Number 10 : Hotel Cala De Volpe,Sardinia
Italy ലെ Sardinia എന്ന പട്ടണത്തിൽ ആണ് ഈ ഹോട്ടൽ നില കൊള്ളുന്നത്. ഇവിടെ ഒരു രാത്രി ചിലവഴിക്കുന്നതിനു ഉള്ള മുടക്ക് 42,000 ഡോളർ ആണ്.ഇന്ത്യൻ രൂപ ഇൽ പറഞ്ഞാൽ 30 ലക്ഷത്തോളം രൂപ.ഇവിടുത്തെ presidential penta suite ഇൽ 3 ഗുഹ രൂപത്തിൽ ഉള്ള കിടപ്പുമുറികൾ, ഒരു private pool, gymnasium, wine cellar എന്നിവയും ഉൾപ്പെടുന്നു.rooftop ബാല്കണയിൽ നിന്നും ഉള്ള meditteranean തീരത്തിന്റെ അത്യുഗ്രമായ കാഴ്ചയും കുളിരണിയിക്കുന്നതാണ്.
Number 9 : Hill top estate resort,Fiji
45,000 ഡോളർ അഥവാ 33 ലക്ഷം രൂപ ആണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിനു കൊടുക്കേണ്ട തുക.
ഫിജി ഇലെ ലൗകാല islandil നിലകൊള്ളുന്ന ഈ resort ശാന്തതയും ആഡംബരവും ഒരുപോലെ നൽകുന്നു.4 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലം ഫിജിയൻ island ഉകളുടെ സ്വാഭാവിക ഭംഗിയും,ആധുനിക അത്യാഢംബരങ്ങളും ഇണചേർന്നതാണ്.എന്നാൽ ഇവിടെ താമസിക്കുവാൻ എല്ലാവർക്കും സാധ്യമല്ല.താമസിക്കുവാൻ ആഗ്രഹം ഉള്ളവർ ആദ്യം ഈ റിസോർട്ടിൽ ഉടമയും redbull എന്ന കമ്പനിയുടെ സഹസ്ഥാപകനുംകൂടി ആയ Dietrich Matreschitz നെ സമീപിക്കണം.അദ്ദേഹം അംഗീകരിക്കുന്നവർക് മാത്രമേ ഇവിടെ നിൽക്കാൻ അനുമതി ലഭിക്കുകയുള്ളു.
Number 8 : Grand Resort Lagonissi,Athens
50,000 ഡോളർ അഥവാ 36 ലക്ഷം രൂപ.
.ചുറ്റി സഞ്ചരിക്കുവാൻ ആഡംബര കാറുകൾ ,പ്രൈവറ്റ് ഹെലികോപ്ടർ, ഭക്ഷണ ആവശ്യങ്ങൾക്കായി ഒരു പ്രൈവറ്റ് ഷെഫ് , താമസക്കാരുടെ ആരോഗ്യം കാത്തുസംരക്ഷിക്കുന്നതിന് ഒരു personal trainer um കിടപ്പുമുറിയോട് ചേർന്ന് massage ഏരിയ ഉം ഉൾപ്പടെ ആവശ്യത്തിലതികം സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
3 കിടപ്പുമുറികൾ ഉള്ള ഈ വില്ലക്കു മാത്രമായി പ്രൈവറ്റ് പൂളുകളും ,സുന്ദരമായ പൂന്തോട്ടവും എന്തിനേറെ ഒരു പ്രൈവറ്റ് ബീച്ചും ഇതിനോട് ചേർന്ന് കിടക്കുന്നു.
Number 7 : Hotel Martinez,Cannes,France
ഒരു രാത്രി ചിലവിടാൻ ആവശ്യമായ തുക 53,000 ഡോളർ അഥവാ 39 ലക്ഷം രൂപ.
1000 square ഓളം വിസ്തിരണമുള്ള Penthouse suite പുരാതന കാല ആഡംബരസമൃദ്ധിയാൽ നിറഞ്ഞു നിൽക്കുന്നതാണ്.4 ബെഡ്റൂമുകൾ ഒരു living റൂം,ഒരു dining room, marble bathroom ,മുൻവശത്തുള്ള കടലിന്റെ സുന്ദരമായ കാഴ്ചയും ആണ് ഇവിടുത്തെ പ്രധാന സവിശേഷതകൾ.
Number 6 : Four Seasons Hotel,New York
തുക- 60,000 ഡോളർ അല്ലെങ്കിൽ 44 ലക്ഷം രൂപ.Four Seasons ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയായ 52ആം നിലയിൽ നിലകൊള്ളുന്ന Ty Warner Penthouse suite ഇൽ നിന്ന് നോക്കിയാൽ നാലുധിക്കിലും Manhattan എന്ന പട്ടണത്തിന്റെ അതിമനോഹരമായ ദൃശ്യം കാണുവാൻ സാധിക്കും.50 മില്യൺ ഡോളറാണ് ഈ suite ന്റെ ആലങ്കരികപ്രവർത്ഥികൾക്കായി ചെയ്തിട്ടുള്ളത്.കൂടാതെ സഞ്ചരിക്കുവാനായി ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സ് കാറുകളും നല്കപ്പെടുന്നതാണ്.
Number 5 : Raj Palace hotel,Jaipur, India
65,000 ഡോളർ അല്ലെങ്കിൽ 48 ലക്ഷം രൂപ ആണ് ഒരു രാത്രി ഇവിടെ തങ്ങുന്നതിനു ചിലവകുന്നത്.പല നിലകളിലായി സ്ഥിതി ചെയ്യുന്ന Presidential Maharaja pavilion എന്നു അറിയപ്പെടുന്ന 65000 ഡോളർ suite രാജഭരണ കാലത്തെ ഇന്ത്യയുടെ മഹത്വം വിളിച്ചറിയയിക്കുന്നതാണ്.മഹാരാജാവ് താമസിച്ചിരുന്ന സ്ഥലമായ 2 ആം നിലയിൽ അസാമന്യവൈശിഷ്ട്യമുള്ള കൊതുപണികളാലും രത്നകല്ലുകളാലും അലങ്കാരിതമാക്കിയിരിക്കുന്നു.ഈ മുറിയോട് അനുബന്ധിച്ചു ഒരു പ്രൈവറ്റ് മ്യൂസിയവും സജ്ജമാക്കിയിരിക്കുന്നു.വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള മിനുക്കുപണികളാൽ അലങ്കരിച്ച നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കിടപ്പുമുറി ആയിരുന്നു പണ്ട് രാജകുമാരിയുടെ വസതി.
Number 4 : The Mark Hotel,New York
75,000 ഡോളർ അഥവാ 55 ലക്ഷം രൂപ.16 ആം നിലയിൽ തുടങ്ങി 2 നിലകളിലായി
പതിനായിരം square meter വ്യാപിച്ചു കിടക്കുന്ന Mark ഹോട്ടലിലെ penthouse suite അമേരിക്കയിലെ ഏറ്റവും വലുപ്പമേറിയ suite ആണ്.5 ബെഡ്റൂമുകൾ,ഒരു ലൈബ്രറി,2 ബാറുകൾ,6 മാർബിൾ ബാത്റൂമുകൾ ഒരു വലിയ എന്റർടൈന്മെന്റ് ഏരിയ ഉം ഉൾപ്പെടുന്ന ഇവിടം അൻപതോളം ആളുകൾക്കു പ്രൈവറ്റ് പാർട്ടികൾ നടത്തുവാനും കഴിയുന്നതാണ്.
Number 3 : Hotel President Wilson,Geneva, Switzerland
80,000 ഡോളർ അഥവാ 59 ലക്ഷം രൂപ.
ജനീവയിൽ സ്‌ഥിതി ചെയ്യുന്ന United Nations headquarters നോട് വളരെ അടുത്തുള്ള ഈ ഹോട്ടലിൽ UN മീറ്റിംഗുകളിൽ പങ്കെടുക്കവൻ വരുന്ന നയതന്ത്രജ്ഞരുടെയും ലോക നേതാക്കളുടെയും സ്ഥിര വസതിയാണ്.ബില് ഗേറ്റ്‌സ്,ബില് ക്ലിന്റൻ,മൈക്കിൾ ഡൗഗ്ലാസ് എന്നീ ലോകപ്രശസ്തരായ വ്യക്തികൾ താമസിച്ചിട്ടുള്ള ഈ ഹോട്ടലിൽ സുഖസൗകര്യങ്ങളും സുരക്ഷയും ഒരുപോലെ പ്രാധാന്യം ഉള്ളതാണ്.
അൽപ്‌സ് പർവത നിരയിലേക്കും ജനീവ തടാകത്തിലേക്കും നോക്കി ഇരിക്കുന്ന suite ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൊണ്ടു നിര്മിച്ചിരിക്കുന്നതാണ്.
Number 2 : The Palms,Las Vegas
100,000 (ഒരു ലക്ഷം) ഡോളർ അഥവാ 73 ലക്ഷം രൂപ ആണ് ഇവിടെ ഒരു രാത്രി ചിലവിടാൻ.150 ഓളം റൂമുകൾ ഉള്ള palms ഹോട്ടൽ സൂപ്പർ താരങ്ങളുടെയും പ്രശസ്തരായ മറ്റു വ്യക്തികളുടെയും ഇഷ്ട സ്ഥലമാണ്.
2 നിലകളിൽ ആയി 9000 square feet ഇൽ ആഡംബരത്തിന്റെ ഒരു കലവറ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.റൂമിന്റെ ബാൽക്കണി പോലെ തോന്നിക്കുന്ന ഗ്ലാസ് ഇൻഫിനിറ്റി പുൾ,പ്രൈവറ്റ് gym, പ്രൈവറ്റ് ബാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.250 പേരെ ഉൾക്കൊള്ളുവാൻ ആകുന്ന പാർട്ടികൾ സങ്കടിപ്പിക്കുവാൻ കഴിയുന്ന തരത്തിലാണ് ഇവിടം രൂപകല്പന ചെയ്തിട്ടുള്ളത്.
Number 1 : Lovers Deep Luxury Submarine Hotel
കരീബിയൻ ഐലൻഡ് ആയ സെയിന്റ് ലൂസിയ ഇൽ ആണ് ഈ submarine ഹോട്ടൽ.ഒരു രാത്രി ഇവിടെ തങ്ങുന്നതിനു ചിലവാക്കേണ്ടി വരുന്ന പണം 150,000 ഡോളർ ആണ്.അതായത് നിങ്ങൾക്കു ഇവിടെ തമാസിക്കണമെന്ന് ഉണ്ടെങ്കിൽ ഒരു ദിവസത്തിനായി നിങ്ങൾ കൊടുക്കേണ്ടത് ഒരു കോടി 10 ലക്ഷം രൂപയാണ്.പേരുപോലെ തന്നെ ഒരു submarine ഇൽ രൂപകൽപന ചെയ്ത ഈ ഹോട്ടൽ ലോകത്തിലെ ഏറ്റവും ചിലവേറിയതായ ഹോട്ടൽ ആയി നിലകൊള്ളുന്നു.24 മണിക്കൂർ ഈ ഹോട്ടലിൽ ആയിരിക്കുമ്പോൾ submarine ക്യാപ്റ്റൻ സെയിന്റ് ലൂസിയ തീരത്തുനിന്നും കരീബിയൻ island കളുടെ കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു.ആധുനിക സിനിമകളിൽ കാണുന്ന spaceship പോലെ ഗ്ലാസ് കൊണ്ട് നിർമിതമായ ജാലകപടികളാൽ ചുറ്റപ്പെട്ടതാണ് ഈ submarine ഹോട്ടൽ.ഇവിടെനിന്നും ലഭിക്കുന്ന ആഴക്കടലിനെ ദൃശ്യങ്ങൾ എത്രത്തോളം മനോഹരം ആയിരിക്കും എന്ന് പറയാതെ തന്നെ മനസിലാവുന്നതാണ്.