Thursday, April 18, 2024
Home Blog

ശാസ്ത്രത്തിനു ഉത്തരമില്ലാത്ത ആകാശത്തു കണ്ടുപിടിക്കപ്പെട്ട 10 നിഗൂഢ സംഭവങ്ങൾ

0

10. ദു:സ്വപ്നം പോലുള്ള മേഘം

സങ്കല്പിച്ചു നോക്കൂ, നമ്മൾ കണ്ടു മറന്ന ഏതെങ്കിലും ഒരു ഭയാനകമായ സിനിമയിലെ ഭീകര രൂപികൾ നമുക്ക് മുകളിൽ പറന്നു നടക്കുന്നത്. ഈ കാണുന്ന ഫോട്ടോയിൽ കാണിക്കുന്നത് പോലെ. എന്നാൽ ഭയം വളരെ പെട്ടെന്ന് തന്നെ അത്ഭുതത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഒരുപക്ഷെ ഏതെങ്കിലും നിഷേധിയായ മേഘത്തിന്റെ വികൃതിയായിരിക്കും, എന്നാൽ ഈ മൊത്തം സംഭവ വികാസത്തിന്റെ ആകെത്തുകയിൽ തരിച്ചിരിക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. കാരണം മേഘം നീങ്ങുന്നതിനനുസരിച്ച് ആ വിചിത്ര രൂപവും നീങ്ങുന്നുണ്ടായിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ഒന്നുകിൽ ഒരു ഇരുണ്ട മേഘം ആയിരുന്നിരിക്കണം. അല്ലെങ്കിൽ ഫോട്ടോഷോപ്പ് ചെയ്തതായിരിക്കണം. ഈ വാർത്തയുടെ യഥാർത്ഥ ഉറവിടങ്ങളുടെ വാക്കുകളിൽ പറഞ്ഞാൽ, ഇത് നടന്നത് സാമ്പിയയിൽ ആണ്. ഈ കാഴ്ച കാണാനിടയായ പ്രദേശവാസികളെല്ലാം ഒന്നുകിൽ ആദരവോടെ കുമ്പിട്ടു പ്രാർത്ഥിക്കുകയോ അല്ലെങ്കിൽ ഭയന്ന് വിറച്ച് ഓടുകയോ ആയിരുന്നു ചെയ്തത്.

9. അമേലിയ ഇയർ ഹാർട്ടിന്റെ നഷ്ടപെട്ട വിമാനം

ലോകം മുഴുവൻ വിമാനത്തിൽ ചുറ്റിയടിക്കുക എന്ന അമേലിയ ഇയർ ഹാർട്ടിന്റെ ചരിത്രപരമായ ഉദ്യമം ദുരന്തത്തിലും നിഗൂഢതയിലുമാണ് കലാശിച്ചത്. ഒരു ഉത്തരത്തിനും വിമാന അവശിഷ്ടങ്ങൾക്കും വേണ്ടിയുള്ള അന്വേഷണം ഒരു തരത്തിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല, ഈയടുത്ത കാലം വരെ.

1937 മുതൽ ആൾക്കാർ ഈ നിഗൂഢതയുടെ ചുരുളഴിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു. അടുത്തിടെ, അതായത് 2018 ൽ നടന്ന ഒരു ആഴക്കടൽ അഭ്യാസത്തിൽ നീന്തൽ വിദഗ്ധർ അമീലിയ ഇയർ ഹാർട്ടിന്റെ നഷ്ടപ്പെട്ടുപോയ വിമാനമായ ലോക്ഹീഡ് ഇലക്ട്ര 10 ഇ യുമായി വളരെയധികം സാമ്യമുള്ള ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. അവശിഷ്ടങ്ങൾ അങ്ങേയറ്റം തുരുമ്പു പിടിച്ചിട്ടും പായൽ കയറിയിട്ടും ആയിരിന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും ഇപ്പോൾ കണ്ടെത്തിയ വിമാനം പ്രശസ്തയായ എമിലിയ ഹാർട്ടിന്റേതു ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടുകൂടി ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ഒരു നിഗൂഢതയ്ക്കാണ് ഒരുപക്ഷേ അന്ത്യമാകുന്നത്.

8. ഫ്ലൈറ്റ് നമ്പർ 19 ന്റെ രഹസ്യം

1945 ൽ ലോഡർ ഡെയിലിലേക്കു പുറപ്പെട്ട അഞ്ച് അമേരിക്കൻ നാവിക ടോർപിഡോ ബോംബേറുകൾ പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല. ഈയൊരു യാത്ര വ്യോമയാന രംഗത്തെ എക്കാലത്തെയും വലിയ നിഗൂഢതയായി ഇന്നും കരുതപ്പെടുന്നു. അതിനുശേഷം 25 വർഷത്തോളം ബോംബേറുകളുടെ ഇത്തരത്തിലുള്ള വിചിത്രമായ കാണാതാകലിനെ കുറിച്ച് പഠിക്കാൻ ആൾക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, ഈ ബോംബേർസ് ഒരിക്കലും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നില്ല. മാത്രമല്ല അവരുടെ കേന്ദ്രങ്ങളുമായി പിന്നീട് യാതൊരു തരത്തിലുള്ള റേഡിയോ ബന്ധവും സ്ഥാപിച്ചില്ല. ഈ ബോംബേർസ് കാണാതായി എന്ന് പറയപ്പെടുന്ന സ്ഥലമാണ് പിന്നീട് ബെർമുഡ ട്രയാങ്കിൾ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചത്. എങ്ങനെയാണു ഈ ട്രയാങ്കിളിന്റെ നിഗൂഢത പ്രവൃത്തിക്കുന്നത് എന്ന് നമുക്ക് ഒരു ഏകദേശ ധാരണയുണ്ടെങ്കിലും അന്ന് നഷ്ടപെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ഇനിയും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അഞ്ച് ബോംബേറുകളുടെ ആ കാണാതാകലിന് ശേഷം നാവിക പൈലറ്റുമാർ ഭയഭീതരാവുകയും ബർമുഡ ട്രയാങ്കിളിനു മുകളിലൂടെ പറക്കാൻ വിസമ്മതിക്കുകയും ചെയ്തു. അസാധാരണമെന്നു പറയട്ടെ, സൈന്യം അവരുടെ ആവശ്യം അംഗീകരിക്കുകയാണുണ്ടായത്. കാരണം നാവികസേനക്ക് കൂടുതൽ പയലറ്റുമാരെയോ വിമാനങ്ങളോ നഷ്ടപ്പെടാൻ താല്പര്യം ഉണ്ടായിരുന്നില്ല. അതിനു ശേഷം മാസങ്ങളോളം ലോഡർ ഡെയിലിൽ ബോംബിങ് ശ്രമങ്ങൾ നടന്നിരുന്നില്ല.

7. ചിലന്തി മഴ

എവിടെയെങ്കിലും ഒരു സ്ഥലത്തു ചിലന്തിയുടെ മഴയാണ് പെയ്യുന്നതെങ്കിൽ ഞാൻ അവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഓസ്ട്രലിയക്കാർ ഏയ്ഞ്ചൽ ഹെയർ എന്ന് വിളിക്കുന്ന സംഭവത്തിൽ പാരഷൂട്ടിങ് ചിലന്തികൾ അവരുടെ സിൽക്ക് പോലുള്ള നൂലുകൾ ഉപയോഗിക്കുകയും അന്തരീക്ഷത്തിൽ ഒഴുകി കിടക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ചില പാരഷൂട്ടിങ് ചിലന്തികൾക്ക് ഒരേ സമയം ആയിരക്കണക്കിന് കുട്ടികളാണുണ്ടാകുന്നത്. അവർ ജനിച്ചു കഴിഞ്ഞാലുടൻ തന്നെ അവയുടെ വല കൊണ്ട് ഷൂട്ട് ചെയ്യുകയും എത്രയും പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് അവരുടെ വഴി തെളിച്ചു കൊണ്ട് പുറപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനെയാണ് ഏയ്ഞ്ചൽ ഹെയർ എന്ന് വിളിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ പട്ടണത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ കാലയളവിൽ നൂറു കണക്കിന് ചിലന്തികൾ പരസ്പരം ബന്ധപ്പെട്ട് ആകാശത്ത് ഇങ്ങനെ ഒഴുകി നടക്കുക എന്നതാണ്. എന്നാൽ അതിശയകരം എന്ന് പറയട്ടെ ഇത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും അലറി വിളിക്കുക എന്നതിന് പകരം പ്രദേശ വാസികൾ ഇതിനെ ഒരു ആഘോഷമായിട്ടാണ് എടുത്തിരിക്കുന്നത്. കാറ്റുള്ളപ്പോഴൊക്കെ വരുകയും പോവുകയും ഒന്നും ചെയ്യാതെ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഇത് സംഭവിക്കുന്നതെങ്കിലും ചിലന്തികൾ മഴയായി പെയ്യുന്നത് ഒരു ദു:സ്വപ്നത്തിൽ കുറഞ്ഞ ഒന്നുമല്ല.

6. ഡി ബി കൂപ്പർ

1971 ലെ ഒരു കഥയാണ് നമുക്ക് പറയാനുള്ളത്. ഇന്ന് ഈ നിമിഷം വരെ പോലീസിന്റെ ഒരു രേഖാ ചിത്രം മാത്രം കൈവശമുള്ള ഡി ബി കൂപ്പർ എന്ന വ്യക്തി ഒരു വലിയ തുക അടങ്ങിയ വിമാനം റാഞ്ചുകയും ആ പണം മുഴുവൻ ഉപേക്ഷിക്കുകയും അന്തരീക്ഷത്തിൽ അലിഞ്ഞു പോവുകയെന്ന തരത്തിൽ വിമാനം അപ്പോഴും അതിന്റെ യാത്രയിൽ ആയിരിക്കവേ അപ്രത്യക്ഷമാവുകയും ചെയ്തു. എങ്ങനെയാണിത് സംഭവിച്ചത്, ആർക്കുമറിയില്ല എന്നാൽ ഒരു കാര്യം മാത്രം അറിയാം. ഇത് മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന കവർച്ചകളിൽ ഒന്നാണ്. ഇതൊക്കെ നടന്നത് 1971 ൽ ആണ്. പക്ഷെ ഇന്നീ നിമിഷം വരെ ഡി ബി കൂപ്പർ എന്താണ് ഉദ്ദേശിച്ചതെന്നോ നേടിയതെന്നോ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇത് ആത്മഹത്യയാണോ അതോ അസാധ്യമായ കാര്യമാണോ. എന്തായാലും വളരെയധികം കാലത്തോളം ആ കവർച്ചയുമായി ബന്ധപ്പെട്ട ചീത്തപ്പേര് ഡി ബി കൂപ്പറിന്റെ തലയിൽ തന്നെ ആയിരുന്നു. എന്താണ് അന്ന് സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരുപാടു വാദങ്ങളുണ്ട്. അതിൽ ഒന്ന്, എഫ് ബി ഐ യുടെയും സി ഐ എ യുടെയും സംയോജിത പ്രവർത്തനമാകാം ഇത് എന്നാണ്.

5. യുഎസ്എസ് നിമിറ്സ്

അമേരിക്കൻ വിമാന വാഹിനി കപ്പലായ യുഎസ്എസ് നിമിറ്സിന് വളരെയധികം അത്ഭുതകരമായ ഒരു ആകാശ കാഴ്ച അതിന്റെ പര്യടനത്തിനിടെ ലഭിക്കുകയുണ്ടായി. അത് മറ്റൊന്നുമായിരുന്നില്ല, ഒരു പറക്കും തളികയുടേതെന്നു കരുതപ്പെടുന്ന അന്തരീക്ഷത്തിൽ ചലിച്ചു കൊണ്ടിരുന്ന ഒരു വസ്തുവിന്റെ ചില ദൃശ്യങ്ങളാണ്. ഈ വസ്തുവിന്റെ നീക്കത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യപ്പെടുമ്പോഴുള്ള പയലറ്റിന്റെ ആശ്ചര്യദ്യോതകമായ സംസാരത്തിൽ നിന്നും ഈ വീഡിയോ യാഥാർത്ഥ്യമാണെന്നുള്ള ധാരണ നമുക്ക് ലഭിക്കുന്നുണ്ട്. സൈന്യം ഇതിനെ തുടർന്ന് രംഗത്ത് വരുകയും എന്താണ് ആ വസ്തു എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്‌തെങ്കിലും പറക്കും തളിക എന്ന പേരുപയോഗിക്കാൻ അവർ വിസമ്മതിക്കുകയും ഈ വസ്തുവിനെ തിരിച്ചറിയപ്പെടാതെ അന്തരീക്ഷ പ്രതിഭാസം എന്ന സൂചനയിൽ മാത്രം ഒതുക്കുകയും ചെയ്‌തു. ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, എന്തോ ഒന്ന് ആ സമയത്ത് ആകാശത്ത് ഉണ്ടായിരുന്നു. മനുഷ്യൻ ഇതുവരെ നിർമ്മിച്ചവയെക്കാളൊക്കെ അധികം വേഗതയുള്ള എന്തോ ഒന്ന് വളരെയധികം വിചിത്രമായ രൂപത്തോടു കൂടിയ ഒന്ന്.

4. ആകാശ ഭൂകമ്പങ്ങൾ

ഇവ സത്യത്തിൽ യാഥാർത്ഥ്യം തന്നെ ആണെങ്കിലും വളരെ അപൂർവ്വമാണ്. ആകാശത്ത് നിന്നും പുറപ്പെട്ടു വരുന്ന സ്രോതസ്സ് തിരിച്ചറിയപ്പെടാത്ത ശബ്ദങ്ങളെയാണ് സ്കൈ ക്വയ്‌ക്സ് അഥവാ ആകാശ ഭൂകമ്പങ്ങൾ എന്ന് നമ്മൾ വിളിക്കുന്നത്. ഇതിന്റെ കൂടെ സാധാരണയായി വളരെ വിചിത്രമായ കാലാവസ്ഥാ വ്യതിയാനവും മേഘ രൂപീകരണവും മറ്റും കണ്ടു വരാറുണ്ട്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ സാധാരണ ഗതിയിൽ ആകാശത്ത് നിന്നും വരാത്ത തരത്തിലുള്ള ശബ്ദങ്ങൾ അവിടെ നിന്നും പുറപ്പെട്ടു വന്നു കൊണ്ടിരിക്കും. ഉയർന്ന ശബ്ദത്തിലുള്ള ഗർജ്ജനം മുതൽ ഇടിയൊച്ച വരെ പലതരം വ്യത്യസ്ത ശബ്ദങ്ങൾ കേട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ സംഭവങ്ങൾ യഥാർത്ഥത്തിലുള്ള പ്രതിഭാസമാണെങ്കിലും ആൾക്കാർ അതിനോടൊപ്പം കൃത്രിമ ശബ്ദങ്ങളും കൂടി തിരുകി കയറ്റുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കാരണം ഇതൊരു തട്ടിപ്പാണോ എന്നും പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

3. ഇഗ്വാന മഴ

ഒരുതരം ഓന്ത്‌ വിഭാഗത്തിൽ പെട്ട ജീവിയാണ് ഇഗ്വാന.ലോകത്തിന്റെ പല ഭാഗത്തും അതിശക്തമായ ക്ഷുദ്ര ജീവി മഴയും തകർത്തടുക്കുന്ന കൊടുങ്കാറ്റും കടന്നാക്രമിക്കുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഫ്‌ളോറിഡയിൽ സംഭവിച്ചത് ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്, വളരെ വിചിത്രവും. വിശ്വസിച്ചാലും ഇല്ലെങ്കിലും കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. അവയുടെ ശരീരോഷ്മാവ് ഏതാണ്ട് നാലര ഡിഗ്രി ആയി കഴിഞ്ഞാൽ അവയുടെ ശരീരം തണുത്തു കട്ട പോലെയാകും. അവയ്ക്ക് അപ്പോഴും ജീവൻ ഉണ്ടാകും, പക്ഷെ ഒരു കോലൈസ് പോലെ മരവിച്ചിട്ടുണ്ടായിരിക്കും. ഫ്‌ലോറിഡയിൽ അടുത്ത കാലത്തുണ്ടായ അതിശൈത്യത്തിൽ സാധാരണ ഗതിയിൽ ഉയരമുള്ള മരങ്ങളിൽ താമസിക്കുന്ന ഇഗ്വാനകൾ ഇത്തരത്തിൽ തണുത്തു മരവിക്കുകയും മരങ്ങളിൽ നിന്നും ഇല പൊഴിയുന്ന പോലെ താഴോട്ട് വീഴുകയും ചെയ്തു. അവിടെയും ഇവിടെയും ആയി ഒന്നോ രണ്ടോ എണ്ണമല്ല മറിച്ച് നൂറു കണക്കിന് ഇഗ്വാനകളാണ് പുൽത്തകിടികളിലും, പാർക്കുകളിലും റോഡുകളിലും ഇങ്ങനെ വീണു കിടന്നിരുന്നത്.

2. ഭ്രാന്ത് പിടിച്ച ആകാശ തിരമാലകൾ

നിങ്ങൾക്കറിയാമോ കടലിലെ പോലെ തന്നെ നമ്മുടെ അന്തരീക്ഷത്തിലും തിരമാലകളുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലമാണ് ഭാഗികമായെങ്കിലും അവയുടെ നിലനിൽപ്പിനു കാരണമെങ്കിലും സൂര്യന്റെ സ്വാധീനം താരതമ്യപ്പെടുത്തുകയാണെങ്കിൽ ചന്ദ്രന് ചെയ്യാൻ പറ്റുന്നത് യഥാർത്ഥത്തിൽ ഒന്നുമല്ല എന്ന് പറയേണ്ടി വരും. ആകാശ തിരമാലകളുടെ കാര്യത്തിൽ സൂര്യന്റെ ആകർഷണബലം സ്വാധീനം ചെലുത്തുന്നത് ചന്ദ്രന്റെ ഗുരുത്വ ബലം കാരണം ഭൂമിയിൽ ഉണ്ടാകുന്ന സമുദ്ര തിരമാലകളുടെ അത്രയൊന്നും വലുതല്ല. അഥവാ ചന്ദ്രന് പകരം സൂര്യൻ കാരണം ആയിരുന്നു തിരമാലകൾ ഉണ്ടാകുന്നതെങ്കിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് നമുക്ക് തിരമാലകൾ കാണാമായിരുന്നു. അതേസമയം ആകാശ തിരമാലകൾ ഉണ്ടാക്കാൻ സൂര്യന്റെ ഊർജ്ജത്തോടൊപ്പം ചന്ദ്രന്റെ ഗുരുത്വ ബലവും നമ്മുടെ അന്തരീക്ഷത്തിന്റെ സമ്മർദ്ദത്തെ സ്വാധീനിക്കാൻ പ്രയോജനപ്പെടുന്നുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും അന്തരീക്ഷ തിരമാലകൾക്ക് അത്ഭുതപ്പെടുത്താൻ തക്ക ശക്തിയുണ്ട്, ചിലപ്പോഴൊക്കെ ഇത് ഭൂമിയുടെ ഉപരിതലം വരെ എത്തുകയും ഉപരിതലങ്ങൾ തെന്നി നീങ്ങുന്നതിനു പോലും കാരണമാകാറുണ്ട്. മാത്രമല്ല ചിലപ്പോഴൊക്കെ ഉയർന്ന അന്തരീക്ഷത്തിൽ റേഡിയോ സിഗ്നലുകളെ ജാം ആക്കുകയും കൃത്രിമോപഗ്രഹങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടുതലെന്തിനു പറയുന്നു ഒരു ഈച്ചയെ വീശിയകറ്റുന്നതു പോലെ അന്തരീക്ഷത്തിലെ വിമാനത്തിന്റെ സഞ്ചാരത്തെ തന്നെ മാറ്റി കളയുവാൻ ഇവയ്ക്കു ശക്തിയുണ്ട്. ഹോ ! പ്രകൃതിയുടെ കഴിവുകൾ നമ്മെ ഭയപ്പെടുത്തുന്നവയാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇത്.

1. റഷ്യൻ സ്വർണ്ണ മഴ

റഷ്യക്കാർ ആകാശത്തു നിന്നും താഴേക്കിടുന്നത് പൊതുവെ അത് സ്വീകരിക്കുന്നവർക്കു അത്ര ഗുണകരമായ ചരിത്രമല്ല ഉള്ളത്. പക്ഷെ ഇത് തീർച്ചയായും ഒരു വ്യത്യസ്തത തന്നെയാണ്. ഗോൾഡ് കോയിനുകളെ കുറിച്ച് പോലുമല്ല നമ്മളിവിടെ പറയുന്നത്, മറിച്ച് ഫുൾ വലിയ സ്വർണ്ണ കട്ടകൾ തന്നെ. ഇതുകൊണ്ടുപോയ ചരക്കു വിമാനം വളരെ ടൈറ്റ് ആയിട്ടായിരുന്നു പാക്ക് ചെയ്തത്. അത് കൊണ്ട് തന്നെ ടേക്ക് ഓഫിന്റെ സമയത്ത് അതിന്റെ അടിവശം തകരുകയും സ്വർണം അതിലൂടെ പുറത്തേക്ക് വീഴുകയും ചെയ്തു. മൈലുകളോളം വരുന്ന റഷ്യൻ പ്രദേശത്ത് വീണു കിടന്നിരുന്നത് ഏതാണ്ട് 3 ടണ്ണോളം വരുന്ന സ്വർണ്ണമായിരുന്നു.