Wednesday, July 24, 2024
Home Latest Updates ഭാവിയിലെ ഏറ്റവും ഉയരം കൂടിയ 5 കെട്ടിടങ്ങൾ | World's Top 5 Tallest Buildings...

ഭാവിയിലെ ഏറ്റവും ഉയരം കൂടിയ 5 കെട്ടിടങ്ങൾ | World’s Top 5 Tallest Buildings In The Future

ഏകദേശം 4500 വർഷങ്ങൾക്കു മുൻപ് ഈജിപ്തിൽ പണിയപ്പെട്ട പിരമിഡുകൾ ഇന്നും ലോകത്തിനു മുന്നിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നതാണ്.147 മീറ്റർ ഉയരമുള്ള the great pyramid of giza യെ 1311 ഇൽ lincon കത്തീഡ്രൽ മറികടന്നപ്പോൾ 3800 വർഷങ്ങൾ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി പിരമിഡ് നിലകൊണ്ടത്.ഒടുവിൽ 2010 ഇൽ പണി പൂർത്തിയായ ദുബായിലെ burj khailfa ആണ് ഇപ്പോൾ ഏറ്റവും ഉയറക്കാരനായ കെട്ടിടം എന്ന് നമുക്കേവർക്കും അറിയാം.എന്നാൽ ഭാവിയിൽ ഈ ഉയരം മറികടക്കുവാൻ പോകുന്നത് ആരാണ്.

Number 5 : Burj Mubarak al-Kabir


1001 metre പൊക്കമുള്ള ഈ കൂറ്റൻ കെട്ടിടം Kuwait ഇലെ Kuwait city ഇൽ ആണ് പണിയുവാൻ പദ്ധതി ഇട്ടിട്ടുള്ളത്.Kuwait ഗവണ്മെന്റിന്റെ സ്വപ്നപദ്ധതി ആയ Madinat al hareer എന്ന future city യുടെ ഭാഗമായിരിക്കും ഈ കെട്ടിടം.62000 acre ഇൽ വ്യാപിച്ചു കിടക്കുന്ന madinat al hareer ഒരു hyper- mega സിറ്റി തന്നെയാണ്. ഈ നഗരത്തിന്റെ നടുവിൽ പ്രൗഡിയോടെ ആയിരിക്കും Burj Mubarak al-Kabir നിലകൊള്ളുവാൻ പോകുന്നത്.234 നിലകൾ ആയിരിക്കും ഈ ഭീമൻ കെട്ടിടത്തിന് ഉള്ളത്.ഈ നിലകളിൽ പ്രവേശിക്കുവാൻ പ്രത്യേകമായി രൂപകല്പന ചെയ്ത double ducker അല്ലെങ്കിൽ triple ഡക്കർ elavator ഉകൾ ആയിരിക്കും ഉണ്ടാവുന്നത്.ഇത്ര ഉയരം ഉള്ള ഏതൊരു കെട്ടിടത്തിനും ഉള്ള പ്രധാന വെല്ലുവിളി ശക്തമായ കാറ്റിനെ പ്രതിരോധിക്കണം എന്നതാണ്.അതിനായി 45 degree angle ഇൽ പരസ്പരം തിരിഞ്ഞ് ഇരിക്കുന്ന 3 interlocking ബ്ലോക്കുകൾ ആയിട്ടാണ് ഈ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

Number 4 : Jeddah Tower


Saudi Arabia ഇലെ jeddah എന്ന നഗരത്തിലാണ് ഈ കെട്ടിടത്തിന്റെ നിർമാണം. കൃത്യമായ ഉയരം കമ്പനി രഹസ്യമാക്കി വെച്ചിരിക്കുന്നെങ്കിലും jeddah tower നു ഏകദേശം 1008 metre ഉയരം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.167 നിലകളും അവയിൽ എതിപ്പെടുവാൻ 59 എലിവേറ്റർ ഉകളും ആയിരിക്കും ഈ കെട്ടിടത്തിനു ഉണ്ടാവുന്നത്.2013 ഇൽ നിർമാണം ആരംഭിച്ച jeddah tower ഇന്റെ 66 നിലകളുടെ പണി പൂർത്തിയായതാണ്. എന്നാൽ 2018ൽ ചില നിയമപരമായ തടസങ്ങൾകൊണ്ട് ഇതിന്റെ നിർമാണം നിർത്തി വെക്കേണ്ടതായി വന്നെങ്കിലും 2021 ഓടെ പണി പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് construction കമ്പനി ഉറപ്പ് തരുന്നു.നിർമാണം പൂർത്തിയാകുമ്പോൾ 664 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ observation deck എന്ന നേട്ടം jeddah tower നു സ്വന്തമാകും.

Number 3 : Creek Tower


1300 metre ഉയരമുള്ള ഈ കെട്ടിടവും അറേബ്യൻ രാജ്യമായ ദുബായിൽ തന്നെയാണ് നിർമാണത്തിൽ ഉള്ളത്.210 നിലകൾ ആയിരിക്കും ക്രീക്ക് ടവർ നു ഉണ്ടാവുക.2016 ജൂലൈ ഇൽ നിർമാണം ആരംഭിച്ച ഈ കെട്ടിടം 2022ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.ആഡംബര വസധികൾ,ഓഫീസുകൾ,റെസ്റ്റോറന്റുകൾ,apartment ഉകൾ എന്നിവ ആയിരിക്കും creek ടവർ ഇൽ ഉണ്ടാവുക.കൂടാതെ ദുബായ് നഗരത്തിന്റെ ഉജ്ജ്വല കാഴ്ച സമ്മാനിക്കുന്ന 360 ഡിഗ്രി viewing platform ഉകളും ഈ ടവർ ഇനു ഉണ്ടായിരിക്കുന്നതാണ്.രാത്രിയിൽ നൂതനമായ LED ലൈറ്റുകൾ ഉപയോഗിച്ചു ക്രീക്ക് ടവറിനെ വർണാഭമാക്കി തീർത്ത് ഇതിന്റെ ഭംഗിയെ മറ്റൊരു തലത്തിൽ എത്തിക്കുന്നതും ഡിസൈനിൽ ഉൾപ്പെടുന്നു

Number 2 : Sky Mile Tower


1700 metre ഉയരമുള്ള ഈ ഭീമൻ കെട്ടിടം ജപ്പാൻ ന്റെ തലസ്ഥാനമായ tokyo ഇൽ ആണ് പണിയുവാൻ പദ്ധതി ഇട്ടിട്ടുള്ളത്.ഭൂമിയുടെ Seismic belt ഇൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ വലിയ ഭൂമികുലുക്കങ്ങൾക്കും,കടലിന്റെ ജലനിരപ്പിൽ ഉള്ള വർധനക്കും സാധ്യത ഉള്ള പ്രദേശം ആണ്.കൂടാതെ ക്രമാതീതമായി ഉയർന്നു വരുന്ന ജനസാന്ദ്രതയും ടോക്കിയോ നഗരത്തിന് ഒരു വെല്ലുവിളി ആണ്.ഈ പ്രശ്നങ്ങളെ നേരിടുവാൻ ആണ് ജപ്പാൻ next tokyo 2045 എന്ന പദ്ധതി ആഹ്വാനം ചെയ്തത്.
ഈ mission ന്റെ ഒരു ഭാഗം മാത്രമാണ് Sky mile tower.1700 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ കെട്ടിടത്തിനു മുകളിലേക്ക് വെള്ളം pump ചെയ്യുന്നത് കാര്യക്ഷമമല്ലാത്തതിനാൽ കാർമേഘങ്ങളിൽനിന്നും അന്തരീക്ഷത്തിലൽനിന്നും ഉള്ള ഈർപത്തെ ശുദ്ധജലമാക്കി മാറ്റുന്ന സാങ്കേതികവിദ്യ ആയിരിക്കും ഇവിടെ ഉപയോഗിക്കുന്നത്.എന്നാൽ sky mile tower ന്റെ നിർമാണം ഇത് വരെ ആരംഭിച്ചട്ടില്ല എന്നത് ദുഖകരമായ കാര്യമാണ്.

Number 1 : Times Sqaured 3015


ബാക്കി ഉള്ളവയിൽ നിന്നു വത്യസ്തമായി ഇതൊരു vertical city യുടെ design concept ആണ്.1733 മീറ്റർ ഉയരം ഉള്ള ഈ vertical സിറ്റി അമേരിക്കയിലെ new york നഗരത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്.ഒരു vertical living എന്ന ആശയത്തിൽ ഊന്നിയാണ് ഇതിന്റെ design.വളർന്നു വരുന്ന ജനസംഖ്യയെ തരണം ചെയ്യുവാൻ ആണ് ഇങ്ങനെ ഒരു concept വലിയ രീതിയിൽ ഉപകരിക്കും.ഓഫീസുകൾ,റെസിഡൻസുകൾ,vertical farming, ഒരു സ്റ്റേഡിയം തുടങ്ങി ഒരു മനുഷ്യ നിർമിത വനവും ഇതിനുള്ളുൽ വലിയ ബ്ലോക്കുകളിൽ ആയി ഉണ്ടാവും.ഇങ്ങനെ 12 ബ്ലോക്കുകൾ ഉള്ള ഈ കെട്ടിടത്തിലെ elevator system പ്രവർത്തിക്കുന്നത് വത്യസ്തമായ രീതിയിൽ ആണ്. ഈ 12 ബ്ലോക്കുകളിൽ മാത്രം നിർത്തുന്ന primary elevator ഉകളും ഓരോ ബ്ലോക്കിലും സഞ്ചരിക്കുവാൻ വിവിധ secondary elevator ഉകളും ഉപയോഗിച്ചായിരിക്കും ഈ vertical city ഇൽ സഞ്ചരിക്കുന്നത്.times squared 3015 എന്ന concept ഒരു യാഥാർഥ്യമാവുകയാണെങ്കിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുകയും മനുഷ്യന്റെ ജീവിതരീതിക്ക് പുതിയൊരു തുടക്കം കുറിക്കുകയും ചെയ്യും.

RELATED ARTICLES

Most Popular

Recent Comments