Friday, November 29, 2024
HomeLatest Updatesവിചിത്രമായ 10 ഫാമിലികൾ | 10 Strange Families

വിചിത്രമായ 10 ഫാമിലികൾ | 10 Strange Families

നമുക്കെല്ലാം കുടുംബങ്ങളുണ്ട്. എന്നാൽ ഈ ലോകത്ത് വളരെ വിചിത്രമെന്നു പറയാവുന്ന ചില കുടുംബങ്ങൾ ജീവിച്ചിരുപ്പുണ്ട്. കൗതുകം ഉളവാക്കുന്ന അത്തരം കുടുംബങ്ങളെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ടാകും. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പത്ത് കുടുംബങ്ങളെ കുറിച്ചാണ്.

10. സയോണ ചാന കുടുംബം


സയോണ ചാന ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനാണ്. അദ്ദേഹത്തിന് 39 ഭാര്യമാരും, 91 ആൺകുട്ടികളും, 33 ചെറുമക്കളും, 14 മക്കളുടെ ഭാര്യമാരും ഉണ്ട്. അദ്ദേഹം താമസിക്കുന്നത്, മിസോറാമിലെ ബാക്ടുവൈൻ ഗ്രാമത്തിലെ കുന്നിൻ മുകളിൽ 100 മുറികളുള്ള ഒരു നാലു നില വീട്ടിലാണ്. കുടുംബം നിലനിൽക്കുന്നത് കൃത്യമായ ചിട്ടകൾ പുലർത്തുന്നതിനാലും വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ കുടുംബത്തിലെ ഓരോരുത്തർക്കും ഫലപ്രദമായി വിഭജിച്ചു കൊടുത്തിരിക്കുന്നതിനാലും ആണ്. എന്തിനേറെ പറയുന്നു ഭാര്യമാർ വരെ ഊഴത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അയാൾ തന്റെ ചെറുപ്പക്കാരികളായ ഭാര്യമാരെ തന്റെ കിടപ്പു മുറിക്ക് സമീപത്തായും പ്രായം കൂടിയവരെ അല്പം അകലെയുമായിട്ടാണ് താമസിപ്പിക്കുന്നത്. സയോണ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആൺകുട്ടികൾക്ക് അവർ ഇഷ്ടമുള്ളത്രയും കല്യാണം കഴിക്കാനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ഇത്രയും ആൾക്കാരെ നയിക്കാനായതിനാൽ ഞാൻ ദൈവത്താൽ അനുഗ്രഹീതനാണ്.

09. റസ്സൽ കുടുംബം


ഈ കുടുംബത്തിലെ കുടുംബ നാഥ ടെറെ ലിൻ സ്വെറ്റെലിച്ച് റസ്സൽഉം ഇവരും ഇവരുടെ മൂന്ന് മക്കളും ഒരു അപൂർവ്വമായ സവിശേഷതയ്ക്ക് ഉടമകളാണ്‌. ഇവരുടെ മുടി അവസാനമില്ലാതെ വളർന്നു കൊണ്ടിരിക്കുന്നു എന്നതാണ് അത്. ടെറിയുടെയും അവരുടെ മക്കളുടെയും മുടിയുടെ ആകെ നീളം ഏതാണ്ട് 4 മീറ്ററോളം വരും. ടെറിയുടെ മുടിയുടെ നീളം 74 ഇഞ്ചാണ്. ഇത് ഒരു സാധാരണ സ്ത്രീയുടെ മുടിയുടെ നീളത്തിന്റെ ഇരട്ടിയോളം വരും. ഈ സവിശേഷത അമ്മയിൽ നിന്നും അവരുടെ എല്ലാ കുട്ടികളിലേക്കും പകർന്നു കിട്ടിയിട്ടുണ്ട്. എന്നാൽ മുടിയുമായി ജീവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ടെറി ലിൻ പറയുന്നത്. മുടി കഴുകുമ്പോൾ അതിൽ വെള്ളം കുതിർന്നുള്ള ഭാരം കാരണം തനിക്കു പലപ്പോഴും മുട്ട് കുത്തി പോകാറുണ്ടെന്നാണ് അവർ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. മുടി കഴുകുമ്പോൾ അവർ അവരുടെ ഹെയർ കണ്ടിഷണറിന്റെ കാൽ ഭാഗത്തോളം ഒറ്റ തവണയിൽ ഉപയോഗിച്ച് തീർക്കുന്നു.

8. കുൽക്കർണി കുടുംബം


ഇത് ഒരു നീളക്കാരുടെ കുടുംബമാണ്. പൂനെ നിവാസികൾ ആയ ഇവർ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കുടുംബം എന്ന റെക്കോർഡിന് അർഹരാണ്. ഇപ്പോൾ 52 വയസ്സുള്ള ശരദ് കുൽക്കർണിയുടെ ഉയരം ഏതാണ്ട് 7 അടി ഒന്നര ഇഞ്ചാണ്. അതെ സമയം 46 വയസ്സുള്ള അവരുടെ ഭാര്യക്കാകട്ടെ 6 അടി രണ്ടര ഇഞ്ച് നീളവും, അവരുടെ മൂത്ത മകളായ 22 വയസുള്ള മുരുഗയ്ക്ക് 6 അടി ഒരിഞ്ചും, 16 വയസ്സുള്ള ഇളയ മകൾ സാനിയക്ക് 6 അടി നാലിഞ്ചും ആണ് നീളം. ആരെങ്കിലും ഇവർ നാലു പേരെയും ചേർത്ത് വയ്ക്കുകയാണെങ്കിൽ അവർക്കു 26 അടി പൊക്കം ഉണ്ടാകും.

7. ലിയയും ആറോയും, ഒരു രക്ത രക്ഷസ്സ് കുടുംബം


രക്ത രക്ഷസ്സ് എന്നത് ഒരു സത്യമായിരിക്കുകയാണ് ഇപ്പോൾ. ലിയയെയും ആറോയെയും നമുക്ക് രക്തരക്ഷസ്സ് ജോഡികൾ എന്ന് വിളിക്കാം. എന്താണ് കാരണമെന്നോ? അവർ പരസ്പരം രണ്ടു പേരുടെയും രക്തം ആഴ്ചയിൽ ഒരിക്കൽ എന്ന വ്യവസ്ഥയിൽ അന്യോന്യം കുടിക്കുന്നു എന്നത് മതിയായ കാരണമാണെന്ന് തോന്നുന്നു. ഈ ജോഡി രക്ത രക്ഷസ്സുകളെ പോലെ വസ്ത്രം ധരിക്കുന്നു എന്ന് മാത്രമല്ല ഇവർ അന്യോന്യം മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഈ ജോഡികളുടെ വാക്കുകളിൽ പറഞ്ഞാൽ പരസ്പരമുള്ള ഈ രക്തപാനം ലൈംഗിക ബന്ധത്തേക്കാൾ തീവ്രതയുള്ളതും പരസ്പര സ്നേഹത്തിലധിഷ്ഠിതവും ആണെന്നാണ്.

6. ബ്രിട്നി ആൻഡ് ആബി ഹെൻസെൽ


ബ്രിട്നി ഹെൻസലും ആബി ഹെൻസലും പരസ്പരം കൂടി ചേർന്ന ശരീരം ഉള്ള രണ്ടു സഹോദരിമാരാണ്. ഇവർ വളരെ സജീവവും ബഹിർമുഖരും ആണ്. ഇവർ രണ്ടു പേരും കോളേജിൽ പോയിട്ടുള്ളവരും സാമ്പത്തികമായി സ്വയം പര്യാപ്തരാകുവാൻ വേണ്ടി ജോലി എടുക്കുന്നവരുമാണ്. അമേരിക്കയിലെ മിനിസോട്ടയിൽ നിന്നുള്ള ഈ കൂടിച്ചേർന്ന ഇരട്ടകൾ ബിരുദം എടുത്തിരിക്കുന്നത് ബെതല് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഇപ്പോൾ പ്രൈമറി സ്കൂൾ അധ്യാപികമാരായി പ്രവർത്തിക്കുന്നു. അവർക്കു രണ്ടു പേർക്കും അധ്യാപനത്തിനു വേണ്ട രണ്ടു ലൈസൻസ് ആണുള്ളതെങ്കിലും ഒരു ടീച്ചറിന്റെ സാലറി മാത്രമേ കിട്ടുന്നുള്ളു എന്ന ചെറിയ പരാതിയും ഇവർക്കുണ്ട്. ഇവർക്ക് രണ്ടു ശ്വാസകോശങ്ങളും, രണ്ടു ഹൃദയങ്ങളും, രണ്ടു വയറും, ഒരു കരളും, ഒരു വൻകുടലും, ഒരു പ്രത്യുല്പാദന സംവിധാനവും ആണുള്ളത്. ആബി വലതു കയ്യുടെ വശം നിയന്ത്രിക്കുമ്പോൾ ബ്രിട്നി ഇടതു കയ്യുടെ വശമാണ് നിയന്ത്രിക്കുന്നത്. ഇവരുടെ നീളം തന്നെ വ്യത്യസ്തമാണ്. ആബിക്ക് ബ്രിട്നിയെക്കാൾ നീളം കൂടുതലുണ്ട് . ഈ സഹോദരിമാർ അവർ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് ഒരു മാതൃകാ വ്യക്തികളാണ്.

5. ബ്രെറ്റ് കുടുംബം


ഈ സ്കോട്ടിഷ് ബ്രെറ്റ് കുടുംബത്തിൽ 10 ആൺകുട്ടികളും ഒരു പെൺകുട്ടിയും ആണുള്ളത്. അത് കൊണ്ട് തന്നെ ഇവരുടെ ദൈനം ദിന ജീവിതം അല്പം കടുപ്പമേറിയതാണ്. അലക്സാ രാവിലെ 5 .30 ക്കു എഴുന്നേൽക്കും എന്നിട്ടു കുളിച്ച് തന്റെ കടുപ്പമേറിയ വീട്ടു പണികൾക്ക് വേണ്ടി ഒരുങ്ങും. 11 മക്കളെ നോക്കുക എന്നത് ചെറിയ പണി ഒന്നും അല്ലെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. 43 വയസ്സുള്ള ഡേവിഡ് ഒരു ട്രെയിൻ ഡ്രൈവറാണ്. അദ്ദേഹം അത്യാവശ്യം ഫ്ലെക്സിബിളായ ഷിഫ്റ്റിലാണ് ജോലി എടുക്കുന്നത്. കാരണം ഇടയ്ക്കിടെ വീട്ടിൽ സഹായിക്കുക എന്ന ലക്ഷ്യം തന്നെ. ചിലപ്പോൾ മക്കൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നതും ഡേവിഡ് തന്നെയാണ്. അലെക്സ വിശ്വസിക്കുന്നത് കുട്ടികൾ ഉണ്ടായതിനു ശേഷം ചിട്ടകൾ അത് പോലെ നിലനിർത്തുക എന്നത് അത്യാവശ്യമാണെന്ന് തന്നെയാണ്. ഇതിനാൽ തന്നെ സമ്മർദങ്ങളൊന്നുമില്ലാതെ എല്ലാം ചെയ്തു തീർക്കുവാൻ തനിക്കാവുന്നുണ്ടെന്ന് അലക്സാ വ്യക്തമാക്കുന്നു. 10 ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുട്ടി ഉണ്ടായതു ഇവരെ സംബന്ധിച് ഒരല്പം അതിശയത്തിനു വഴി തെളിച്ചുവെങ്കിലും കുടുംബത്തിലെ ഒരേയൊരു പെൺകുഞ്ഞിനെ ആവേശപൂർവ്വം വരവേൽക്കുകയാണ് നിലവിൽ ഈ കുടുംബം. ഒരു കുട്ടി കൊണ്ട് തന്നെ പെടാപാട് പെടുന്നവരുടെ നാട്ടിൽ ഇവർ തീർച്ചയായും ഒരു ഫാമിലി നോബൽ പ്രൈസിന് ‌അർഹയാണ്.

4. ഡീവ്സ് കുടുംബം


ഇത് സത്യത്തിൽ ഒരു കുഴഞ്ഞ കുടുംബ കഥയാണ്. തന്റെ മകൾ ജെന്നിക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ജോൺ ഡീവ്സ് തന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോകുന്നത്. അതിനു ശേഷം 30 വർഷത്തിന് ശേഷമാണു തന്റെ കുടുംബവുമായി വീണ്ടും ഒത്തു ചേരുന്നത്. ഇവിടെ വച്ചാണ് വിചിത്രമായ ഈ കഥ തുടങ്ങുന്നത്. അച്ഛനും മകളും ഒരുമിച്ച് ചേർന്ന് ഒരു കുടുംബം ഉണ്ടാക്കിയിരിക്കുകയാണ്. മാത്രമല്ല ഒരു ജോഡി എന്ന നിലയിൽ ഇവർ കുട്ടികളെയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പിന്നീട് കാലക്രമേണ അവർ വേർപിരിയുകയും ചെയ്തു. ഈ ബന്ധം വെളിപ്പെടുത്തിയതിനെ തുടർന്ന് അവിടെയുള്ള ഒരു കോടതി ഇവരെ ഏതാനും മാസങ്ങൾ നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

3. ഗ്രിസോൺ ഉലാസ് കുടുംബം


ഗ്രിസോൺ ഉലാസ് കുടുംബം തെക്കൻ തുർക്കിയിലെ ഒരു ടർക്കിഷ് കുടുംബമാണ്. ഈ കുടുംബത്തിലെ കുട്ടികൾ തങ്ങളുടെ കൈകളും കാലുകളും ഉപയോഗിച്ചാണ് നടക്കുന്നത്. ഉണർ ടാൻ എന്ന തുർക്കിഷ് ബയോളജിസ്റ്റാണ് ഈ കുടുംബത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ഈ കുടുംബത്തിലെ വ്യക്തികൾക്ക് കുറഞ്ഞ കാഴ്ച ശക്തിയാണുള്ളത്. കൂടാതെ ഇവർക്ക് തങ്ങളുടെ കാലുകളിൽ നടക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് തന്നെ ഇവർ നടക്കുന്നത് നാല് കാലിലാണ്. അടുത്തിടെ നടന്ന ഗവേഷണങ്ങൾ പറയുന്നത് ക്രോമോസോം 17 ൽ നടന്ന ജനിതക വ്യതിയാനം കാരണമാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ നിലവിൽ വന്നത് എന്നാണ്.

2. ബാനൺ കുടുംബം


ഈ കുടുംബത്തിലെ പ്രത്യേകതയുള്ള രണ്ട് അംഗങ്ങൾ എന്ന് പറയുന്നത് ‘അമ്മ ലിൻഡ ബാനണും മകൻ ടിമ്മിയുമാണ്. ഇവർ ജനിച്ചത് കൈകൾക്കും ഹൃദയത്തിനും വൈകല്യങ്ങൾ സൃഷ്ടിക്കുന്ന ഹോൾട്ട്-ഓറം സിൻഡ്രോം എന്ന അപൂർവ ജനിതക ഘടനയോടു കൂടിയാണ്. കൈകൾ ഇല്ലാതെയാണ് ജനിച്ചതെങ്കിലും ലിൻഡ ബാനന്റെ വാക്കുകളിൽ അവരുടെ കുടുംബം ഒരിക്കലും അവരെ മറ്റൊരു കണ്ണുകളിൽ കാണുകയോ തരംതിരിവ് കാണിക്കുകയോ ചെയ്തിട്ടില്ല. ടിമ്മിയും അവന്റെ അമ്മയും കാലുകൾ ഉപയോഗിച്ചാണ് അവരുടെ ദൈനം ദിന പ്രവൃത്തികളായ പല്ലു തേപ്പ്, മുടി ചീകൽ തുടങ്ങിയവ ചെയ്യുന്നത്. സ്പോർട്സിൽ വളരെയധികം സജീവമാണ് ടിമ്മി പ്രത്യേകിച്ചും നീന്തലിൽ. എല്ലാ പ്രതീക്ഷകൾക്കും വിരുദ്ധമായി ടിമ്മിയും അവന്റെ അമ്മയും തങ്ങളുടെ നീന്തൽ കഴിവുകളുടെ പേരിൽ ലോക പ്രശസ്തരാണ്. പ്രത്യേകിച്ചും കൈകളില്ലാത്ത സ്ഥിതിക്ക്. ഇപ്പോൾ 14 വയസ്സുള്ള ടിമ്മി ഒരു ഫുട്ബോൾ കിക്കർ എന്ന നിലയിൽ ടീമിലും അംഗമാണ്.

1. ബങ്കർ കുടുംബം


ചാങ് ബങ്കറും എങ് ബങ്കറും പരസ്പരം കൂടി ചേർന്ന രണ്ട് സയാമീസ് അമേരിക്കൻ പൗരന്മാരായ ഇരട്ടകളായിരുന്നു. പിൽക്കാലത്ത് ഇവർ അതി പ്രശസ്തരാവുകയും സയാമീസ് ഇരട്ടകൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ സഹോദരന്മാർ തായ്‌ലൻഡിൽ ജനിക്കുകയും പിന്നീട് അതായത് 1929 ൽ അമേരിക്കയിലേക്ക് കുടിയേറി പാർക്കുകയും ചെയ്തവരാണ്. അമേരിക്കയിലെ ഫ്രീക് പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ഇവർ അമേരിക്കയിലുടനീളം അറിയപ്പെടാൻ തുടങ്ങി. ജനങ്ങൾ അവരെ കളിയാക്കിയില്ല എന്ന് മാത്രമല്ല അവരോട് അങ്ങേയറ്റം സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അവരെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മാനേജർ കാരണം ഒടുവിൽ അവർ പ്രദർശനത്തിൽ നിന്നും മാറി പോവുകയാണുണ്ടായത്. 1839 ൽ അവരുടെ ജീവിതം സാമ്പത്തികമായി ഭദ്രമായിരുന്നുവെന്നു മാത്രമല്ല രണ്ടു പേരും വിവാഹിതരാവുകയും ചെയ്തു. അവരുടെ കുടുംബം രണ്ടു വ്യത്യസ്ത വീടുകളിലാണ് ജീവിച്ചിരുന്നത്. അവർ അവരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നത് ഒരാഴ്ചക്കാലം ഒരു വീട്ടിൽ നിൽക്കുക എന്ന വ്യവസ്ഥയിൽ ആയിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്നാണ് ചാങ് മരിച്ചത്, അതിന് മണിക്കൂറുകൾക്കു ശേഷം എങ് മരിച്ചു. എന്നാൽ മരണ കാരണം ഇന്നും അജ്ഞാതമാണ്.

ഇതിൽ ഏത് കുടുംബമാണ് നിങ്ങൾക്ക് ഏറ്റവും വിചിത്രമായി തോന്നിയത്?

RELATED ARTICLES
- Advertisment -

Most Popular

Recent Comments