Monday, December 9, 2024
HomePopular Newsആർക്കും Shaolin Master നെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?

ആർക്കും Shaolin Master നെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?

എല്ലാവർക്കും നമസ്കാരം

ഒരു ഷാവോലിൻ സന്യാസിയുടെ ജീവിതം കാഠിന്യമേറിയ ശാരീരികവും മാനസികവുമായ പരിവർത്തനത്തിൽ അധിഷ്ഠിതമാണ്. ഈ പാതയിൽ അവർ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ നൂറു കണക്കിന് വർഷങ്ങളായി മാറ്റം വരാത്ത പൗരാണിക ചിട്ടകളിൽ അധിഷ്ഠിതമായ മനംമടുപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും കടന്നു പോകേണ്ടതായിട്ടുണ്ട്. തങ്ങളുടെ കഴിവുകൾ പൂർണ്ണതയിലേക്കെത്തിക്കുവാൻ വേണ്ടി ആഴ്ചയിൽ ഏഴു ദിവസവും സന്യാസിമാർ പരിശീലനത്തിൽ ഏർപ്പെടുന്നു. ഈ സന്യാസിമാരുടെ ജീവിതത്തിന്റെ അന്ത:സത്ത മനസ്സിലാക്കുവാൻ ബുദ്ധിമുട്ടേറിയതാണ്, എങ്കിലും നമുക്ക് അതിലൂടെ ഒന്ന് കടന്നു പോയി നോക്കാം. എന്തുകൊണ്ടാണ് ഷാവോലിൻ സന്യാസിമാർ ഇത്ര കിടിലൻ ആയിരിക്കുന്നത്, വരൂ നമുക്ക് കണ്ടെത്താം.

വളരെ ചെറിയ പ്രായത്തിൽ തന്നെ കഠിനമായ പരിശീലന മുറകൾക്ക് ഷാവോലിൻ സന്യാസിമാർ തുടക്കം കുറിക്കുന്നു. ആറ് വയസ്സ് പ്രായം മുതൽ തന്നെ അവർ വിസ്മയാവഹമായ കഴിവുകൾ പ്രകടിപ്പിക്കുന്നു. വേദനയും ക്ഷീണം കൊണ്ടുള്ള തളർച്ചയെയും എതിരിട്ടു കൊണ്ട് കാലക്രമേണ യഥാർത്ഥ യോദ്ധാക്കൾ ആകാനുള്ള പരിശീലനത്തിൽ അവർ ഏർപ്പെടുന്നു. നിർബന്ധിതമായ ധ്യാനത്തിന് പുറമെ കൃത്യമായ ശാരീരിക സന്തുലനവും മെയ് വഴക്കവും കൂടി അവർ പരിശീലിച്ചെടുക്കുന്നു. നമുക്കാർക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലാത്ത തരത്തിൽ ശരീരം വളയ്ക്കുവാനുള്ള കഴിവ് ഇവർക്കുണ്ട്. നിങ്ങൾ സിനിമകളിൽ കാണുന്ന തരത്തിലുള്ള വല്ല കാർട്ടൂൺ കഥാപാത്രങ്ങളോ മറ്റോ ആവാത്തിടത്തോളം കാലം ശരീരത്തിന്റെ ഏതെങ്കിലും എല്ലുകൾ പൊട്ടാതെ ഇത്തരത്തിലുള്ള അഭ്യാസങ്ങൾ ചെയ്യാൻ തന്നെ പറ്റുകയില്ല. ഇത് തീർച്ചയായും അസാധ്യം തന്നെ. ഒരു റിംഗ് പോലെ വിദ്യാർത്ഥികൾ അവരുടെ ശരീരം വളച്ചു കൊണ്ട് വൃക്ഷ തടികൾക്ക് ചുറ്റി തൂക്കിയിടുന്നു, മാത്രമല്ല അവർ ഈ ഒരു പൊസിഷനിൽ അല്പസമയം അങ്ങനെ തുടരുകയും ചെയ്യുമത്രേ. വീഴാതെ ഇത് എങ്ങനെ സാധിക്കുന്നു ആവോ? ഇത് ഒരു ശാരീരിക അഭ്യാസത്തെക്കാൾ കൂടുതലായി ഒരു പീഡനം എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഷാവോലിൻ ഗുരുക്കന്മാരുടെ അഭിപ്രായത്തിൽ ഇത്തരം അഭ്യാസങ്ങൾ വേദന സഹിക്കാനും മറ്റ് കഠിന അനുഭവങ്ങളിലൂടെ കടന്നു പോകാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ഞങ്ങൾക്കറിയാം ഞങ്ങളുടെ കാഴ്ചക്കാർക്ക് ഇതിനെ കുറിച്ച് ആദ്യമേ തന്നെ അറിവുണ്ട്. എന്നാലും ഞങ്ങൾ പറയേണ്ടത് പറയണമല്ലോ. ദൈവത്തെ ഓർത്ത് ഇതിൽ കാണുന്ന അഭ്യാസങ്ങൾ വീട്ടിൽ വച്ച് പരീക്ഷിക്കാൻ നിൽക്കരുത്. അത് തീർച്ചയായും നിങ്ങളുടെ ജീവന് തന്നെ അപകടകരമായേക്കും. ഓരോ സന്യാസിയും തങ്ങളുടെ ശരീരത്തിനെ ശക്തിപ്പെടുത്തുവാനും സ്വശരീരത്തിൽ ഉണ്ടായേക്കാവുന്ന മുറിവുകളുടെ കാഠിന്യം കുറയ്ക്കുവാനും വർഷങ്ങൾ തന്നെയാണ് ചിലവഴിക്കുന്നത്. ഉദാഹരണം എടുക്കുകയാണെങ്കിൽ ഈ ഒരു പരിശീലനത്തിൽ സന്യാസിമാർ അവരുടെ കഴുത്ത് ഒരു മരത്തിന് നേരെ ശക്തിയായി അടിക്കുകയാണ് ചെയ്യുന്നത്, കഴുത്ത് എന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും ദുർബലമായ ഭാഗങ്ങളിൽ ഒന്നാണ് എന്ന് നമുക്കറിയാമല്ലോ. കൈകളും കാലുകളുമൊടൊപ്പം തങ്ങളുടെ കഴുത്തും ഇത്തരത്തിൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വേദന തൃണവൽഗണിച്ചു കൊണ്ട് ഒരു സന്യാസി ഏതാണ്ട് 10 വർഷത്തോളം ഇതിനു വേണ്ടി ചെലവിടുന്നു. നമുക്ക് ഇത് അസാധ്യമാണെന്ന് തന്നെ തോന്നിയേക്കാം, എന്നാൽ ഷാവോലിൻ സന്യാസിമാർ ഇതിനെ അത്ര ബുദ്ധിമുട്ടേറിയതായി തന്നെ പരിഗണിക്കുന്നില്ല. ചില പ്രദർശനങ്ങളിൽ എങ്ങനെയാണ് മരക്കഷണങ്ങൾ ഉപയോഗിച്ചുള്ള ശക്തമായ അടി അവർ കഴുത്തു കൊണ്ട് തടുക്കുന്നത് എന്ന് കാണിക്കുന്നുണ്ട്. ഒരു അടി അല്ല, ഒന്നിലധികം അടികൾ. അവരിൽ ഒരു സന്യാസിയെ അടിച്ചപ്പോൾ മരക്കഷണം തന്നെ പൊട്ടി പോകുന്നതായി നമുക്ക് കാണാവുന്നതാണ്. അവരുടെ ശരീരത്തിലെ ഓരോ ഭാഗവും ബലിഷ്ടമാകാൻ ചില സവിശേഷമായ അഭ്യാസങ്ങളിൽ ആണ് സന്യാസിമാർ ഏർപ്പെടുന്നത്. പരിശീലനം മാത്രമല്ല ധ്യാനവും ഇതിന്റെ ഒരു പ്രധാന ഭാഗമാണ്. അൽപ സമയത്തേക്ക് ശാരീരിക അധ്വാനങ്ങളിൽ നിന്നും വിട്ടു നിൽക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കാനും, സ്വന്തം ശരീരത്തെ ശ്രദ്ധിക്കാനും ഇത് സന്യാസിമാരെ സഹായിക്കുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന അഭ്യാസങ്ങൾക്കിടയിൽ പോലും ശാന്തമായി നിൽക്കുവാൻ ധ്യാനം സഹായിക്കുന്നു. ചില അഭ്യാസങ്ങൾ ശരിക്കും ഭയാനകങ്ങളാണ്. കഴുത്തിൽ കയർ ചുറ്റി തൂങ്ങി കിടക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു നല്ല അനുഭവം ആയിരിക്കില്ല. എന്നാൽ ഷാവോലിൻ സന്യാസിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അവരുടെ കഴുത്തും തൊണ്ടയും അത്രയും ശക്തി ഉള്ളതായതുകൊണ്ട് കഴുത്തിൽ ഒരു കയറു ചുറ്റി മിനുട്ടുകളോളം തൂങ്ങി കിടക്കുവാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്തിന് പറയുന്നു ഈ സമയത്ത് മര്യാദയ്ക്ക് ശ്വാസം എടുക്കാൻ പോലും കഴിയില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഏതാണ്ട് 20 മിനുട്ടുകളോളം ഇങ്ങനെ കഴിയാൻ ചില ഷാവോലിൻ മാസ്റ്റർ മാർക്ക് കഴിയും. ഒരു മീറ്ററിന് മുകളിലുള്ള ഉയരത്തിലാണ് ഇത്തരത്തിൽ തൂങ്ങി കിടക്കുന്നത്. ഇത്തരത്തിൽ ഒരു കാര്യം നടപ്പിലാക്കുന്നതിന് ഒരാളുടെ മുഴുവൻ ശാരീരിക ബലവും ശ്രദ്ധയും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. അത് കൊണ്ട് തന്നെ വളരെ കുറച്ചു ഷാവോലിൻ സന്ന്യാസിമാർക്ക് മാത്രമേ ഇതിനു കഴിയാറുള്ളു. വീണ്ടും ഓർമിപ്പിക്കുകയാണ് ഒരിക്കലും ഇത് വീട്ടിൽ വച്ച് പരീക്ഷിക്കരുത്.

ഇതിഹാസ തുല്യരായ ഷാവോലിൻ സന്യാസിമാർ അവരുടെ കഴിവുകൾ ഏതാണ്ട് പൂർണതയിലേക്ക് തന്നെ എത്തിക്കുന്നു. അതിനു വേണ്ടി അവർ വർഷങ്ങളോളം അവരുടെ പേശികളും, മുഷ്ടികളും കഴുത്തും മാത്രമല്ല ശക്തിപ്പെടുത്തുന്നത് വിരലുകൾ കൂടിയാണ്. ഈ പ്രത്യേകതരം പരിശീലന പദ്ധതിയെ ഡയമണ്ട് ഫിംഗർ എന്നാണ് വിളിക്കുന്നത്. അല്ലെങ്കിൽ മറ്റു ചില സ്രോതസ്സുകൾ പറയുന്നത് പോലെ ഉരുക്കു വിരലുകൾ അല്ലെങ്കിൽ ബുദ്ധന്റെ വിരലുകൾ. പേര് എന്ത് തന്നെ ആയാലും അഭ്യാസത്തിന്റെ സംക്ഷിപ്തം മാറുന്നില്ല. ഈ അഭ്യാസത്തിന്റെ പ്രതിഫലനം എന്ന തരത്തിൽ ഷാവോലിൻ ക്ഷേത്രത്തിന്റെ മധ്യത്തിൽ തന്നെ ഒരു വലിയ മരം സ്ഥിതി ചെയ്യുന്നുണ്ട്, സത്യത്തിൽ അത്തരത്തിലുള്ള വേറെയും ഒരുപാട് മരങ്ങളുണ്ട്. ഈ അഭ്യാസത്തിലെ ആദ്യ പടി എന്ന് പറയുന്നത് താരതമ്യേനെ എളുപ്പമാണ്. ആദ്യം നമ്മൾ കടുപ്പമേറിയ ഒരു ഉരുളുന്ന പ്രതലത്തിലേക്ക് കൈകൾ നീരക്കി നീക്കുക, മർദ്ദം തുല്യമായിരിക്കണം. വലിയ ബുദ്ധിമുട്ടായി തോന്നുന്നില്ല അല്ലേ, പക്ഷെ ആലോചിച്ചു നോക്കൂ എന്ത് മാത്രം ക്ഷമയും സഹനശക്തിയും ഈ ഒരു അഭ്യാസത്തിന് വേണമെന്ന്. മർദ്ദം ക്രമേണ വർധിപ്പിച്ചു വരുന്നതായിരിക്കും. വർഷങ്ങളുടെ പരിശീലനത്തിന് ശേഷം സന്യാസിമാർ തങ്ങളുടെ വെറും വിരലുകൾ കൊണ്ട് തന്നെ ആക്രമണം നടത്താൻ പ്രാപ്തി നേടിയിരിക്കും. ഈ പരിശീലനത്തിന് ശേഷം സ്റ്റീൽ പ്ലേറ്റുകൾ തങ്ങളുടെ വിരലുകൾ കൊണ്ട് തുളയ്ക്കുന്നതിനോ , തങ്ങളുടെ മുഴുവൻ ശരീര ഭാരവും രണ്ടു വിരലുകളിൽ കേന്ദ്രീകരിക്കുന്നതിനോ ഈ സന്ന്യാസിമാർക്ക് ഒരു ബുദ്ധിമുട്ടും വരുകയില്ല. അവരുടെ വിരലുകൾ ഏതാണ്ട് ഇരുമ്പു പോലെ തന്നെ ശക്തിയുള്ളതാകുന്നു. നേരത്തെ പറഞ്ഞ മരത്തിലുള്ള ചില കുഴികൾ ഏതാണ്ട് 5 സെന്റി മീറ്റർ വരെ ആഴമുള്ളതാണ്. ഇത്തരത്തിലുള്ള ഈ അഭ്യാസങ്ങൾക്കു ശേഷം സന്ന്യാസിമാർക്ക് തങ്ങളുടെ വിരലുകൾ ഉപയോഗിച്ച് കല്ലുകൾ തന്നെ തകർക്കുന്നതിനോ മറ്റൊരാളെ അപകടകരമായി തന്നെ മുറിവേൽപ്പിക്കുന്നതിനോ സാധിക്കുന്നതാണ്.

പടികൾ കയറുന്നതു ഇന്നത്തെ കാലത്ത് പലരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എസ്കലേറ്ററുകളും ലിഫ്റ്റുകളും ലോകത്തിന്റെ തന്നെ എല്ലാ ഭാഗത്തും ഉള്ള സ്ഥിതിക്ക് നിങ്ങൾ നിങ്ങളെ തന്നെ അത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നതിന്റെ ഒരു സാഹചര്യം തന്നെ വരുന്നില്ല. ഷാവോലിൻ സന്യാസിമാർ അവരുടെ ക്ഷേത്രത്തിലെ പടികളും പരിശീലനത്തിന് ഉപയോഗിക്കുന്നു. പക്ഷെ അവർ വെറുതെ മുകളിലും താഴെയും കയറി ഇറങ്ങുകയല്ല ചെയ്യുന്നത്, അത് വളരെ എളുപ്പം ആണല്ലോ. നാലു കാലിൽ ആണ് അവർ പടികൾ ഇറങ്ങുന്നത് അതും അതിശയകരമായ വേഗത്തിൽ. മാത്രമല്ല കാൽമുട്ട് ഉപയോഗിച്ച് പടികൾ തൊടുകയും ഇല്ല, വെറും കാൽപാദങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതും തങ്ങളുടെ ബാലൻസ് സംരക്ഷിചു കൊണ്ട്. വീണ്ടും പറയുകയാണ് ഇതൊന്നും നിങ്ങൾ പരീക്ഷിക്കരുത്. ഇത്തരത്തിലുള്ള അസാധ്യമായ പരിശീലനങ്ങൾ ഒക്കെ ഈ സന്യാസിമാർക്കും ഇതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർക്കും വിട്ടു കൊടുക്കാം.

ഒരു ഗ്ലാസ് കൈ കൊണ്ട് തകർക്കുക എന്നത് ഭൂരിഭാഗം ആൾക്കാരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അപ്പൊ ഒരു സൂചി ഏറു കൊണ്ടോ? അസാധ്യം തന്നെ അല്ലെ. അറിയാതെ അപകടത്തിൽ ഒരു ഇരുമ്പു കഷ്ണം കൊണ്ടോ, ബോൾ കൊണ്ടോ പൊട്ടി പോകുന്നത് വേറെ കാര്യം എന്നാൽ അതല്ല നമ്മൾ ഇവിടെ പറയുന്നത്. ഒരു സാധാരണ മനുഷ്യൻ അസാധ്യം എന്ന് വിശ്വസിക്കുന്ന പലതും ഒരു സന്യാസിക്ക് ചെയ്യാൻ സാധിക്കും. ഉദാഹരണം പറയുകയാണെങ്കിൽ സൂചി എറിഞ്ഞു കൊണ്ട് ഗ്ലാസ് തകർക്കുക എന്നത്. ഇത്തരത്തിലുള്ള ഒരു ചെറിയ വസ്തു എങ്ങനെയാണു ഗ്ലാസ് തകർക്കുന്നത് എന്നറിയാൻ വേണ്ടി നമ്മൾ ആദ്യം എന്താണ് ഗ്ലാസിന്റെ ഘടന എന്നറിയേണ്ടതുണ്ട്. ഗ്ലാസ് വളരെ കടുപ്പമേറിയതാണ് മാത്രമല്ല ഒരു ചെറിയ സ്പർശം കൊണ്ടൊന്നും അതിൽ വിള്ളൽ വീഴുകയില്ല. അതായതു ഇതിന്റെ ഉപരിതലം പെട്ടന്നൊന്നും പൊട്ടുകയില്ല. ഗ്ലാസിന്റെ കെമിക്കൽ ഘടന പരിശോധിക്കുകയാണെങ്കിൽ ഗ്ലാസ് വളരെയധികം കട്ടിയുള്ള ഒരു വസ്തുവാണ്, സൂക്ഷ്മ തലത്തിൽ സ്റ്റീലിനേക്കാൾ കുറവ് മാത്രം വിള്ളലുകൾ വീഴാൻ സാധ്യതയുള്ള വസ്തുവാണ് ഗ്ലാസ്. പക്ഷെ അതിന്റെ ഒരു പ്രത്യേക ഘടന കാരണം ഒരു ചെറിയ വിള്ളൽ തന്നെ ഇതിനെ പെട്ടന്ന് തകർക്കുവാൻ കാരണമായേക്കും. ഈ ഒരു പ്രത്യേകതയാണ് ഷാവോലിൻ സന്യാസിമാർ ഉപയോഗിക്കുന്നത്. പക്ഷെ സൂക്ഷിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് എറിയുന്ന മർദ്ദത്താൽ സൂചി വളയരുത് എന്നതാണ്. ഇത് എളുപ്പമല്ല. പക്ഷെ നിങ്ങൾക്ക് ഓൾറെഡി മനസ്സിലായിട്ടുണ്ടാകും ഈ സന്യാസിമാർ എളുപ്പമുള്ള കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ആൾക്കാർ അല്ല എന്ന്. അവർ സൂചി എറിയുന്നത് അസാധ്യമായ ശക്തിയോടെയും വേഗതയോടെയും ആണ്, പക്ഷെ അപ്പോഴും സൂചി വളയാതെ അവർ നോക്കുന്നു. സൂചി ഗ്ലാസ്സിനെ തട്ടുമ്പോൾ തന്നെ അത് ഗ്ലാസിൽ ഒരു ആഴത്തിലുള്ള വിള്ളൽ ഉണ്ടാക്കുന്നു, ഈ ഫോഴ്സ് ഗ്ലാസിൽ ഉടനീളം വ്യാപിക്കുകയും ക്രമേണ അതിനെ തകർക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസിന് അപ്പുറത്തു വച്ചിരിക്കുന്ന ബലൂണിനെ ഈ സന്യാസി പൊട്ടിക്കുന്നതാണ് നമ്മൾ കാണുന്നത്.

ഷാവോലിൻ എന്ന് പറയുന്നത് മുഴുവനായും സംഘട്ടന കലകൾ ആണ്. സംഘട്ടന കലകൾ എന്ന് പറയുന്നത് മുഴുവനായും നിങ്ങളുടെ കൈകൾ കൊണ്ടും കൈത്തലം കൊണ്ടും മുഷ്ടി കൊണ്ടും അപകടകരമായ പ്രഹരങ്ങൾ എതിരാളികൾക്ക് ഏൽപ്പിക്കുക എന്നും. ഈ ഒരു ടെക്‌നികിനെ വിളിക്കുന്നത് ഇരുമ്പു കൈത്തലം എന്നാണ്. തുടക്കത്തിൽ ഷാവോലിൻ ക്ഷേത്രത്തിലെ 72 കലകളിൽ ഒന്നായിരുന്നു ഇത്. കൈകൾക്ക് പരിക്ക് പറ്റാതെ അപകടകരമായ പ്രഹരങ്ങൾ എതിരാളികൾക്ക് ഏൽപ്പിക്കുക എന്നതിനാണ് സന്യാസിമാർ ഇത് പരിശീലിക്കുന്നത്. കഠിനമായ വ്യായാമ മുറകളിലൂടെ വിരലുകളും, കൈക്കുഴയും, മടക്കുകളും ശക്തി പെടുത്തുക എന്നതാണ് ഇതിൽ കൂടെ നടപ്പിലാക്കുന്നത്. തോളുകൾ മുതൽ കൈ വിരലുകളുടെ അറ്റം വരെ ഇതിലൂടെ ശക്തി പെടുത്തുന്നു.തുകൽ ബാഗുകൾ മുതൽ ചുറ്റുപാടും ചിതറി കിടക്കുന്ന വസ്തുക്കൾ വരെ സന്യാസിമാർ കഠിനമായി പ്രഹരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ സാധാരണയായി അവർ ഉപയോഗിക്കുന്നത് മീഡിയം വലുപ്പമുള്ള ഉരുളൻ കല്ലുകൾ ആണ്. ഇത് വളരെയധികം അപകടകരമായ അഭ്യാസമാണ് പ്രേത്യേകിച്ചും നീണ്ട കാലത്തേക്ക് അഭ്യസിക്കുകയാണെങ്കിൽ. എല്ലാ സമയത്തും കല്ലുകളിൽ അടിച്ചു കൊണ്ടിരിക്കുന്നത് ആസ്തി വീക്കത്തിന് കാരണമായേക്കാം. ഞരമ്പുകൾക്ക് ക്ഷതം എല്ക്കുന്നത് കൊണ്ട് കൈകളുടെ സംവേദന ക്ഷമത തന്നെ ഒരു പക്ഷെ ഇല്ലാതായേക്കാം. അത് കൊണ്ട് തന്നെ പല ഗുരുക്കന്മാരും ഇരുമ്പു കൈത്തലം എന്ന ഈ അഭ്യാസം അധിക കാലത്തേക്ക് പരിശീലിക്കാറില്ല.

മിക്കവാറും എല്ലാ ഷാവോലിൻ അഭ്യാസങ്ങളും കാഴ്ച്ചയിൽ അത്യാകർഷകങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നവയും ആണ്. ഇതിൽ ഒന്നാണ് അയേൺ ഷർട്ട്. സന്യാസിമാർ മൂർച്ചയുള്ള കുന്തത്തിന്റെ മുകളിൽ കിടക്കുന്ന ഒരുപാടു ദൃശ്യങ്ങൾ നമുക്ക് ഇൻറർനെറ്റിൽ നിന്നും കിട്ടും. സന്ന്യാസിമാർക്ക് ഇതൊന്നും ഒരു കാര്യമല്ല എന്ന് തോന്നുന്നു. ചിലർ അവരുടെ കഴുത്ത് വച്ച് കൊണ്ട് തന്നെ കുന്ത മുനകൾ വളക്കുന്ന ദൃശ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എങ്ങനെയാണാവോ അവർ ഇത് ചെയ്യുന്നത്. അറിയാൻ തന്നെ ബുദ്ധിമുട്ടാണെന്നാണ് തോന്നുന്നത്. ചിലർ പറയുന്നത് യാഥാർഥ്യത്തിനു നിരക്കാത്ത ചില പരിശീലനങ്ങളിൽ കൂടെയാണ് ഇവർ കടന്നു പോകുന്നത് എന്നാണ് അതായതു ഇവർ കിടക്കുന്ന കിടക്കകളുടെ അടിയിൽ ഇത്തരത്തിലുള്ള കുന്തമുനകൾ വച്ച് പിടിപ്പിക്കാറുണ്ടെന്നും മൂന്ന് വർഷത്തോളം കൊണ്ട് പതുക്കെ പതുക്കെ മർദ്ദവമേറിയ ഭാഗങ്ങൾ എടുത്തു കളയുമെന്നും, അതല്ല ചുറ്റിക കൊണ്ട് അടിച്ച് ശക്തി പെടുത്തുകയാണെന്നും ഒക്കെ പറഞ്ഞു വരുന്നുണ്ട് ഏതാണ് സത്യം ഏതാണ് യാഥാർഥ്യം വേർ തിരിച്ച് അറിയാൻ പറ്റാത്ത തരത്തിൽ വസ്തുതകൾ ഇഴചേർന്നു കിടക്കുകയാണ്. സത്യം അറിയുന്നത് സന്ന്യാസിമാർക്ക് മാത്രമാണ്. എന്നാൽ വിമർശകർ സംശയിക്കുന്നത് ഈ ദൃശ്യങ്ങൾ സത്യത്തിൽ യഥാർത്ഥത്തിൽ ഉള്ളത് തന്നെയാണോ അതോ ആവശ്യത്തിന് പരിശീലനം ലഭിച്ചാൽ ആർക്കും പെർഫോം ചെയ്യാൻ കഴിയുന്ന വല്ല സ്റ്റേജ് ഷോ യോ മറ്റോ ആണോ എന്നും ആണ്. ഉദാഹരണത്തിന് രഹസ്യം എന്ന് പറയുന്നത് ഒരു പക്ഷെ കുന്ത മുനയിൽ തന്നെ ആയിരിക്കാം. ഉപകരണങ്ങൾ ആണ് മാന്ത്രികന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്നത് പോലെ ഈ കുന്തമുനകൾ യാത്രതിൽ ഉള്ളത് പോലെ മൂർച്ഛയേറിയതോ അപകടകാരമോ അല്ല മാത്രമല്ല ഈ ഒരു പ്രദർശനത്തിന് വേണ്ടി മാത്രമായി നിർമ്മിച്ചവയും ആണ്. അതെ സമയം മറ്റു ചിലർ പറയുന്നത് വർഷങ്ങളായുള്ള കഠിന പരിശീലനങ്ങൾ ഈ സന്യാസിമാരെ അമാനുഷിക കാര്യങ്ങൾ ചെയ്യുന്നതിന് പ്രാപ്തരാക്കി എന്നുമാണ് കുന്തമുനകളിൽ നിൽക്കുക എന്നത് അവയിൽ ഒന്നാകാം.

സന്യാസി സ്തംഭം എന്നറിയപ്പെടുന്ന ഈ വിദ്യ കാലുകളുടെ പരിശീലനവും പൂർണ്ണമായ ശരീരത്തിന്റെ നിയന്ത്രണവും ആണ് ഉദ്ദേശിക്കുന്നത്. കിബദാജി അല്ലെങ്കിൽ ഹോഴ്സ് സ്റ്റാൻസ് എന്നറിയപ്പെടുന്ന യുദ്ധ നിലയിലുള്ള നിൽപ്പാണ് ഇതിലുള്ളത്. രണ്ടു മര കഷ്ണത്തിന്റെ മുകളിലാണ് നില്കുന്നത്. ആൾറെഡി ഇത് അല്പം ബുദ്ധിമുട്ടേറിയതാണ് എന്ന് തന്നെയാണ് തോന്നുന്നത്. എന്നാൽ ഇതിൽ ഒതുങ്ങുന്നില്ല കാര്യങ്ങൾ ചില സാഹചര്യങ്ങളിൽ സന്യാസിമാർ വെള്ളം നിറച്ച ബക്കറ്റുകളും ഓരോ കയ്യിലും പിടിക്കും. മറ്റൊരു പരിശീലനത്തിൽ മൂന്ന് പത്രങ്ങൾ ഇവർ ശരീരത്തിന് മുകളിൽ വയ്ക്കുന്നു. ഒന്ന് തലയിലും രണ്ടെണ്ണം ഓരോ തോളുകളിലും. എന്ന വിളക്കുകൾ വരെ ചില സാഹചര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. രണ്ടു മണിക്കൂറോളം ഇത് നീണ്ടു നിൽക്കുന്നു മുഴുവൻ ശരീരവും സന്തുലിതാവസ്ഥയിൽ നില നിർത്തണം അല്ലെങ്കിൽ വസ്തുക്കൾ താഴെ വീഴും.

എന്നാൽ ഇങ്ങനെയൊക്കെ ചെയ്ത് അവസാനം എന്താണ് സംഭവിക്കുന്നത് ? എല്ലാ പരിശീലനങ്ങളും പൂർത്തിയാക്കി എല്ലാ കഴിവുകളും ലഭിച്ചു കഴിഞ്ഞാൽ. ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും സംഭവിക്കുന്നത് പോലെ ഒരു പരീക്ഷ പോലുള്ള ഒരു സംവിധാനത്തിൽ കൂടെ ഒരാൾ കടന്നു പോകേണ്ടതുണ്ട് യഥാർത്ഥത്തിൽ ഒരു ഷാവോലിൻ സന്യാസി ആകേണ്ടതുണ്ടെങ്കിൽ. വിദ്യാർത്ഥി പരാജയപ്പെടുകയാണെങ്കിൽ മൂന്ന് വർഷത്തിന് ശേഷം അയാൾക്ക് വീണ്ടും ശ്രമിക്കാവുന്നതാണ്. എല്ലാ സന്യാസിയും അവരുടേതായ ശൈലിയാണ് തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് വാനര ശൈലി എടുക്കാം. ഈ ഒരു ശൈലിയിൽ പ്രാവീണ്യം ലഭിക്കുന്നതിന് വളരെയധികം ശക്തിയും സഹനശേഷിയും ശാരീരിക സന്തുലിതാവസ്ഥയിൽ ഉള്ള അങ്ങേയറ്റ നിയന്ത്രണവും വേണം. ഇതിലേക്ക് എല്ലാവര്ക്കും എത്തി ചേരാൻ ആകണമെന്നില്ല. എന്നാൽ പരീക്ഷ എന്ന് പറയുന്നത് കുങ് ഫു വിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ബുദ്ധമതത്തിലുള്ള അറിവും വളരെയധികം പ്രധാനമാണ്, നമുക്ക് പ്രതീക്ഷിക്കാവുന്ന പോലെ മതത്തിൽ നിന്നുള്ള ചില താത്വിക ചോദ്യങ്ങൾ അഭ്യാസങ്ങളേക്കാൾ കഠിനമായിരിക്കും. രണ്ടു പരീക്ഷകളും വിജയിച്ചെടുക്കുന്നതിന് കഠിനമായ പരിശ്രമം തന്നെ വേണം എന്നാൽ മാത്രമേ നിങ്ങൾക്ക് ഒരു ഷാവോലിൻ ക്ഷേത്രത്തിലെ ഒരു യഥാർത്ഥ സന്യാസ യോദ്ധാവ് എന്ന് അറിയപ്പെടാൻ അർഹത കിട്ടുകയുള്ളൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments