7. 33-foot anaconda
ബ്രസീലിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തൊഴിലാളികൾ ഒരു ഭീമൻ പാമ്പിനെ കണ്ടെത്തിയത്. 33 അടി നീളമാണ് ഈ പാമ്പിന് ഉണ്ടായിരുന്നത്. അതായത് 10 മീറ്റർ നീളം. അൾട്ടാമിറ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തിൽ ബോംബ് വെച്ച് പാറ പൊട്ടിച്ചപ്പോഴാണ് 400 കിലോഗ്രാം ഭാരമുള്ള ഈ അനാകോണ്ടയെ കണ്ടെത്തിയത്. അനാക്കോണ്ട എന്ന സിനിമയിൽ കാണുന്ന തരത്തിലുള്ള അതേ വലിപ്പമുള്ള പാമ്പ് ആയിരുന്നു അത്. പാമ്പിന്റെ വീതി ഒരു മീറ്ററോളം വരും. തൊഴിലാളികൾ പാമ്പിനെ ഒരു ഒരു ക്രെയിനിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടു. പാമ്പിന്റെ പുറകുവശത്തുള്ള മഞ്ഞഭാഗം സന്ദർശകർക്ക് കാണാൻ പാകത്തിൽ അതിനെ തൂക്കിയിടുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ഒക്കെ ചെയ്തു. ആ തൊഴിലാളികൾ പാമ്പിനെ കൊന്നോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല. എങ്കിലും ഇവരുടെ വീഡിയോ വ്യാപകമായി വിമർശിക്കപ്പെട്ടു. പാമ്പിനെ കൊന്നു എന്നുപറഞ്ഞ് നിരവധിപേർ തൊഴിലാളികളെ ആക്ഷേപിച്ചുകൊണ്ട് രംഗത്തെത്തി.
6. brazil river anaconda
ബ്രസീലിലെ ഒരു നദിയിലൂടെ മൂന്നു മീൻപിടിത്തക്കാർ യാത്ര ചെയ്യവേയായിരുന്നു അവരാ ഭീകരൻ പാമ്പിനെ കണ്ടത്. ആ പാമ്പ് അവരുടെ ബോട്ടിൽ നിന്നും ദൂരേക്ക് നീന്തി പോകാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ വയർ ആവട്ടെ പൂർണ്ണമായും നിറഞ്ഞിരുന്നു. എന്തോ കാര്യമായ ഇരയെ വിഴുങ്ങിയശേഷം ഉള്ള യാത്ര ആണെന്ന് തോന്നുന്നു. അവർ മൂന്നു പേരും പാമ്പിനെ പിന്തുടരുകയും ഒരാൾ രണ്ടുതവണ അതിന്റെ വാലിൽ പിടിച്ച് വലിക്കുകയും ചെയ്യുന്നതും നമുക്ക് കാണാം. ഈ പരിപാടികളൊക്കെ കഴിഞ്ഞശേഷമുള്ള പത്രങ്ങളിൽ ഈ മൂന്നുപേർക്കും അറുന്നൂറോളം ഡോളർ പിഴ ചുമത്തിയതായി വാർത്ത വന്നിരുന്നു. ലൈസൻസില്ലാതെ വന്യജീവികളെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നത് നിയമപ്രകാരം തെറ്റായ കാര്യമാണ്. അവർ ഈ പ്രസ്തുത നിയമം ലംഘിച്ചതിന് 18 മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
5. in a bow
100 അടി നീളവും ഒരു വ്യാളിയുടെ തലയും, ഏഴ് മൂക്കുകളും ഉള്ള ഒരു പാമ്പ് ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.? ദി ബൗ എന്ന ഇനത്തിൽപ്പെട്ട ഭീകരനായ ഈ പാമ്പിനെ കുറിച്ചുള്ള ഐതിഹ്യം ആണ് ഈ പറഞ്ഞുവന്നത്. ബോർണിയോയിലെ ബ്ലെ നദിക്കരയിൽ താമസിക്കുന്ന ഗ്രാമീണർ വിശ്വസിക്കുന്നത് ഈ പാമ്പ് ഇപ്പോൾ തിരിച്ചുവന്നു എന്നാണ്. ബ്ലോ നദിയിലൂടെ നീന്തുന്ന ഈ പാമ്പിന്റെ വിദൂര ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ പാമ്പ് വീണ്ടും വാർത്തകളിൽ നിറയുന്നത്. ദുരന്തനിവാരണത്തിനായി ഉപയോഗിക്കുന്ന ഒരു ഹെലികോപ്റ്ററിൽ നിന്നും എടുത്ത ചിത്രം യഥാർത്ഥമാണോ അതോ എഡിറ്റ് ചെയ്ത ഫോട്ടോ ആണോ എന്നതിനെക്കുറിച്ച് ഒരു വലിയ ചർച്ചകൾ നടന്നു. എന്നാൽ അവിടെയുള്ള ഗ്രാമീണർ പാമ്പിനെ കണ്ടതായുള്ള അവകാശം വാദത്തിൽ ഉറച്ചു നിന്നു.
4. Medusa
കൻസാസ് സിറ്റിയിലെ മിസോറിയിൽ നിന്നും2011 ഒക്ടോബർ 12ന് ഒരു മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഇന്ന് ഇതേവരെ പിടിക്കപ്പെട്ട അതിൽ വച്ച് ഏറ്റവും വലിയ പാമ്പാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ആ സമയത്ത് ഈ പാമ്പിന് 25.2 അടി നീളമുണ്ടായിരുന്നു. പാമ്പിനെ പത്ത് വയസ്സ് പ്രായം ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. അതായത് പതിനഞ്ചോളം ആളുകൾ അടുത്തുനിന്ന് പിടിക്കാൻ മാത്രം നീളം ഇതിനുണ്ടെന്ന് സാരം. പാമ്പിനെ പിടിച്ചതിനു ശേഷം സിറ്റി ഓഫ് ഫുൾ മൂൺ എന്ന് ഒരു കോർപ്പറേറ്റ് ഇതിനെ ദത്തെടുക്കുകയും അതിനു മെഡൂസ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
3. world’s longest snake
2016ൽ മലേഷ്യയിലെ കൺസ്ട്രക്ഷൻ സൈറ്റിൽ വച്ച് 26.2 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടെത്തി അത് മൂന്നു ദിവസത്തിനുള്ളിൽ മരിച്ചു പോയെങ്കിലും ആ സമയത്തിനുള്ളിൽ തന്നെ അത് ഒരു മുട്ട ഇട്ടിരുന്നു. വലിയൊരു പിക്കപ്പ് ട്രക്ക് നേക്കാൾ നീളം ഈ പാമ്പിന് ഉണ്ടായിരുന്നു. ഒരു പിക്കപ്പ് ട്രക്കിന്റെ നീളം 8 മീറ്റർ ആണെന്ന് അറിയുമ്പോൾ പാമ്പിന്റെ വലിപ്പം എത്ര ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച് മെഡോസ് യെക്കാളും നീളമുള്ള പാമ്പ് ആണ് ഇതിനെ രേഖപ്പെടുത്തിയിട്ടുള്ളത്.
2.titanoboa
60 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ ജീവിച്ചിരുന്നതായുള്ള കാര്യങ്ങളൊക്കെ നമുക്കറിയാമല്ലോ. ദിനോസറുകളുടെ കൂടെ കൂട്ട വംശനാശത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ഭീമാകാര വലിപ്പമുള്ള ഒരു മലമ്പാബ് ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കൊളംബിയയിലെ സാറാ ജീൻ എന്ന സ്ഥലത്താണ് ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനനം നടക്കുന്നത്. അവിടെ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്മാരാണ് ടിറ്റനാബോവയുടെ അമ്പരിപ്പിക്കുന്ന കണ്ടെത്തലുകൾ ആദ്യമായി നടത്തിയത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാമ്പായി കണക്കാക്കുന്ന അനാക്കോണ്ട ഈ പാമ്പിന്റെ മുന്നിൽ വെറുമൊരു കുള്ളൻ മാത്രമാണ്. ഇതിന്റെ വലിപ്പവും സ്വഭാവവും വച്ചുനോക്കിയാൽ ദിനോസർ വംശത്തിലെ ടി റെക്സിനേക്കാൾ അപകടകാരി ആണിത്. ഈ ഭീമൻ പാമ്പിനെ തലയോട്ടിയുടെ മൂന്ന് കഷണങ്ങളാണ് പിന്നീട് ഇവർ കണ്ടെത്തിയത്. ഈ തലയോട്ടിയുടെ കണ്ടെത്തലോടെ ഈ പാമ്പിന്റെ രൂപഘടന എങ്ങനെയായിരിക്കുമെന്ന് കണ്ടെത്താൻ ഉള്ള വഴിയും അവർക്കു മുന്നിൽ തുറന്നു. ശാസ്ത്രീയമായി കൃത്യത പുലർത്തുന്ന ടിറ്റനാബോവയുടെ അതേ വലിപ്പമുള്ള ഒരു മോഡൽ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്.
1. giant snake
രണ്ടാം ലോകമഹായുദ്ധസമയത്ത് ബെൽജിയൻ യുദ്ധവിമാന പൈലറ്റും വളരെ ഉന്നത റാങ്കിലുള്ള ഒരു ഓഫീസറുമായ Reddy Van Leer day കോംഗോയിലെ ഒരു ഹെലികോപ്റ്റർ ദൗത്യം കഴിഞ്ഞശേഷം തിരിച്ചു തന്റെ ബേസ് ക്യാമ്പിലേക്ക് പോവുകയായിരുന്നു. യാത്രാമധ്യേ താഴെ നിലത്തു ചുറ്റിത്തിരിയുന്ന ഒരു വലിയ പാമ്പിനെ കണ്ട് അയാൾ അമ്പരന്നു. പാമ്പിനെ വ്യക്തമായി അടുത്തുവച്ച് കാണാനും കുറച്ച് ഫോട്ടോകൾ എടുക്കാനും ഹെലികോപ്റ്റർ അതിന് അടുത്തോട്ട് കൊണ്ടുപോകാൻ അദ്ദേഹം തന്റെ സഹപ്രവർത്തകരോട് നിർദ്ദേശിച്ചു. ഹെലികോപ്റ്റർ കണ്ട് പരിഭ്രാന്തനായ പാമ്പ് അതിനെ ആക്രമിക്കാൻ ശ്രമിച്ചു. ആ പാമ്പിനെ കുറഞ്ഞത് 50 അടി നീളം എങ്കിലും ഉണ്ടാവുമെന്ന് റെഡ്ഡി ഊഹിച്ചു. തുടർന്നും ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾക്ക് ശേഷം ഈ പാമ്പിന്റെ ചിത്രം വിശദ പരിശോധനയ്ക്കായി സിഐഎ ആസ്ഥാനത്തേക്ക് അയച്ചു. അവർ അത് പരിശോധിച്ച ശേഷം പ്രസ്തുത പാമ്പിന് 200 അടിയോളം നീളം എങ്കിലും ഉണ്ടായിരിക്കാം എന്ന അനുമാനത്തിൽ എത്തിച്ചേർന്നു. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പായി കണക്കാക്കപ്പെടുന്നത് മുപ്പത്തിനാല് അടി മാത്രം നീളമുള്ള പാമ്പാണെന്ന് ഓർക്കണം.