഇല്ലെങ്കിൽ വിധി മറിച്ചായേനെ. മൂന്നു വർഷങ്ങൾക്ക് ശേഷം അദ്ദേഹം സഞ്ചരിച്ച മറ്റൊരു കാറിലും ഇന്റീരിയറിൽ തീപിടുത്തമുണ്ടായി. മുടി മുഴുവൻ കത്തി നശിച്ചതൊഴിച്ചാൽ അതിൽ നിന്നും സലാക്ക് രക്ഷപ്പെടുകയുണ്ടായി. രണ്ട് ദശബ്ദങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ കാറിൽ ഒരു ബസ്സ് വന്നിടിച്ചു.300 അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞു വീണു. ഭാഗ്യം വീണ്ടും അദ്ദേഹത്തിന്റെ തുണയ്ക്കെത്തി. കാറിൽ നിന്നും തെറിച്ചു വീണ ഫ്രെയൻ ഒരു മരച്ചില്ലയിൽ തങ്ങി രക്ഷപ്പെട്ടു. ഇത്തരത്തിൽ ട്രെയിൻ അപകടത്തിൽ നിന്നും, ഫ്ലൈറ്റ് അപകടത്തിൽ നിന്നും കാറപകടത്തിൽ നിന്നും,300 അടി താഴ്ചയിലേക്കുള്ള വീഴ്ചയിൽ നിന്നുമെല്ലാമുള്ള ഒരുപാട് ഒരുപാട് ഒരുപാട് അപകട സന്ധികളിൽ നിന്നും രക്ഷപ്പെട്ട ഫ്രെയൻ നമുക്ക് മുന്നിൽ ഒരത്ഭുതം തന്നെയാണ്.

5. Vesna Vulovic Fez Neva Lubic

1972 jan 26 ന് കോപ്പൻഗനിൽ നിന്നും പുറപ്പെട്ട ഒരു സെർബിയൻ വിമാനത്തിലെ അറ്റന്റന്റ് ആയിരുന്നു വ്‌ലോവിക്. ഒരു കൂട്ടം തീവ്രവാദികളുടെ ടാർജറ്റ് ആയിരുന്നു ആ ഫ്ലൈറ്റ് എന്നത് ദുഖകരമായ വസ്തുതയായിരുന്നു. പുലർച്ചെ നാല് മണിയോടെ അതിപ്രഹര ശേഷിയുള്ള ഒരു ബ്രീഫ് കേസ് ബോംബിലൂടെ അവർ വിമാനം തകർക്കുകയായിരുന്നു.പതിനെട്ടോളം ജീവനുകൾ അന്നവിടെ പൊലിഞ്ഞു. അത്ഭുതകരമെന്നു പറയട്ടെ വ്‌ലോവിക് രക്ഷപ്പെട്ടു. ഫ്ലൈറ്റ് അപകടത്തിൽപ്പെട്ട സമയത്ത് വ്‌ലോവിക് പുറത്തേക്ക് തെറിച്ചു പോകാതെ നിന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. പിന്നീട് ഫ്ലൈറ്റ് നിലം പതിച്ചപ്പോഴും ഭാഗ്യം അവളുടെ കൂടെ ഉണ്ടായിരുന്നു. കാരണം വ്‌ലോവിക് ഉണ്ടായിരുന്ന ഭാഗം ഒരു കൂറ്റൻ മരത്തിന്റെ ശിഖിരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അതിനാൽ തന്നെ വളരെ മൃദുവായ ഒരു ലാൻഡിംഗ് ആണ് വ്‌ലോവിക് ന് ലഭിച്ചത്. ഗുരിതരമായി പരിക്കേറ്റ വ്‌ലോവിക് വേദന കൊണ്ട് പുളഞ്ഞു.അവളുടെ നിലവിളി രണ്ടാം ലോകമഹായുദ്ധത്തിൽ പട നയിച്ച ഒരു സൈനികൻ കേൾക്കാൻ ഇടയായി. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലും സഹായവും റെസ്ക്യൂ ടീം വരുന്നതുവരെ അവളുടെ ജീവൻ സംരക്ഷിക്കാൻ ഉതകുന്നവയായിരുന്നു.

4.  Jan Ball Swrod

നോർവേയിലെ ജർമൻ അധിനിവേശത്തിനെതിരെ പോരാടിയ ഒരു സ്വീഡിഷ് സോൾജിയർ ആയിരുന്നു ജാൻ ബോൾ. പക്ഷെ ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട് അദ്ദേഹത്തെയും മറ്റു രണ്ടു കമാൻഡോസിനെയും നാടുകടത്തുകയുണ്ടായി.അതിന് ശേഷം എട്ടു പേരടങ്ങുന്ന സംഘമായി അവർ ഒരു ബോട്ടിൽ യാത്ര തിരിച്ചു. ഒരു ജർമൻ കണ്ട്രോൾ ടവർ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ദൗർഭാഗ്യവശാൽ അവരുടെ അവരുടെ പ്ലാൻ തകർന്നു. ഒരു ജർമൻ യുദ്ധ കപ്പലിന്റെ ആക്രമണത്തിൽ അവരുടെ ബോട്ട് ചിന്നഭിന്നമായി.തണുത്തുറഞ്ഞ ആർട്ടിക്കിലൂടെ നീന്തി രക്ഷപ്പെടുകയല്ലാതെ അവർക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.ശത്രുക്കളുടെ കയ്യിൽ അകപ്പെടാതെ കരയിലെത്താനായത് ജാൻ ബോളിന് മാത്രമാണ്. പിന്നീടുള്ള മാസം അതിർത്തിക്ക് സമീപത്തുകൂടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടർന്നു.ഈ ദുഷ്കരമായ യാത്രയിലുടനീളം കൊടിയ തണുപ്പ് അദ്ദേഹത്തെ ഒരുപാട് കഷ്ടപ്പെടുത്തി. തണുപ്പിൽ മരവിച്ചു പോകാതിരിക്കാൻ തന്റെ ഒൻപത് കാൽവിരലുകളും അദ്ദേഹത്തിന് മുറിച്ചു കളയേണ്ടതായി വന്നു.ഒടുവിൽ ഒരു പിടി നോർവീജിയക്കാരുടെ സഹായത്തോടെ ജാൻ ബോൾ ഫിൻലാന്റിൽ എത്തി. അദ്ദേഹത്തിന്റെ നാട്ടുകാരനായ scandinovian ആണ് അവിടെ അദ്ദേഹത്തെ പരിപാലിച്ചത്. അവിടെനിന്നും അയാൾ ജാൻ ബോളിനെ സ്വന്തം നാടായ സ്വീഡനിൽ എത്തിച്ചു.

3. Julian Kopeck

പതിനേഴാം വയസ്സിൽ തന്നെ അദ്ഭുതകരമായ അതിജീവനത്തിന്റെ അനുഭവങ്ങൾ ഉണ്ടായ വ്യക്തിയാണ് ജൂലിയൻ കോപെക്ക്.1971 ൽ Pangwana യിലേക്കുള്ള ഒരു ഫ്ലൈറ്റ് യാത്ര ബുക്ക് ചെയ്തിരുന്നു ജൂലിയനും അമ്മയും. യാത്ര മദ്ധ്യേ മിന്നലേറ്റ് വിമാനം രണ്ടായി പിളരുകയായിരുന്നു. സുരക്ഷാ ബെൽറ്റുകൾ ധരിച്ചതിനാൽ ജൂലിയൻ സീറ്റിൽ തന്നെ കുരുങ്ങി കിടന്നു. വിമാനം കൊടുംകാട്ടിന് നടുവിലായി നിലം പതിച്ചു. വലത് കൈക്കും വലത് കണ്ണിനും പരിക്കേറ്റ് ജൂലിയൻ സീറ്റിൽ തന്നെ ആയിരുന്നു. വിമാനത്തിൽ നിന്നും കുറച്ച് പാക്കേജുകൾ എടുത്ത ശേഷം അവൾ ആ ജലധാരയിൽ കര തേടി അലഞ്ഞു കൊണ്ടിരുന്നു. പത്ത് ദിവസങ്ങളോളം ആ പതിനേഴ്കാരി കരതേടി.പത്താം ദിവസം ഒരു മീൻപിടുത്തക്കാരൻ അവളെ കാണുകയുണ്ടായി. അയാൾ അവളെ അടുത്തുള്ള ഗ്രാമത്തിൽ എത്തിച്ചു. ജൂലിയൻ കോപെക്കിന്റെ അതിജീവനത്തിന്റെ കഥ പിന്നീട് കുറെയേറെ സിനിമകളിലൂടെ നമ്മൾ കണ്ടു. വാർണർ ഹെർസോഗ് സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ‘A Wing Of Hope’ അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്.

2.  Jenny Mckenna

ഓസ്‌ട്രേലിയൻ തീരങ്ങളിലൂടെ സുഹൃത്തുക്കളോടുത്തു ചേർന്ന് പാരസെയിലിങ് നടത്തുകയായിരുന്നു ജെന്നി. ഒരു ബ്രെയ്ക് ഔട്ട് വീഡിയോക്ക് വേണ്ടിയുള്ള ഫൂട്ടേജുകൾ എടുക്കുകയായിരുന്നു അവൾ. ഈ ഫൂട്ടേജിന്റെ ഒരു സ്ക്രീൻ ഷോട്ടിൽ നമുക്ക് കാണാൻ കഴിയും അതി ഭീകരനായ ഒരു സ്രാവ് അവളെ പിടികൂടാനായി പിന്തുടരുന്ന രംഗം. തൊട്ടടുത്ത നിമിഷത്തിൽ ഉണ്ടായ ഒരു ഡൗൺ ഡ്രാഫ്റ്റിൽ ജെന്നി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയുണ്ടായി. അമ്പരപ്പ് മാറും മുന്നേ സ്രാവിന്റെ പിടി അവളിൽ അമർന്നു. നല്ലൊരു നീന്തൽ വിദഗ്ദ്ധയായ Mckenna അവസാന ശ്രമം എന്ന നിലയിൽ ഉപരിതലത്തിലൂടെ അതി ശക്തമായി നീന്താൻ ശ്രമം തുടങ്ങി. അവളുടെ ശരീരത്തിൽ നിന്നും രക്തം പുറത്തേക്ക് ശക്തമായൊഴുകി. ഇത് കണ്ടപ്പോളാണ് അവളുടെ സുഹൃത്തുക്കൾക്ക് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ധാരണ വന്നത്.ഷാർക്ക് ഷീൽഡ് എന്നൊരു ഉപകരണം ഉണ്ട്. അതിൽ നിന്നും ഒരുതരം ഇലക്ട്രോണിക് തരംഗങ്ങൾ പുറത്തേക്ക് വരികയും അതു സ്രാവുകൾ അകറ്റുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാൽ അവരുടെ ബോട്ടിൽ അതൊരെണ്ണം ഉണ്ടായിരുന്നു. ആ ഭീകരനായ സ്രാവ് അവളെ രണ്ടാമത് ആക്രമിക്കാൻ ഒരുങ്ങിയ സമയത്ത് അവളുടെ സുഹൃത്തുക്കൾ ചേർന്ന് ഷാർക്ക് ഷീൽഡ് പ്രയോഗിച്ചു. പെട്ടെന്ന് തന്നെ സ്രാവ് പിൻവാങ്ങി. ഈ തക്കത്തിൽ Mckenna തീരത്തേക്ക് അതിവേഗം രക്ഷപ്പെട്ടു. ഉടനെ തെന്നെ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട അവരെ നോക്കിയ സർജൻ അറിയിച്ചത് സ്രാവുണ്ടാക്കിയ മുറിവുകൾ ആഴമേറിയതാണ് എന്നാണ്. ഈ അതിജീവനത്തിന് ശേഷം Mckenna താൻ അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യുകയുണ്ടായി.

  1. Joe Simpson & Simon Yates

അതിസാഹസികരും ഒരുപാട് അനുഭവജ്ഞാനമുള്ളവരുമായ രണ്ട് പാർവ്വതാരോഹകരാണ് ജോയ് സിംപ്സണും സൈമൺ യാറ്റും. ആയതിനാൽ തെന്നെ പെറുവിലെ Suilo Grande കീഴടക്കുവാൻ ഇരുവരും തീരുമാനിച്ചതിൽ അതിശയോക്തി ഒട്ടും തന്നെയില്ല.Suilo Grande യുടെ കിഴക്ക് വശത്തുകൂടി അതുവരെ ആരും തന്നെ കയറിയിട്ടുണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇവർ രണ്ടുപേരുടെയും ജീവിതം അതി സങ്കീർണമായ അവസ്ഥകളിലൂടെയാണ് കടന്നുപോയത്. പക്ഷെ അവരുടെ നിശ്ചയദാർഢ്യത്തിന് പർവത ശ്രേഷ്ഠൻ ശിരസ്സ് കുനിച്ചു. അവർ ലക്ഷ്യത്തിൽ എത്തി വെന്നിക്കൊടി പാറിച്ചു.തിരിച്ചുള്ള യാത്രയിൽ അപ്രതീക്ഷിത ദുരന്തമാണ് അവരെ കാത്തിരുന്നത്. പാതി വഴിയിൽ എത്തിയപ്പോൾ അതി ശക്തമായ ഹിമക്കറ്റാണ് അവരെ വരവേറ്റത്. മുകളിലേക്കുള്ള യാത്ര തന്നെ പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതായിരുന്നു.അതുകൊണ്ട് തന്നെ അവരുടെ കൈവശം ആവശ്യവസ്തുക്കൾ കുറവായിരുന്നു. ആയതിനാൽ പെട്ടെന്ന് തന്നെ ബേസ് കേമ്പിൽ എത്തേണ്ടതിനെ കുറിച്ച് ഇരുവരും ബോധവന്മാരായിരുന്നു. അതിനിടെ സിംപ്സണിന് വലത് കാൽ മുട്ടിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇത് യാത്ര വീണ്ടും ദുഷ്കരമാക്കി.പരിക്കേറ്റ സിംപ്സണെകയറിൽ വലിച്ചിടാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ഹിമക്കാറ്റിന്റെ ശക്തി കൂടുന്നതനുസരിച്ച് ഇരുവർക്കും പരസ്പരം കേൾക്കാനോ താഴേക്ക് കാണുവാണോ സാധിക്കാതെയായി. അങ്ങനെ കയറിൽ ഒരു മണിക്കൂറോളം അവർ തൂങ്ങിക്കിടന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതു തങ്ങൾ രണ്ടുപേരുടെയും മരണത്തിൽ മാത്രമേ കലാശിക്കുകയുള്ളൂ എന്ന കാര്യം യാറ്റ്സിന് ബോധ്യമായി.സിംപ്സണെ സ്വതന്ത്രൻ ആക്കുക എന്നതല്ലാതെ മറ്റൊരു വഴിയും യാറ്റ്സിന്റെ മുന്നിലുണ്ടായിരുന്നില്ല.സിംപ്‌സൺ 150 അടി ആഴത്തിലുള്ള ഒരു നിഗൂതയിലേക്ക്‌ വീണു. സഹായികൾ സിംപ്‌സന്റെ ഒരു തുമ്പും കണ്ടെത്താതെ ഇറങ്ങിയപ്പോൾ സാഹചര്യം മനസ്സിലാക്കി. അദ്ദേഹം അത്ഭുതം മാത്രം കണക്കാക്കി ബേസ് ക്യാമ്പിലേക്ക് മടങ്ങി.സിംപ്സനെ രക്ഷിക്കാനുള്ള ടീം എത്തിയ അന്നുതന്നെ യാറ്റ്സ് ബേസ് കേമ്പിൽ എത്തിച്ചേർന്നു. ഇവരുടെ അതിശയകരമായ അതിജീവനത്തിന്റെ കഥകൾ പിന്നീട് പല സിനിമകളിലും കഥകളിലൂടെ നമുക്ക് മുന്നിലേക്ക് എത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments