Saturday, April 13, 2024
Home Blog

Elon Musk എങ്ങനെ ആണ് ലോകത്തെ മാറ്റിമറിക്കാൻ പോകുന്നത്?

0

നിങ്ങൾ ചൈനയിലേക്ക് ഒരു യാത്ര പോവുകയാണ്.എന്നാൽ ചൈനീസ് ഒരു വാക്ക് പോലും നിങ്ങൾക്ക് വശമില്ല.ഉടനെ നിങ്ങൾ നിങ്ങളുടെ ഫോൺ എടുത്ത് ഒരു language പ്രോഗ്രാം download ചെയ്തു നിങ്ങളുടെ ബ്രൈനിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നു. ശേഷം നിങ്ങൾക്കു വളരെ എളുപ്പത്തിൽ ചൈനീസ് സംസാരിക്കുവാൻ കഴിയുന്നു.അല്ലെങ്കിൽ മറ്റൊരു സാഹചര്യം സങ്കൽപ്പിക്കുക.നിങ്ങൾ വളരെ ഏറെ വിഷമത്തിൽ ആണ്.ഉടനെ നിങ്ങൾ ഫോൺ എടുത്ത് ഒരു ബട്ടണിൽ press ചെയ്യുന്നു.അപ്പോൾ തന്നെ നിങ്ങൾ അതീവ സന്തുഷ്ടനായ ഒരു വ്യക്തി ആയി മാറുന്നു.ഈ പറഞ്ഞ കാര്യങ്ങളൊന്നും തികച്ചും അസംഭവ്യമാണ് എന്നു ഇനി നമ്മുക്ക് ഉറപ്പ് പറയാനാകില്ല.അതിനു കാരണം ന്യൂറലിങ്ക് ആണ് .2016 ൽ ആണ് Elon Musk ന്യൂറലിങ്ക് എന്ന കമ്പനി സ്ഥാപിക്കുന്നത്.4 വർഷങ്ങൾക്കു ശേഷം വളരെ അടുത്തിടെ ,കൃത്യമായി പറഞ്ഞാൽ 2020 ആഗസ്റ്റ് 28 നു അദ്ദേഹം ന്യൂറലിങ്ക് ന്റെ prototype ആയ ലിങ്ക് version 0.9 അവതരിപ്പിക്കുകയുണ്ടായി.എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതും ഒപ്പം തന്നെ ഭീതിപ്പെടുത്തുന്നതും ആയിരുന്നു ആ അവതരണം.പണ്ട് കമ്പ്യൂട്ടറും മൊബൈൽ ഫോണും കൊണ്ടുവന്നത്പോലെയോ അതിലുപരിയോ ആയ ഒരു മാറ്റം കൊണ്ടുവരാൻ സാധ്യത ഉള്ള ഒരു ടെക്നോളജി ആണ് ന്യൂറലിങ്ക്.എന്നാൽ എന്താണ് ഈ ന്യൂറലിങ്ക്? ഇത് പ്രവർത്തിക്കുന്നത് എങ്ങനെയാണ്?ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ്?എല്ലാത്തിനും ഉപരി ഈ ടെക്നോളജി എങ്ങനെയാണ് ഭാവിയെ മാറ്റിമറിക്കാൻ പോകുന്നത്?

ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സർജറിയിലൂടെ തലച്ചോറിലേക്ക് connect ചെയ്യുവാൻ സാധിക്കുന്ന ഒരു മനുഷ്യനിർമിത ചിപ്പ് ആണ് ന്യൂറലിങ്ക്.ഇതിന്റെ പ്രവർത്ഥനത്തെപ്പറ്റി പറയുന്നതിന് മുൻപ് ആദ്യം നമ്മുടെ തലച്ചോർ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് അറിയണം.മനുഷ്യശരീരത്തിലെ ഏറ്റവും സംഗീർണമായ അവയവമാണ് തലച്ചോറ്.കോടിക്കണക്കിനു ന്യൂറോണുകൾകൊണ്ട് നിർമിച്ചിരിക്കുന്ന നമ്മുടെ തലച്ചോർ വിവരങ്ങൾ കൈമാറുന്നത് electrical impulse ഉകൾ കൊണ്ടാണ്.ഈ എലക്ട്രിക്കൽ implulse ഉകൾ ഓരോ ന്യൂറോൻസിലൂടെയും തുടർച്ചയായി കൈമാറി കൈമാറി പോകുന്നു.അതായത് നമ്മുടെ ഒരു കൈ ചലിപ്പിക്കണമെങ്കിൽ നമ്മുടെ തലച്ചോർ ഒരു electrical impulse പുറപ്പെടുവിപ്പിക്കുകയും അതു ന്യൂറോൻസിലൂടെ നമ്മുടെ കൈയുടെ പേശികളിൽ എത്തുകയും വേണം.ഈ പ്രക്രിയയെ അടിസ്ഥാനമാക്കി വികസിപിച്ചെടുത്തിട്ടുള്ള ന്യൂറലിങ്ക് ചിപ്പ് നു തലച്ചോറിലേക്ക് signals അയക്കുവാനും തലച്ചോറില്നിന്നു വരുന്ന signals സ്വീകരിക്കുവാനും ഈ signals ഒരു കംപ്യൂട്ടറിലേക്കോ മൊബൈലിലേക്കോ ട്രാൻസ്ഫർ ചെയ്യുവാനും സാധിക്കും.കേൾക്കുമ്പോൾ അത്ഭുതപ്പെടുത്തിയേക്കാമെങ്കിലും പൂർണമായും പ്രവർത്ഥനസജ്ജമായ ഈ ചിപ്പ് ഒരു പന്നിയുടെ മേൽ പരീക്ഷിച്ചു തത്സമയം അതിന്റെ തലച്ചോറില്നിന്നുള്ള സിഗ്നലുകൾ കമ്പ്യൂട്ടറിൽ കാണിച്ചുകൊണ്ടാണ് elon musk ഇതു പ്രകാശനം ചെയ്തത്.

23 മില്ലിമീറ്റർ വ്യാസവും 8 മില്ലിമീറ്റർ കട്ടിയും ആയി ഒരു വലിയ നാണയതുട്ടിന്റെ മാത്രം വലുപ്പമുള്ള ലിങ്ക് വേർഷൻ 0.9 എന്നു അറിയപ്പെടുന്ന ഈ ചിപ്പ് ഒരു സർജറിയിലൂടെ തലയോട്ടിയുടെ ഒരു ചെറിയ കഷ്ണത്തെ മാറ്റിവെച്ചാണ് implant ചെയ്യപ്പെടുന്നത്.അതുകൊണ്ട് തന്നെ പുറത്തുനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് ഒരു തരത്തിലുള്ള അസ്വഭാവിതകളും തോന്നുകയില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.ഒരു മുടിയിഴയുടെ പത്തിൽ ഒന്നു മാത്രം വലുപ്പമുള്ള ത്രെഡുകൾ അഥവാ വയറുകൾ ആണ് തലച്ചോറിലേക്ക് കണക്ട് ചെയ്യപ്പെടുന്നത്.എന്നാൽ ഇത്രയും ചെറിയ ഈ ത്രെഡുകൾ മനുഷ്യരെകൊണ്ട് കണക്ട് ചെയ്യുവാൻ സാധിക്കുകയില്ല.തലച്ചോറിലെ സിരകളിലും ധമനികളിലും തൊടാതെ തലച്ചോറിനെ സ്കാൻ ചെയ്ത് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ ഒരു high precesion robot ആണ് ഈ ചിപ്പ് implant ചെയ്യുന്നത്.വളരെ പെട്ടന്ന് ചെയ്യാവുന്ന ഈ surgery കഴിഞ്ഞാൽ അന്ന് തന്നെ തിരികെ വീട്ടിലേക്ക് മടങ്ങുവാനും സാധിക്കും.തുടക്കത്തിൽ ചിലവേറിയതായിരിക്കുമെങ്കിലും പിന്നീട് വളരെ ചിലവ് കുറഞ്ഞു ഒരു കണ്ണിന്റെ ലസിക് സർജറി ചെയ്യുവാൻ ആവശ്യമായ ചിലവിൽ ന്യൂറലിങ്ക് സര്ജറിയും ചെയ്യാമെന്ന് elon musk ഉറപ്പ് തരുന്നു.
വയർലെസ് ചർജിങ് ഉപയോഗിച്ച് ആണ് ഈ ചിപ്പ് ചാർജ് ചെയ്യുന്നത്.ഉറങ്ങുവാൻ പോകുമ്പോൾ ഫോൺ ചാർജ് ചെയ്യുന്നതുപോലെ നമ്മുടെ തല ചാർജ് ചെയ്യുന്നത് സങ്കല്പിച്ചു നോക്കുക.അതിശയം തോന്നുന്ന കാര്യമാണെങ്കിലും ആ കാലം ഒരുപാട് ദൂരെ അല്ല.

ഇതെല്ലാം ന്യൂറലിങ്ക് ന്റെ സവിശേഷതകൾ ആണെങ്കിലും എന്തെല്ലാം ആണ് ഇതിന്റെ ഉപയോഗങ്ങൾ?തുടക്കത്തിൽ paraplegia പോലുള്ള അവസ്ഥകളെ അതായത് നട്ടെല്ലിന് ക്ഷെതം ഏറ്റു ശരീരഭാഗങ്ങൾ തളർന്നു പോയവരെ സുഗപ്പെടുത്തുവാൻ ആയിരിക്കും neuralink ന്റെ ഉദ്ദേശം.ക്ഷെതം ഏറ്റതിന്‌ താഴെയും മുകളിലും ആയി രണ്ടു ഇമ്പ്ലാന്റുകൾ കൊണ്ട് nerve സിഗ്നലുകൾ താഴേക്ക് എത്തിക്കുവാനും അങ്ങനെ ചലനം വീണ്ടെടുക്കുവാനും സാധിക്കുന്നു.visual cortex ഇൽ ഒരു implant നടത്തി പെർമനന്റ് blindness സുഗപ്പെടുത്തുവാനാകുന്നുവെന്നും ഇതുകൂടാതെ ഭാവിയിൽ ഡിപ്രെഷൻ ,anxiety, അഡിക്ഷൻ തുടങ്ങിയ മാനസിക പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് പറയപെടുന്നു.എന്നാൽ അവിടംകൊണ്ടു നിർത്തണമെങ്കിൽ ന്യൂറലിങ്കിന്റെ സ്‌ഥാപാകൻ elon musk ആവരുതായിരുന്നു.ന്യൂറലിങ്ക് ഒരു സ്മാർട്ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ connect ചെയ്യുവാനും നമ്മുടെ ചിന്തകളെയും ഓർമകളെയും സേവ് ചെയ്യുവാനും,ബാക്കപ്പ് ആയി സ്റ്റോർ ചെയ്യുവാനും പിന്നീട് അത് റീപ്ലേയ് ചെയ്യുവാനും,അല്ലെങ്കിൽ ഈ ചിന്തകളെ എൻകോഡ് ചെയ്തു മറ്റൊരു ശരീരത്തിലേക്കോ ഒരു റോബോട്ടിലേക്കോ സേവ് ചെയ്യുവാനും ഭാവിയിൽ സാധിക്കുമെന്ന് elon musk പറയുന്നു.ന്യൂറലിങ്കിനെ ഒരു heads up display യിലേക്ക് connect ചെയ്ത് ആധുനിക science fiction സിനിമകളിൽ കാണുന്നതുപോലെ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ കണ്മുന്നിൽ തെളിഞ്ഞു വന്നു ടെർമിനേറ്റർനെപോലെയും iron man നെപോലെയും നമ്മൾ നടക്കുന്ന കാലവും വിദൂരത്തിൽ അല്ല.
എന്നാൽ ന്യൂറലിങ്കിന്റെ അപകടവശങ്ങൾ എന്തൊക്കെയാണ്?എത്രത്തോളം സുരക്ഷിതമാണ് ഇത്?മനുഷ്യരിൽ ഇതു പരീക്ഷിക്കുവാൻ ഉള്ള അവകാശം ഇപ്പോളത്തെ സാഹചര്യത്തിൽ ലഭിച്ചിട്ടില്ലാത്തതിനാൽ ഇതിന്റെ ദോഷങ്ങളെക്കുറിച്ചു വലിയ ചർച്ചകൾ നടന്നിട്ടില്ല.എന്തുതന്നെ ആയാലും നമ്മുടെ ചിന്തകളെ അറിയുവാനും അവയെ മാറ്റിമറിക്കുവാനും സാധിക്കുമെങ്കിൽ ഇതു എന്തെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാം എന്നും ഭാവിയിൽ ഇതു വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നും തീർച്ചയാണ്.ഈ കാരണങ്ങൾകൊണ്ടു തന്നെ ആണ് ന്യൂറലിങ്ക് ലോകത്തിന്റെ മുഖച്ഛായ മാറ്റിമറിക്കാൻ സാധ്യത ഉള്ള ഒരു ടെക്നോളജി ആണെന്ന് പറയപ്പെടുന്നത്.